Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
കൃത്യം കൃത്യം ഫലം കിട്ടും: തടി ഒതുങ്ങി, പ്രമേഹം കുറച്ച് കൊളസ്ട്രോള്‍ തുടച്ച് മാറ്റും ഒറ്റമൂലി
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് അമിതവണ്ണം ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. പലപ്പോഴും ഇന്നത്തെ കാലത്ത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് അമിതവണ്ണം. ഇത് വലിയ ആശങ്കയിലേക്കാണ് ഇന്നത്തെ കാലത്ത് ആളുകളെ എത്തിക്കുന്നത്. പലപ്പോഴും ചെറുപ്പക്കാരിലാണ് അമിതവണ്ണം വെല്ലുവിൡയാവുന്നത്. എന്നാല്‍ ആരോഗ്യ കാര്യങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നതാണ് അമിതവണ്ണം എന്നതില്‍ സംശയം വേണ്ട.
എന്നാല്‍ ഇനി അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും അതോടൊപ്പം ജീവിത ശൈലി രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. അതിന് വേണ്ടി ചലി കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നാരങ്ങ വെള്ളം കുടിക്കുന്നത് പലരും തടി കുറയ്ക്കുന്നതിന് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇനി അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

ഉപയോഗിക്കുന്നത്
അല്പം ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ത്ത് കുടിക്കുന്നത് അമിതവണ്ണത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കും. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും അത് വഴി ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. കൂടാതെ അമിതവിശപ്പിനെ പ്രതിരോധിക്കുന്നതിനും അത് വഴി ശരീരഭാരം കൃത്യമായി പരിഹരിക്കുന്നതിനും സഹായിക്കും. ഇത് ആപ്പിള്‍ സിഡാര്‍ വീനിഗര്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. അത് കൂടാതെ മറ്റ് ചില ആരോഗ്യ ഗുണങ്ങള്‍ക്കും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കും.
പ്രമേഹം നിയന്ത്രിക്കുന്നു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജീവിത ശൈലി രോഗങ്ങളില്‍ പല വിധത്തിലുള്ള വെല്ലുവിളി ഉര്ത്തുന്നതാണ് പ്രമേഹം. പ്രമേഹവും അമിതവണ്ണവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പലപ്പോഴും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നത് വഴി അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പ്രിഡയബറ്റിക് രോഗാവസ്ഥയുള്ളവര്‍ക്കും ഇത് സ്ഥിരമായി കഴിക്കാവുന്നതാണ്.

കൊളസ്ട്രോള്‍ പരിഹരിക്കുന്നു
ജീവിത ശൈലി രോഗങ്ങളില്‍ വളരെ ഗുരുരമായ അവസ്ഥകള്‍ ഉണ്ടാവുന്നതാണ് കൊളസ്ട്രോള്‍. അതില്‍ ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും ഉണ്ടാവും. ഇത് നിങ്ങളില്‍ ഹൃദ്രോഗത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് രക്തത്തില്‍ അടിഞ്ഞ് കൂടിയ കൊളസ്ട്രോളിനെ പുറന്തള്ളുന്നതിനും കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും. ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ആപ്പിള്‍ സിഡാര്‍ വീനീഗര്‍.
രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
മുകളില്‍ പറഞ്ഞ ജീവിത ശൈലി രോഗങ്ങള്‍ പോലെ തന്നെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് അമിതമായ രക്തസമ്മര്‍ദ്ദം. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. മിതമായ അളവില്‍ ഡോക്ടറോട് സംസാരിച്ചതിന് ശേഷം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുന്നു. അത് മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം തന്നെ കൂടുതല്‍ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. എന്നാല്‍ എന്ത് മാറ്റം ഭക്ഷണത്തില്‍ വരുത്തുമ്പോള്‍ നിങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് ശേഷം മാത്രം ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications