Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വെറും വയറ്റിൽ ഈ വെള്ളം കുടിച്ചാൽ ചാടിയ വയറെല്ലാം ഒട്ടും, സ്ലിം ആകും
നല്ല ഒട്ടിയ ആലില വയർ സ്വന്തമാക്കാൻ കൊതിക്കുന്നവരാണോ നിങ്ങൾ? അധികം കഷ്ടപ്പെടാതെ, വ്യായാമം ചെയ്യാതെ ഇത് നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കും. ഇതിനായി ദിവസേന മൂന്ന് നേരം ഈ വെള്ളമൊന്ന് കുടിച്ചാൽ മതി. ശരീരത്തിലെ കൊഴുപ്പ് കുറയും, സ്ലിം ആകും. അതുപോലെ, നല്ല ഫ്ലാറ്റ് ബെല്ലി നിങ്ങൾക്കും സ്വന്തമാക്കാൻ സാധിക്കും.

വളരെ കുറച്ച് ചേരുവകൾ മാത്രമേ ഇത് തയ്യാറാക്കാൻ ആവശ്യമുള്ളൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതും ആണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
വയറ്റിലെ കൊഴുപ്പ്
മധുരവും എണ്ണമയവും അടങ്ങിയ ആഹാരങ്ങൾ പതിവാക്കുന്നത് ശരീരത്തിൽ കൊഴുപ്പിന്റെ അംശം വർദ്ധിപ്പിക്കുന്നു. അമിതമായിട്ടുള്ള കൊഴുപ്പ് വയറ്റിലെ ചർമ്മത്തിനടിയിൽ അടിഞ്ഞു കൂടുന്നത് അടിവയർ കൂടുന്നതിന് കാരണമാണ്. അമിതമായിട്ടുള്ള മാനസിക സമ്മർദ്ദം, ഉറക്കമില്ലയ്മ എന്നിവയെല്ലാം വയർ ചാടുന്നതിന് പിന്നലെ കാരണങ്ങളാണ്. ഒട്ടും വ്യായാമം ചെയ്യാതെ ദീർഘ നേരം ഇരുന്ന് പണിയെടുക്കുന്നവരിലും കുടവയർ കണ്ടുവരുന്നു. ചിലർക്ക് പ്രായം കൂടുമ്പോൾ ശരീരഭാരം വർദ്ധിക്കും. ഇതും വയർ ചാടുന്നതിന് കാരണമാണ്. പാരമ്പര്യമായും വയർ വരാൻ സാധ്യത കൂടുതലാണ്. അമിതമായിട്ടുള്ള കൊഴുപ്പ് അകറ്റി, വയർ ഫ്ലാറ്റാക്കാൻ സഹായിക്കുന്ന ഹെൽത്തി ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഡ്രിങ്ക്
ഈ ഡ്രിങ്ക് തയ്യാറാക്കാൻ ഒരു ഗ്ലാസ്സ് ചൂടുവെള്ളം എടുക്കുക. ഈ ചൂടുവെള്ളത്തിലേയ്ക്ക് അര കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് നീര് ചേർക്കുക. ഇതിലേയ്ക്ക് അര ടീസ്പൂൺ ആപ്പിൾ സൈഡർ വിനഗർ ചേർക്കണം. അതുപോലെ കാൽ ടീസ്പൂൺ ഇഞ്ചി ചതച്ചത്, കാൽ ടീസ്പൂൺ കറുവാപ്പട്ടയുടെ പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് ദിവസേന മൂന്ന് നേരം ആഹാരം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് കുടിക്കുക.
ഗുണങ്ങൾ
ചെറുനാരങ്ങയിൽ കലോറി വളരെ കുറവാണ്. അതുപോലെ തന്നെ ചെറുനാരങ്ങ ചേർത്ത വെള്ളം കുടിച്ചാൽ വയർ വേഗത്തിൽ നിറഞ്ഞതായി അനുഭവപ്പെടും. ഇത് അമിതമായി ആഹാരം കഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയും. കൂടാതെ, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അതുപോലെ, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറക്കാൻ ആപ്പിൾ സൈഡർ വിനഗർ സഹായിക്കും. ഇത് വയർ വേഗത്തിൽ നിറഞ്ഞ അനുഭൂതി നൽകുന്നു. അതിനാൽ അമിതമായി ആഹാരം കഴിക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുന്നു. ഇത് വയർ കുറയ്ക്കാൻ സഹായിക്കും.
ഇതിൽ കറുവാപ്പട്ട ചേർത്തിക്കുന്നതിനാൽ ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മെറ്റബോളിസം വർദ്ധിക്കുമ്പോഴാണ് ശരീരത്തിൽ നിന്നും കൊഴുപ്പ് കുറയുന്നതും ശരീരഭാരം കുറയുന്നതും. കൂടാതെ, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറയ്ക്കാനും കറുവാപ്പട്ട നല്ലതാണ്. ദഹനം കൃത്യമായി നടക്കുന്നതിനും, ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാനും, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറയ്ക്കാനും ഇഞ്ചി സഹായിക്കും. അതിനാൽ തന്നെ ഈ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പാനീയം പതിവാക്കുന്നത് നിങ്ങളുടെ വണ്ണവും, വയറും കുറയ്ക്കാൻ സഹായിക്കും.
ദോഷവശങ്ങൾ
ആപ്പിൾ സൈഡർ വിനഗർ, നാരങ്ങ എന്നിവ അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് ചർമ്മം വരണ്ടതാക്കുന്നു. അസിഡിറ്റി പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് ഇത് ഒരു കാരണമായേക്കാം. അതുപോലെ, കറുവാപ്പട്ടയും ഇഞ്ചിയും അമിതമായി ഉപയോഗിക്കുന്നത് അലർജി പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. ഛർദ്ദിക്കാൻ തോന്നൽ, ഓക്കാനം, വയറിളക്കം എന്നിവ വരാനുള്ള സാധ്യതയും കൂടുതലാണ്. അസിഡിറ്റി പ്രശ്നങ്ങൾ വർദ്ധിക്കാനും ഇത് കാരണമായേക്കും. മിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് അഭിപ്രായം തേടുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
