Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ചെറുചൂടുള്ള നാരങ്ങ വെള്ളം ഉള്‍പ്പെടെ രാത്രി കുടിക്കാം: കൊഴുപ്പുരുക്കി തടി കുറയ്ക്കാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അമിതവണ്ണത്തിന്റെ കാര്യത്തിലാണ്. കാരണം ഇതാണ് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത്. ആത്മവിശ്വാസക്കുറവ് മാത്രമല്ല പലപ്പോഴും ഗുരുതരമായ അവസ്ഥകളും ഇതിന്റെ ഫലമായി സംഭവിക്കുന്നു. ആരോഗ്യത്തെ വെല്ലുവിളികളിലേക്ക് എത്തിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ശരീരഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്നതിന് മുന്‍പ് ചില പാനീയങ്ങള്‍ ശീലമാക്കാവുന്നതാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വേണ്ടി ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ കൊഴുപ്പ് കൂടുതല്‍ കത്തിക്കുന്നതിനും സഹായിക്കുന്നതാണ് ഈ പാനീയം. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്കും നല്ല ഉറക്കത്തിനും സഹായിക്കുന്നു. എന്തൊക്കെ പാനീയങ്ങളാണ് നിങ്ങള്‍ക്ക് ആരോഗ്യവും അതോടൊപ്പം തന്നെ അമിവണ്ണത്തില് നിന്ന് പരിഹാരവും നല്‍കുന്നതെന്ന് നോക്കാം. തടി ഒതുക്കാന്‍ ഈ പാനീയങ്ങള്‍ കുടിക്കുന്നതിന് മുന്‍പ് അത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നതും ഡോക്ടറുമായി സംസാരിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

ചൂടുള്ള നാരങ്ങാവെള്ളം
ആരോഗ്യ സംരക്ഷണത്തിന് നാരങ്ങ വെള്ളം വളരെയധികം സഹായിക്കുന്നതാണ്. കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഉറങ്ങുന്നതിന് മുന്‍പാണ് ഇത് നിങ്ങളുടെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. കൂടാതെ ദഹന സംബന്ധമായ പ്രശന്ങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ഈ നാരങ്ങ വെള്ളം.
കറുവപ്പട്ട വെള്ളം
കറുവപ്പട്ടയില്‍ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ദിവസവംു ഒരു കപ്പ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് അമിത കലോറിയെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെയുള്ള ഉറക്കത്തിനും സഹായിക്കുന്നു.
ചാമോമൈല്‍ ചായ
പലരിലും ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതാണ് അമിതമായുണ്ടാവുന്ന സമ്മര്‍ദ്ദം. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. അതിന് പരിഹാരം കാണുന്നതിനും ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും കറുവപ്പട്ട വെള്ളം.
അയമോദക വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയമോദക വെള്ളം ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് സ്ഥിരമായി കുടിക്കുന്നതിലൂടെ ശരീരത്തിലെ അധിക കൊഴുപ്പിനെ കുറയ്ക്കാന്‍ സാധിക്കുന്നു.

ഉലുവ വെള്ളം
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ഉലുവ. ഇത് സ്ഥിരമായി രാത്രി കിടക്കും മുന്‍പ് കുടിക്കുന്നത് അമിതവണ്ണം, കുടവയര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് ശരീരത്തിലെ മെറ്റബോളിസം കൃത്യമാക്കി ശരീരഭാരത്തിനും സഹായിക്കും.
മഞ്ഞള്‍ പാല്
ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മഞ്ഞള്‍പ്പാല്‍ കുടിക്കുന്നതിലൂടെ ലഭിക്കുന്നത്. ഇത് വഴി നിങ്ങള്‍ക്ക് മെറ്റബോളിസം ഇരട്ടിയാക്കുന്നതിന് സാധിക്കുന്നു. കൂടാതെ ഇതിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങള്‍ വളരെയധികം സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം ശരീരത്തിന് രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു.
നാരങ്ങയും ഇഞ്ചിയും ഹെര്‍ബല്‍ ടീ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച ഓപ്ഷന് ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത ഹെര്‍ബല്‍ ടീ ആണ്. ശരീരത്തിലെ അമിത കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുകയും അത് വഴി ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഈ ചായ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
