Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ആഹാരം കഴിക്കുന്ന രീതിയൊന്ന് ഈ വിധം മാറ്റിപ്പിടിക്കൂ! ശരീരഭാരം പെട്ടെന്ന് കുറയ്ക്കാം
അമിതമായിട്ടുള്ള വണ്ണം മൂലം മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റിലും ഉണ്ട്. വണ്ണം മാത്രമല്ല, വയറും പ്രശ്നക്കാരന്‍ തന്നെയാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ പലര്‍ക്കും വ്യായാമം ചെയ്യാനും, ഡയറ്റ് കൃത്യമായി പിന്തുടരാനും പലര്‍ക്കും സാധിക്കാറില്ല. എന്നാല്‍, ഡയറ്റും വ്യായാമവും ഇല്ലാതെ തന്നെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും.

ആയുര്‍വേദ പ്രകാരം ശരീരഭാരം കുറയ്ക്കാന്‍ ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും, അതുപോലെ, ആഹാരം കഴിക്കേണ്ട ശരിയായ രീതിയെ കുറിച്ചും വ്യക്തിമായി പറയുന്നുണ്ട്. ഇവ എന്തെല്ലാമെന്ന് നോക്കാം.
ശരീരഭാരം വര്‍ദ്ധിക്കുന്നതിനു പിന്നില്‍
ശരീരഭാരം വര്‍ദ്ധിക്കുന്നതിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്. സ്ത്രീകളില്‍ ആണെങ്കില്‍, അമിതമായിട്ടുള്ള സ്ട്രെസ്സ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആഹാര രീതിയിലെ വ്യത്യാസം, പാരമ്പര്യം എന്നിവയെല്ലാം ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
പുരുഷന്മാരില് സ്ട്രെസ്സ്, ഹോര്‍മോണ്‍ വ്യതിയാനം എന്നിവ അമിത വണ്ണത്തിന് കാരണമാണ്. ഇവ കൂടാതെ, അമിതമായിട്ടുള്ള മദ്യപാനവും, പുകവലിയും ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
ആയുര്‍വേദം പറയുന്ന മാര്‍ഗ്ഗങ്ങള്‍
ഓരോ വ്യക്തിയും ആഹാരം കഴിക്കേണ്ട രീതിയെ കുറിച്ചും. ആഹാരങ്ങള്‍ ഏതുവിധത്തില്‍ കഴിക്കണം എന്നും വളരെ കൃത്യമായി പറയുന്നുണ്ട്. ആയുര്വേദഗത്തില് പറയുന്നത് പ്രകാരം, ശരീരഭാരം കുറയ്ക്കാനും, വയറ്റിലും, അരക്കെട്ടിലും അമിത കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ മൂന്ന് നേരവും ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
രാവിലെ കഴിക്കേണ്ടത്
രാവിലെ വളരെ വേഗത്തില്‍ ദഹിക്കുന്ന ആഹാരം കഴിക്കാനാണ് ആയുര്‍വേദം പറയുന്നത്. അതുപോലെ, രാവിലെ വയര്‍ നിറയുന്ന വിധത്തില്‍ ആഹാരം കഴിക്കാം. പക്ഷേ, വളരെ വേഗത്തില്‍ ദഹിക്കുന്നതും, ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തതുമായ ആഹാരങ്ങള്‍ കഴിക്കുക. വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക. കാരണം, ചില ആഹാരങ്ങള്‍ ശരിയായ വിധത്തില്‍ ആഹാരത്തില്‍ ചേര്‍ത്തില്ലെങ്കില്‍ ശരീരത്തില്‍ വീക്കം സംഭവിക്കാനുള്ള സാധ്യത വളരെയധികമാണ്.
ഉച്ചയ്ക്ക് കഴിക്കുമ്പോള്‍
ഉച്ചയ്ക്ക് ആഹാരം കഴിക്കുമ്പോള്‍ അമിതമായി കഴിക്കുന്നതിനു പകരം, പകുതി ആഹാരം, പകുതി വെള്ളം എന്ന രീതിയില്‍ ആഹാരം കഴിക്കുക. ആഹാരം തിരഞ്ഞെടുക്കുമ്പോള്‍ വേഗത്തില്‍ ദഹിക്കുന്ന ആഹാരങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, ആഹാരം കഴിക്കുമ്പോള്‍ സമാധാനത്തില്‍ ഇരുന്ന്, സാവധാനത്തില്‍ ചവച്ചരച്ച് കഴിക്കുക. ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതിരിക്കുക. ആഹാരം കഴിക്കുന്നതിനും, ആഹാരം കഴിച്ചതിനും അര മണിക്കൂര്‍ മുന്‍പ് അല്ലെങ്കില്‍ ശേഷം വെള്ളം കുടിക്കുക.
രാത്രിയിലെ ആഹാരം
രാത്രിയില്‍ ആഹാരം കഴിക്കാതിരിക്കുന്നത് നല്ലതാണ്. അതല്ലെങ്കില്‍ 7 മണിക്ക് മുന്‍പായി വളരെ നേര്‍ത്ത ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്. വളരെ വേഗത്തില്‍ ദഹിക്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. സാവധാനത്തില്‍ സമാധാനത്തോടെ ആഹാരം കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിയാതിരിക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
