Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
അരക്കെട്ടൊതുക്കി, വണ്ണം കുറയ്ക്കാന്‍ ആപ്പിള്‍: പക്ഷേ കഴിക്കേണ്ടത് ഇങ്ങനെ
Weight loss: ആരോഗ്യ സംരക്ഷണത്തിന് ആപ്പിള്‍ എപ്പോഴും ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് എത്രത്തോളം അമിതവണ്ണത്തെ ചെറുക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. പലപ്പോഴും സ്ഥിരമായി നാം കഴിക്കുന്ന പഴങ്ങളില്‍ ഒന്നാണ് ആപ്പിള്‍. എന്നാല്‍ അതിന് പിന്നില്‍ ഇത്തരം ഗുണഫലങ്ങള്‍ ഉള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. സ്ഥിരമായി ഒരു ആപ്പിള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ആപ്പിളില്‍ ധാരാളം പോളിഫെനോളുകളും വിറ്റാമിന്‍ സിയും ഉള്‍പ്പെടെയുള്ള വിവിധ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം.
അത് മാത്രമല്ല ഇത് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ കലോറി കുറവാണ് എന്നതും നിങ്ങളിലേക്ക് ഇത് എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിതവണ്ണം ചെലുത്തുന്ന പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. എന്നാല്‍ അതിനെല്ലാം ഇനി ആപ്പിളില്‍ പരിഹാരമുണ്ട്. എപ്രകാരം ഇത് ആരോഗ്യത്തെ സഹായിക്കുന്നു, അമിതവണ്ണത്തെ പ്രതിരോധിക്കുന്നു എന്ന് നമുക്ക് നോക്കാം.

കുറഞ്ഞ കലോറി
ആപ്പിളില്‍ കലോറി വളരെ കുറവായിരിക്കും, കാരണം അതില്‍ ഏകദേശം 95 കലോറി മാത്രമേ ഉള്ളൂ. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. തടി വര്‍ദ്ധിക്കുകയില്ല എന്ന ഉറപ്പില്‍ നിങ്ങള്‍ക്ക് സ്ഥിരമായി ആപ്പിള്‍ കഴിക്കാവുന്നതാണ്. സ്നാക്സ് കഴിക്കുന്നതിന് പകരം നിങ്ങള്‍ക്ക് ആപ്പിള്‍ ശീലമാക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഭക്ഷണത്തിനിടയില്‍ തന്നെ ഇത് ശീലിക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും കലോറി കുറവുള്ള ആപ്പിള്‍ സഹായിക്കുന്നു. സ്ഥിരമായി നിങ്ങള്‍ക്ക് ആപ്പിള്‍ ശീലമാക്കാവുന്നതാണ്.
നാരുകളുടെ കലവറ
നാരുകളുടെ കലവറയാണ് ആപ്പിള്‍. പ്രത്യേകിച്ച് ഇതില്‍ ലയിക്കുന്ന നാരുകള്‍ വളരെ കൂടുതലാണ്. ഇതിലുള്ള പെക്റ്റിന്‍ എന്നിവയാണ് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതും. അമിതവണ്ണത്തെ കുറയ്ക്കുന്നതും. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു. കൂടുതല്‍ വയറു നിറഞ്ഞതായി തോന്നുന്നതിനും ആപ്പിള്‍ സഹായകമാണ്. അത് മാത്രമല്ല വിശപ്പിനെ കുറയ്ക്കുകയും അത് വഴി ദഹനാരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
ജലാംശം നിലനിര്‍ത്തുന്നു
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ജലാംശം അനിവാര്യമാണ്. എന്നാല്‍ അതിന് വേണ്ടി എന്തൊക്കെ കഴിക്കണം എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്നാല്‍ ഇതിലുള്ള ജലാംശം നിങ്ങള്‍ക്ക് 80%ത്തിലധികമാണ് എന്നറിയാമോ? അതെ യഥാര്‍ത്ഥത്തില്‍ ആപ്പിളില്‍ ജലാംശം വളരെ കൂടുതലാണ്. ഇത് മെറ്റബോളിസം കൃത്യമാക്കുന്നതിനും അത് വഴി ശരീരഭാരം നിയന്ത്രിക്കുന്നതിനും സാധിക്കുന്നു. എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ആപ്പിള്‍ ശീലമാക്കാം.
പ്രമേഹത്തെ നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ആപ്പിള്‍. ഇതിലുള്ള സ്വഭാവിക പഞ്ചസാരയാണ് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. അത് മാത്രമല്ല അമിത ഭക്ഷണത്തെ നിയന്ത്രിക്കുന്നത് വഴിയും പ്രമേഹം കുറയുന്നതിന് കാരണമാകുന്നു. സ്ഥിരമായി ആപ്പിള്‍ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കും.

കൊഴുപ്പ് കത്തിക്കുന്നത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൊഴുപ്പ് കത്തിക്കുക എന്നത് അനിവാര്യമാണ്. എന്നാല്‍ ആപ്പിളില്‍ അടങ്ങിയിട്ടുള്ള പോളിഫെനോളുകള്‍ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അത് മാത്രമല്ല കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആപ്പിള്‍ നല്ലതാണെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
എപ്രകാരം കഴിക്കണം?
ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി എപ്രകാരം ആപ്പിള്‍ കുടിക്കണം എന്ന കാര്യം പലര്‍ക്കും അറിയില്ല. എല്ലാ ദിവസവും ഭക്ഷണത്തിന് മുന്‍പായി ഒരു ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ചുരുങ്ങിയത് 15-20 മിനിറ്റ് മുന്‍പെങ്കിലും ആപ്പിള്‍ കഴിക്കാം. ഇത് കൂടാതെ സാലഡ്, ഓട്സ് എന്നിവയിലും ആപ്പിള്‍ കഴിക്കാം. പാന്‍കേക്ക് തയ്യാറാക്കുമ്പോഴും ആപ്പിള്‍ ചേര്‍ത്ത് തയ്യാറാക്കാവുന്നതാണ്. പീനട്ട് ബട്ടറിനൊപ്പം ആപ്പിള്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. കൂടാതെ സ്മൂത്തി തയ്യാറാക്കി കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ പരമാവധി ജ്യൂസ് ആക്കി കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് പലപ്പോഴും നാരുകളെ നീക്കം ചെയ്യുകയും പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications