Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വണ്ണം കുറയ്ക്കാന്‍ ഡയറ്റെടുക്കുന്നവരാണോ? ഈ 4 ബീറ്റ്റൂട്ട് വിഭവങ്ങള്‍ കഴിക്കാന്‍ മറക്കണ്ട
Beetroot weight loss: ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് പതിവാക്കുന്നതിലൂടെ ശരീരത്തിന് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. കൊഴുപ്പ് കുറവായതിനാല്‍ തന്നെ ആരോഗ്യകരമാണ്. കൂടാതെ, നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇവ കൂടാതെ, രക്തം ശുദ്ധീകരിക്കാനും, ഹീമോഗ്ലോബിന്‍ വര്‍ദ്ധിക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നുണ്ട്.

ഈ ബീറ്റ്റൂട്ട് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഹാരത്തില്‍ പലവിധത്തില്‍ ചേര്‍ക്കാവുന്നതാണ്. ശരിയായ വിധത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഒരു നേരം ബീറ്റ്റൂട്ട് ഉപയോഗിച്ച് ഈ വിഭവങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.
ബീറ്റ്റൂട്ട് സ്മൂത്തി
ബീറ്റ്റൂട്ട് ഇഷ്ടമുള്ളവര്‍ക്ക് തീര്‍ച്ചയായും കഴിക്കാവുന്ന ഒരു സ്മൂത്തിയാണ് ബീറ്റ്റൂട്ട് സ്മൂത്തി. ഈ സ്മൂത്തി തയ്യാറാക്കുന്നതിനായി ആദ്യം ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് എടുക്കുക. അതി 5 കഷഅണങ്ങളായി നുറുക്കുക. അതിനുശേഷം ഇവ കുറച്ച് വെള്ളത്തില്‍ വേവിക്കുക. ഒന്ന് വേവിച്ചതിന് ശേഷം ചൂടാറാന്‍ വെയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേയ്ക്ക് ഇതില്‍ നിന്നും രണ്ട് കഷ്ണം ബീറ്റൂട്ട്, ഒരു നാരങ്ങയുടെ പകുതി കഷ്ണം പിഴിഞ്ഞ നീര്. ഐസ് ക്യൂബ്സ്, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. ആവശ്യമെങ്കില്‍ കുറച്ച് ഉപ്പ് ചേര്‍ക്കാവുന്നതാണ്. അതിനുശേഷം ഈ ജ്യൂസ് കുടിക്കുക. ഇത് രാവിലെ കുടിച്ചാല്‍ റിഫ്രഷിംഗ് ഫീല്‍ നല്‍കുന്നതാണ്. വളരെ വേഗത്തില്‍ വയര്‍ നിറയുന്നതിന് സഹായിക്കുന്നു. വിശപ്പ് കുറയ്ക്കുകയും, ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ട് സാലഡ്
ബീറ്റ്റൂട്ട് സാലഡ് തയ്യാറാക്കി കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ ഉത്തമമാണ്. ഈ ബീറ്റ്റൂട്ടട് സാലഡ് തയ്യാറാക്കുന്നതിനായി സാലഡ് വെള്ളരി ചെറിയ ചതുര കഷ്ണങ്ങളായി നുറുക്കിയത് ഒരു കപ്പ്, ഒരു കപ്പ് മാതള നാരങ്ങ, ഒരു കപ്പ് ഗ്രേറ്റഡ് ബീറ്റ്റൂട്ട്, വറുത്തെടുത്ത കപ്പലണ്ടി അരകപ്പ്, മല്ലിയില ചെറുതായി നുറുക്കിയത് അര കപ്പ്, ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍, ആവശ്യത്തിന് കുരുമുളക് പൊടി, കുറച്ച് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഈ സാലഡ് എന്നും രാവിലെ കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ ആഴിചയില്‍ ഒരിക്കല്‍ വീതം ബീറ്റ്റൂട്ട് സാലഡ് തയ്യാറാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാനും സഹായിക്കുന്നതാണ്.
ബീറ്റ്റൂട്ട് പച്ചടി
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ആഹാരമാണ് ബീറ്റ്റൂട്ട് പച്ചടി. കുറച്ച് ഒലീവ് ഓയിലില്‍ ഗ്രാറ്റ് ചെയ്ത് വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് വഴറ്റുക. അതിനുശേഷം ചൂടാറാന്‍ വെയ്ക്കുക. പിന്നീട് ഈ ബീറ്റ്റൂട്ട് തൈരില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് കഴിക്കാവുന്നതാണ്. വെറുതേ കഴിക്കുന്നതാണ് കുറച്ചും കൂടെ ആരോഗ്യപ്രദം.
ബീറ്റ്റൂട്ട് ദോശ
ദോശ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവാണ്. ബീറ്റ്റൂട്ട് ഉപയോഗിച്ചും നല്ലൊരു ദോശ തയ്യാറാക്കി കഴിക്കാന്‍ സാധിക്കുന്നതാണ്. ഈ ദോശ തയ്യാറാക്കുന്നതിന് കുറച്ച് ഗോതമ്പ് മാവ് എടുക്കുക. ഒരു കപ്പ് ഗോതമ്പ് മാവിലേയ്ക്ക് ഗ്രേറ്റഡ് ബീറ്റ്റൂട്ട് ചേര്‍ക്കുക. അവശ്യത്തിന് പച്ചമുളക്, അരകപ്പ് റവ, കുറച്ച് തൈര് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത്, ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് പാകത്തിനാക്കുക. അതിനുശേഷം ദോശ ചുട്ടെടുക്കാവുന്നതാണ്. ഈ ദോശയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
