Latest Updates
-
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ!
ബോധം കെട്ടുറങ്ങും അതും സന്തോഷത്തോടെ, സ്ഥിരമാക്കാം ഇവ
ആരോഗ്യത്തിന് ഉറക്കം എന്നത് അനിവാര്യമാണെന്ന് നമുക്കറിയാം. ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ഉറക്കക്കുറവ്. അതിനെ എപ്രകാരം പരിഹരിക്കണം എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നോക്കുകയാണെങ്കില്‍ ഉറക്കക്കുറവ് പലപ്പോവും ഹൃദ്രോഗം പോലുള്ള ഗുരുതരാവസ്ഥയിലേക്ക് വരെ നയിക്കാം. എന്നാല്‍ ഇനി ആരോഗ്യ സംരക്ഷണത്തിനായി ഉറക്കക്കുറവിനെ നമുക്ക് ഇല്ലാതാക്കാം. ഉറക്കക്കുറവ് മാത്രമല്ല അമിത സമ്മര്‍ദ്ദവും ഇന്നത്തെ കാലത്തെ സംഭാവനകളില്‍ മുന്നില്‍ തന്നെയാണ്.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴുംവെല്ലുവിളിയാവുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ആയുര്‍വ്വേദത്തെ കൂട്ടു പിടിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ആയുര്‍വ്വേദപ്രകാരം നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള ഉറക്കക്കുറവും അമിതസമ്മര്‍ദ്ദവും ഇല്ലാതാക്കാം. അതിനായി ചില പാനീയങ്ങള്‍ സഹായിക്കുന്നു. സ്ഥിരമായി ഇത്തരത്തില്‍ ഉള്ള ചില പാനീയങ്ങള്‍ കഴിക്കുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു. എപ്രകാരം എന്നും എന്തൊക്കെയെന്നും നമുക്ക് നോക്കാം.

അശ്വഗന്ധ ചായ
ഇതില്‍ ആദ്യത്തെ ഓപ്ഷനാണ് അശ്വന്ധ ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു. അതിലുപരി പല ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നുണ്ട്. ആയുര്‍വേദത്തിലെ പിരിമുറുക്കം കുറയ്ക്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ട ഒരു സസ്യമാണ് അശ്വഗന്ധ. അശ്വഗന്ധ ചായ കുടിക്കുന്നത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശാന്തമാക്കുന്നു. മാത്രമല്ല ഇത് വിശ്രമിക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും ഉറക്കം ദീര്‍ഘിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നു. ആരോഗ്യത്തിനായി ശ്രദ്ധിക്കുന്നവര്‍ക്ക് അശ്വഗന്ധ ചായ സ്ഥിരമാക്കാവുന്നതാണ്.
മഞ്ഞള്‍ പാല്
ഗോള്‍ഡന്‍ മില്‍ക്ക് എന്നും അറിയപ്പെടുന്ന മഞ്ഞള്‍ പാല് ആയുര്‍വ്വേദ പ്രകാരം ആയുസ്സിന് വരെ മികച്ചതാണ്. അതിനായി ചൂടുള്ള പാലില്‍ മഞ്ഞള്‍ കലര്ത്തുകയാണ ്ചെയ്യേണ്ടത്. ഇത് സ്ഥിരമായി കുടിക്കുന്നവര്‍ക്ക് അതിന്റെ ഫലം വളരെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ സാധിക്കുന്നു. അത്രയധികം ഗുണങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്. ആരോഗ്യം പ്രതിസന്ധിയിലാക്കുന്ന ഉറക്കക്കുറവിനും അമിത സമ്മര്‍ദ്ദത്തിനും ആശ്വാസം നല്‍കുന്നതാണ് മഞ്ഞള്‍പ്പാല്‍. ഈ പാനീയം അതിന്റെ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. മഞ്ഞള്‍ പാല് ശരീരത്തെ സുഖപ്പെടുത്താന്‍ സഹായിക്കും എന്നാണ് ആയുര്‍വ്വേദം പറയുന്നത്.
ബ്രഹ്മി ജ്യൂസ്
ആയുര്‍വേദത്തില്‍ ശരീരത്തിനേയും മനസ്സിനേയും ശാന്തമാക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഔഷധമാണ് ബ്രഹ്മി. ഉത്കണ്ഠ കുറയ്ക്കാനും മാനസികആരോഗ്യം മെച്ചപ്പെടുത്താനും ബ്രഹ്മി ജ്യൂസ് സഹായിക്കും. പതിവായി കഴിക്കുന്നത് നല്ല ഉറക്കത്തിലേക്ക് നയിച്ചേക്കാം. ഇത് ഗാഢനിദ്രയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ്. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കി ആരോഗ്യ സംരക്ഷണത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമാക്കുന്നത് വഴി മാറ്റങ്ങള്‍ അടുത്തറിയാന്‍ സാധിക്കും.
ചമോമൈല്‍ ടീ
ആയുര്‍വേദത്തില്‍ നിന്നുള്ളതല്ലെങ്കിലും, ചമോമൈല്‍ ചായ അതിന്റെ ഗുണങ്ങള്‍ക്ക് വളരെ പേരുകേട്ടതാണ്. ഇത് പേശികളെയും ഞരമ്പുകളെയും വിശ്രമിക്കാന്‍ സഹായിക്കുന്നു, വിശ്രമിക്കുന്നത് വഴി മികച്ച ഉറക്കം നല്‍കുന്നതിനും പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടുന്നവര്‍ക്ക് ചമോമൈല്‍ ടീ ഒരു മൃദുവായ ഓപ്ഷനാണ്. ഈ ആയുര്‍വേദ പാനീയങ്ങള്‍ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സ്വാഭാവികമായി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഇഞ്ചിച്ചായ
ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ സുഖകരമായ ഉറക്കത്തിനും സഹായിക്കുന്നതാണ് ഇഞ്ചിച്ചായ എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം പ്രതിസന്ധിയില്‍ ആക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു ഇഞ്ചിച്ചായ. ഗാഢമായ സുഖനിദ്ര പ്രദാനം ചെയ്യുന്നത് പോലെ തന്നെ ഇത് സമ്മര്‍ദ്ദരഹിതമായ ഒരു ദിവസവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
