Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
കിടന്നതേ ഓര്‍മ്മയുള്ളൂ: പെട്ടെന്നുള്ള ഉറക്കം നിങ്ങള്‍ക്കും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉറക്കം വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. പലപ്പോഴും നല്ല ഉറക്കമില്ലാത്തത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഉറക്കമില്ലായ്മ മരണതുല്യമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ മൂലം പലപ്പോഴും ആരോഗ്യം പ്രതിസന്ധിയിലാവാം. അതോടൊപ്പം ഉറക്കവും പ്രശ്നത്തിലാവാം. ആയുര്‍വ്വേദ പ്രകാരം ഉണ്ടാവുന്ന ചില പരിഹാരങ്ങളിലൂടെ നമുക്ക് ഉറക്കമില്ലായ്മയെ ഇല്ലാതാക്കാം.
ഉറക്കമില്ലായ്മ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും നമ്മളിലേക്ക് അടുപ്പിക്കുന്നു എന്ന് പറഞ്ഞുവല്ലോ. പലപ്പോഴും നമ്മുടെ ആയുസ്സിനെ വരെ പ്രതിരോധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ആയുര്‍വ്വേദ പ്രകാരം ഉറക്കമില്ലായ്മയെ എപ്രകാരം പ്രതിരോധിക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നറിയാം.

ഉറക്കം കൃത്യമാക്കുക
കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഒരിക്കലും നിങ്ങളുടെ ഉറക്കം ശരിയാവണം എന്നില്ല. എല്ലാ ദിവസവും ഉറങ്ങുന്നതിന് കൃത്യമായ സമയം കണ്ടെത്തുക അതോടൊപ്പം തന്നെ ഏത് സമയത്ത് ഉറങ്ങണം, ഏത് സമയത്ത് ഉണരണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും ശ്രദ്ധിക്കണം. അതോടൊപ്പം ചില ഭക്ഷണങ്ങളും പാനീയങ്ങളും പൂര്‍ണമായും ഒഴിവാക്കുകയും വേണം.
പഞ്ചകര്‍മ്മ തെറാപ്പി
ആയുര്‍വ്വേദ പ്രകാരം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പഞ്ചകര്‍മ്മ തെറാപ്പി ചെയ്യാവുന്നതാണ്. ഇത് കൃത്യമായി ചെയ്യുന്നതിലൂടെ നല്ല ആരോഗ്യമുള്ള ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നു. പല ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് പഞ്ചകര്‍മ്മ തെറാപ്പി സഹായിക്കുന്നതോടൊപ്പം തന്നെ മനസ്സ് ശാന്തമാക്കുന്നതിനും നല്ല ഉറക്കത്തിനും മികച്ചതാണ് പഞ്ചകര്‍മ്മ തെറാപ്പി.
ചൂടുള്ള എണ്ണ ഉപയോഗിച്ച് അഭ്യംഗം
എണ്ണ തേച്ച മസ്സാജ് ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. നല്ല എണ്ണ തേച്ച് മസ്സാജ് ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അഭ്യഗം എന്നാണ് ഈ ചികിത്സാ രീതിക്ക് പറയുന്നത്. ഇതിലൂടെ സ്വയം പരിചരണം ലഭിക്കുകയും ശരീരത്തിന് ആവശ്യത്തിന് വിശ്രമവും നാഡീ വ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു.
നസ്യ, ശിരോധാര തെറാപ്പി
ആയുര്‍വ്വേദ ചികിത്സ പ്രകാരം നിങ്ങള്‍ക്ക് നസ്യവും ശിരോധാരയും ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. പലപ്പോഴും ഇത് ഉറക്കമില്ലായ്മയെ പ്രതിരോധിക്കുകയും നല്ല ഗുണമേന്മയുള്ള ഉറക്കത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ നസ്യം പോലുള്ളവ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും കൃത്യമായി അറിവുള്ള വ്യക്തികളെ കൊണ്ട് മാത്രം ചെയ്യിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വിശ്രമവും മികച്ച ഉറക്കവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ നല്ല ആരോഗ്യത്തിനും സഹായിക്കുന്നു.
പ്രാണായാമം, ശ്വസന വ്യായാമങ്ങള്‍
ആരോഗ്യത്തിന് പ്രാണായാമം എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളില്‍ ആരോഗ്യവും ഉറക്കവും മികച്ചതാക്കകുന്നു. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പ്രാണായാമം. വിവിധ തരത്തിലുള്ള പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യത്തേയും മികച്ചതാക്കുന്നു.
പ്രാണായാമങ്ങള്‍ എതെല്ലാം?
നല്ല ഉറക്കത്തിന്റെ കാര്യത്തില്‍ ശ്വസന വ്യായാമങ്ങള്‍ എപ്പോഴും മികച്ചത് തന്നെയാണ്. ഇത് നിങ്ങളില്‍ മാനസിക പിരിമുറുക്കത്തെ ഇല്ലാതാക്കുന്നതിനും നല്ല ഉറക്കത്തിന് വേണ്ടി ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. നാഡി ശോധന പ്രാണായാമം, ശീതളി പ്രാണായാമം, ഭ്രമരി പ്രാണായാമം എന്നിവ ശീലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം നല്കുന്നു. അത് കൂടാതെ ശരീരത്തിനും മനസ്സിനും റിലാക്സേഷന് നല്‍കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
