Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
ദിവസങ്ങളോളം രാത്രി ഉറക്കമില്ലേ: കിടന്ന അഞ്ച് മിനിറ്റില്‍ ഉറങ്ങാന്‍ ആയുര്‍വ്വേദം
ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഉറക്കം. എന്നാല്‍ ഉറക്കമില്ലായ്മ മരണ തുല്യമാണ് എന്നതില്‍ സംശയവും വേണ്ട. കാരണം അത്രയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആയുര്‍വ്വേദ പ്രകാരം ഉണ്ടാവുന്ന ചില പരിഹാരങ്ങളിലൂടെ നമുക്ക് ഉറക്കത്തെ നിലക്ക് നിര്‍ത്താവുന്നതാണ്. ഉറക്കം എന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അതിനെ പാട്ടിലാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് നാം പലപ്പോഴും തേടുന്നത്.
ഉറക്കമില്ലായ്മ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും നമ്മളിലേക്ക് അടുപ്പിക്കുന്നു. പലപ്പോഴും ഉറക്കത്തെ പ്രതിസന്ധിയില്‍ ആക്കുന്ന പല പ്രശ്നങ്ങള്‍ക്കും നമ്മള് തന്നെ കാരണമാകുന്നും ഉണ്ട്. എന്തുകൊണ്ടെന്നാല്‍ വ്യായാമത്തിന്റെ അഭാവവും പ്രശ്നങ്ങളും അത് കൂടാതെ ആരോഗ്യ പ്രശ്നങ്ങളും ഭക്ഷണത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും എല്ലാം ഉറക്കമില്ലായ്മയിലേക്ക് നമ്മളെ എത്തിക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെയുള്ള ഉറക്കത്തിനും വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

ഇന്സോമ്നിയയുടെ ലക്ഷണങ്ങള്‍
ഇന്സോമ്നിയയാണ് ഉറക്കമില്ലായ്മയെ പറയുന്ന പേര്. ഇതിന്റെ ചില ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ ആദ്യം വായിക്കാം. പലപ്പോഴും ഉറങ്ങാനുള്ള കഴിവില്ലായ്മയാണ് ആദ്യ ലക്ഷണം, പെട്ടെന്നുണ്ടാവുന്ന ദേഷ്യം, രാത്രിയില്‍ ഇടക്കിടെ ഉണരുന്നത്, സങ്കടവും വിഷാദവും പ്രശ്നത്തിലാവുമ്പോള്‍, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവില്ലായ്മ, ഉറക്കമില്ലായ്മ, എപ്പോഴും ക്ഷീണം, എപ്പോഴും എന്തെങ്കിലും ചെയ്യുമ്പോള്‍ അതില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെയാണ് പരിഹരിക്കുന്നതിന് ആയുര്‍വ്വേദം തിരഞ്ഞെടുക്കേണ്ടത്.
ഉറക്കം കൃത്യമാക്കാന്‍ സമയം കണ്ടെത്തുക
ഉറക്കം കൃത്യമാക്കുന്നതിന് വേണ്ടി സമയം കണ്ടെത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എല്ലാ ദിവസവും ഉറങ്ങുന്നതിന് കൃത്യമായ സമയം കണ്ടെത്തുക. ഏത് സമയത്ത് ഉറങ്ങണം, ഏത് സമയത്ത് ഉണരണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക. ഉറങ്ങുന്നതിന് മുന്‍പ് കഫീന്‍, നിക്കോട്ടിന് എന്നിവ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഒന്നും ഉപയോഗിക്കാതിരിക്കുക. മൊബൈല്‍ ഫോണ്‍ മാറ്റി വെക്കുക. രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക.

പഞ്ചകര്‍മ്മ തെറാപ്പി
ആയുര്‍വ്വേദ പ്രകാരം പലരും തിരഞ്ഞെടുക്കുന്നതാണ് പഞ്ചകര്‍മ്മ ചികിത്സകള്‍. ഇത് ആരോഗ്യത്തിന് കൃത്യമായ രീതിയില്‍ അനുയോജ്യമായ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണം ആരംഭിക്കുന്നതിന്. ഇതിലൂടെ ഉറക്കമില്ലായ്മ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. പല ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് പഞ്ചകര്‍മ്മ തെറാപ്പി സഹായിക്കുന്നു. മനസ്സിനെ ശാന്തമാക്കുന്നതിനും നല്ല ഉറക്കത്തിനും മികച്ചതാണ് പഞ്ചകര്‍മ്മ തെറാപ്പി.
ചൂടുള്ള എണ്ണ ഉപയോഗിച്ച് അഭ്യംഗം
നല്ല ഉറക്കത്തിന് നല്ല എണ്ണ തേച്ചുള്ള മസ്സാജ് വളരെയധികം സഹായിക്കുന്നതാണ്. അതിന് ശേഷം ചെറുചൂടുവെള്ളത്തിലെ കുളിയും വളരെയധികം സഹായിക്കുന്നു. ഇത് സ്വയം ചെയ്യാവുന്ന ഒന്നാണ്. ആയുര്‍വ്വേദ ദിനചര്യയുടെ ഭാഗമായി നമുക്ക് ഇത് ചെയ്യാം. അഭ്യഗം എന്നാണ് ഈ ചികിത്സാ രീതിക്ക് പറയുന്നത്. ഇതിലൂടെ സ്വയം പരിചരണം ലഭിക്കുകയും ശരീരത്തിന് ആവശ്യത്തിന് വിശ്രമവും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു.

നസ്യ, ശിരോധാര തെറാപ്പി
ആയുര്‍വ്വേദ ചികിത്സ പ്രകാരം നിങ്ങള്‍ക്ക് നസ്യവും ശിരോധാരയും ചെയ്യാവുന്നതാണ്. ഇത് ഉറക്കമില്ലായ്മയെ പ്രതിരോധിക്കുന്നു. നസ്യം ചെയ്യുമ്പോള്‍ ആയുര്‍വ്വേദ പ്രകാരം കൃത്യമായി അറിവുള്ള വ്യക്തികളെ കൊണ്ട് മാത്രം ചെയ്യിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശിരോധാരയില് നെറ്റിയില്‍ തുടര്‍ച്ചയായി ചൂടുള്ള എണ്ണ പുരട്ടുന്നത് നല്ലതാണ്. ഇത് വിശ്രമവും മികച്ച ഉറക്കവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ നല്ല ആരോഗ്യത്തിനും സഹായിക്കുന്നു. ഉത്കണ്ഠ പോലുള്ളവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
പ്രാണായാമം, ശ്വസന വ്യായാമങ്ങള്‍
ആയുര്‍വ്വേദ പ്രകാരം നല്ല ഉറക്കത്തിന് നമുക്ക് പ്രാണായാമവും ശ്വസന വ്യായാമങ്ങളും ശീലമാക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശരീരത്തിന് ഉറക്കം നല്‍കുന്നതിനും അതോടൊപ്പം തന്നെ ഉത്കണ്ഠ, സമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു പ്രാണായാമം. വിവിധ തരത്തിലുള്ള പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

പ്രാണായാമങ്ങള്‍ എതെല്ലാം?
നല്ല ഉറക്കത്തിന്റെ കാര്യത്തില്‍ ശ്വസന വ്യായാമങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പിരിമുറുക്കം ഒഴിവാക്കുന്നതിനും ശരീരത്തിനെ ഉറക്കത്തിനായി തയ്യാറാക്കുന്നതിനും സഹായിക്കുന്നു. നാഡി ശോധന പ്രാണായാമം, ശീതളി പ്രാണായാമം, ഭ്രമരി പ്രാണായാമം എന്നിവ ശീലിക്കുക. ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം നല്കുന്നു. അത് കൂടാതെ ശരീരത്തിനും മനസ്സിനും റിലാക്സേഷന് നല്‍കുകയും ചെയ്യുന്നു.
ഉറക്കത്തിന് മികച്ചത്
ആയുര്‍വ്വേദ പ്രകാരം നിങ്ങള്‍ക്ക് നിങ്ങളുടെ ദിനചര്യ പ്രകാരം ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. വിശ്രമിക്കുന്ന രീതികള്‍ അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളും ശരീരത്തിന് ലഭിക്കുന്നു. ഇത് മനസ്സിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. എന്നിരുന്നാലും ശരീരത്തിന് ഏറ്റവും അനുയോജ്യമായത് നല്‍കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഉറക്കം എന്നത് അത്രത്തോളം തന്നെ പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
