Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആസ്ത്മ രാത്രി മാത്രമാണോ: ഗുരുതരമാണെന്നത് മനസ്സിലാക്കണം, കാരണങ്ങള്‍ ഇവ
ആസ്ത്മ എന്നത് പലപ്പോഴും നിങ്ങളുടെ സ്വസ്ഥതക്കുറവ് വര്‍ദ്ധിപ്പിക്കുന്നതാണ്. പലപ്പോഴും ചിലരിലെങ്കിലും അനാവശ്യമായി പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ആസ്ത്മ ഒരു വില്ലനായി മാറാറുണ്ട്. ശ്വാസനാളത്തിന് ചുറ്റും ഉള്ള പേശികള്‍ക്ക് മുറുക്കം സംഭവിക്കുമ്പോഴാണ് ആസ്ത്മ എന്ന പ്രശ്നം ഉണ്ടാവുന്നത്. ഇത് കൂടാതെ ശ്വാസനാളത്തിന്റെ ആവരണം വീര്‍ക്കുന്നതും മറ്റെന്തെങ്കിലും കാരണത്താല്‍ ശ്വാസതടസ്സം, ശ്വാസം മുട്ടല്‍, ചുമ എന്നിവ ഉണ്ടാനുമ്പോഴും പലരിലും ആസ്ത്മ പോലുള്ള ഗുരുതരാവസ്ഥകള്‍ കാണപ്പെടുന്നു. പലരും രാത്രിയില്‍ മാത്രം ആസ്ത്മ അനുഭവിക്കുന്ന ഒരു സമയം ഉണ്ടാവുന്നുണ്ട്. രാത്രി ആസ്ത്മ അല്പം ഗുരുതരമായ അവസ്ഥ തന്നെയാണ് എന്നത് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.

രാത്രി ആസ്ത്മക്ക് കാരണമാകുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നാം തന്നെ മുന്‍കൈ എടുക്കേണ്ടതാണ്. രാത്രി കാല ആസ്ത്മക്ക് കാരണമാകുന്ന ആസ്ത്മയ്ക്ക് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ മുകളില്‍ പറഞ്ഞവയും വരുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരം വഴികള്‍ സ്വീകരിക്കുന്നതിലൂടെ ആസ്ത്മ പൂര്‍ണമായും നിങ്ങള്‍ക്ക് മാറ്റാന്‍ സാധിക്കില്ല എന്നാല്‍ രാത്രികാലത്തുണ്ടാവുന്ന ആസ്ത്മയുടെ തീവ്രത കുറക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക

കിടക്കുന്ന മുറി വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. പൊടിയും അഴുക്കും നിറയുന്നത് ആസ്ത്മയെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. കിടപ്പു മുറി എന്ന് പറയുമ്പോള്‍ ഫാനും അലമാരയും വരെ വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും നാം ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഇടങ്ങളാണ് ഇവയെല്ലാം. ഇത്തരം ഭാഗങ്ങള്‍ പൂര്‍ണമായും വൃത്തിയായി സൂക്ഷിക്കുന്നതിന ്ശ്രദ്ധിക്കുക. അലര്‍ജി പോലുള്ള അവസ്ഥകള്‍ ആസ്ത്മയെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ബെഡിന് കവറുകള്‍ ഉപയോഗിക്കുക

പലരും ബെഡിന് കവറുകള്‍ ഉപയോഗിക്കാറില്ല. ഇത് പലപ്പോഴും നിങ്ങളുടെ ആസ്ത്മയുടെ ഗുരുതരാവസ്ഥയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പരമാവധി ബെഡിന് കവറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കിടപ്പ് മുറികളില്‍ ഉണ്ടാവുന്ന പൊടികളും മറ്റും ബെഡില്‍ പറ്റിപ്പിടിക്കുന്നതിന് ഒരു പരിധി വരെ തടയുന്നതിന് ഇത്തരം കവറുകള്‍ സഹായിക്കുന്നു. ഇതെല്ലാം രാത്രി കാല ആസ്ത്മയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
ആഴ്ചയില്‍ ഒരിക്കല്‍ ബെഡ് കവര്‍ കഴുകുക

ബെഡ് കവര്‍ കഴുകേണ്ടതിന്റെ ആവശ്യകത വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങള്‍ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത എന്നത് ഓരോ സമയത്തും അതിപ്രധാനമായതാണ്. പ്രത്യേകിച്ച് നിങ്ങള്‍ ആസ്ത്മരോഗിയാണെങ്കില് ഇത്തരം പൊടിപടലങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ബെഡ് കവറുകള്‍ വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കുക. ഷീറ്റുകള്‍ ചൂടുവെള്ളത്തില്‍ തന്നെയാണ് കഴുകുന്നത് എന്ന് ഉറപ്പു വരുത്തേണ്ടതും പ്രധാനപ്പെട്ടതാണ്.
ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക

പലപ്പോഴും വായു വരണ്ടതും കഠിനമായതുമാവുന്നത് ആസ്ത്മ രോഗികളെ പ്രശ്നത്തിലാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നകിന് വേണ്ടി ആരോഗ്യ വിദഗ്ധര്‍ ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം ആസ്ത്മ ട്രിഗറുകള്‍ ഉള്‍പ്പെടെ 99 ശതമാനം ദോഷകരമായ പ്രശ്നങ്ങളേയും ഒഴിവാക്കാന്‍ ഒരു ഹ്യമിഡിഫൈയറിന് സാധിക്കുന്നു. ഇത് രാത്രികാല ആസ്ത്മയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
പെറ്റ്സിനൊപ്പം ഉറങ്ങരുത്

പെറ്റ്സിനൊപ്പം ഉറങ്ങരുത് എന്ന കാര്യവും ആസ്ത്മയുള്ളവര് ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരുടെ രോമം നിങ്ങളുടെ ആസ്ത്മക്ക് കാരണമാകുന്നു. ഒരേ മുറിയില്‍ ആണെങ്കില്‍ പോലും പെറ്റ്സ് ഉള്ളത് പലപ്പോഴും നിങ്ങളുടെ ആസ്ത്മയുടെ ഗൗരവും വര്‍ദ്ധിപ്പിക്കുന്നു.
ഉറങ്ങുമ്പോള്‍ തല ഉയര്‍ത്തി വയ്ക്കുക

ഉറക്കത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം സൈനസ് അണുബാധയുള്ളവരില്‍ പലപ്പോഴും രാത്രികാല ആസ്ത്മക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ തല ഉയര്‍ത്തി വെച്ച് ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല മൃദുവായ തലയിണ ഉപയോഗിച്ച് നിങ്ങളുടെ തല അല്പം ഉയര്‍ത്തി വയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
Disclaimer: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.



Click it and Unblock the Notifications

