Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇരുന്ന് ഇരുന്ന് തടി കൂടി വയറ് ചാടിയോ? കുറയ്ക്കാന്‍ 3 പാനീയങ്ങള്‍ ശീലമാക്കാം
അമിതവണ്ണവും കുടവയറും പലപ്പോഴും നിങ്ങളുടെ ഉറക്കം കളയുന്ന ഒന്നാണ്. ഇരുന്ന് ജോലി ചെയ്യുന്നവരില്‍ പ്രത്യേകിച്ച്. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളികളിലേക്കാണ് എത്തിക്കുന്നത്. ഓഫീസില്‍ കൂടുതല്‍ നേരം ഇരിക്കുക, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലേക്കും ഗുരുതര പ്രത്യാഘാതത്തിലേക്കും എത്തിക്കുന്നു. അതിന്റെ ഫലമായി നമ്മുടെ ശരീരഭാരം എന്ന് പറയുന്നത് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാതെ വരുന്നു. ഇതെല്ലാം ആരോഗ്യത്തെ കൂടുതല്‍ കൂടുതല്‍ വെല്ലുവിളികലിലേക്ക് എത്തിക്കും.
ജോലിത്തിരക്കിനിടയില്‍ ജിമ്മില്‍ പോവാന്‍ സാധിക്കാത്തവര്‍ക്ക് ഇനി പറയുന്ന ഈ കാര്യമെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഭക്ഷണശീലത്തില്‍ അല്പം മാറ്റം വരുത്തിയാല്‍ നമുക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ആയുര്‍വ്വേദ പാനീയങ്ങള്‍ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പലപ്പോഴും ഇത് വഴി ശരീരഭാരം കുറയ്ക്കുന്നതിന് സാധിക്കുന്നു. ആയുര്‍വേദ പാനീയങ്ങള്‍ കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ മറ്റ് പല ഗുണങ്ങളും നല്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

ത്രിഫല കുതിര്‍ത്ത വെള്ളം
കടുക്ക, നെല്ലിക്ക, താന്നി എന്നിവ ചേര്‍ന്നതാണ് ത്രിഫല. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ വിഷ വസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. തലേന്ന് രാത്രി ഒരു ഗ്ലാസ്സ് ത്രിഫല വെള്ളത്തില്‍ കുതിര്‍ക്കുക. അടുത്ത ദിവസം രാവിലെ ഇത് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ക്കും ഇത് സഹായിക്കുന്നതാണ്. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് ഇത് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
നാരങ്ങാവെള്ളം
നാരങ്ങ വെള്ളം ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ്. എന്നാല്‍ ഇത് വെറും വയറ്റില്‍ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പക്ഷേ ചെറുചൂടുള്ള നാരങ്ങ വെള്ളം ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചെറു ചൂടുള്ള വെള്ളത്തില്‍ ഒരു മുറി നാരങ്ങ നീര് മിക്സ് ചെയ്ത് കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല ഇതിലുള്ള വിറ്റാമിന്‍ സി ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ഒഴിഞ്ഞ വയറ്റില്‍ വേണം ഈ നാരങ്ങ വെള്ളം കുടിക്കുന്നതിന്. അമിതവണ്ണം കൊണ്ട് ക,ഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ചെറുചൂടുള്ള നാരങ്ങ വെള്ളം.

ഇഞ്ചി ചായ
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവാറുണ്ടാവും. എന്നാല്‍ അതിനെല്ലാം വളരെ എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഇഞ്ചിച്ചായ. ഇത് ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. വളരെ എളുപ്പത്തില്‍ ശരീരത്തിലെ കലോറി കുറയ്ക്കുന്നതിന് സഹായിക്കുന്നു ഇഞ്ചിച്ചായ. ആയുര്‍വ്വേദ പ്രകാരം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ഇഞ്ചിച്ചായ. ഇത് കലോറി കത്തിക്കുകയും അത് വഴി ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ എന്തുകൊണ്ടും ഉറപ്പുള്ള പരിഹാരമാണ് ഇഞ്ചിച്ചായ. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് കുടിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ടത്
അമിതവണ്ണത്തെ കുറയ്ക്കുന്നതിന് ഈ പരിഹാരങ്ങള്‍ എല്ലാം ഫലം നല്‍കുന്നതാണ്. എന്നാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ അല്ലെങ്കില്‍ പാനീയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ അത് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിനായി ഡോക്ടറെ കണ്ട് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അല്ലാത്ത പക്ഷം അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
