Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം!
ഉത്കണ്ഠ മനസ്സിനെങ്കിലും പ്രത്യാഘാതം ചര്‍മ്മത്തില്‍ പ്രകടം, ചൊറിച്ചിലും തടിപ്പും നിസ്സാരമല്ല
സമ്മര്‍ദ്ദം, ഉത്കണ്ഠ, ഡിപ്രഷന് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. പലപ്പോഴും പ്രതീക്ഷിക്കാത്ത പല കാരണങ്ങളും ഇതിന്റെ പുറകിലുണ്ട് എന്നതും ശ്രദ്ധേയമാണ്. നിങ്ങള്‍ വളരെയധികം ഉത്കണ്ഠ അനുഭവിക്കുന്ന ഒരു വ്യക്തിയാണോ? എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലം അത് എപ്പോഴെങ്കിലും ചര്‍മ്മത്തില്‍ ഒരു വില്ലനായി മാറിയിട്ടുണ്ടോ? എന്നാല്‍ ഇനി അല്പമൊന്ന് ശ്രദ്ധിക്കാം.
കാരണം ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുവന്ന നിറം, തടിപ്പ്, പാടുകള്‍, തേനീച്ച കൂടുകള്‍ പോലെയുള്ള അടയാളങ്ങള്‍ ഇവ കാണുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരാവസ്ഥയിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്. എന്താണ് ഉത്കണ്ഠ മൂലം ഉണ്ടാവുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ഇത് മൂലം ഉണ്ടാവുന്ന ലക്ഷണങ്ങള്‍, ബുദ്ധിമുട്ടുകള്‍, പ്രശ്നങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി ആരെയൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് ഉത്കണ്ഠ മൂലമുണ്ടാവുന്ന ചര്‍മ്മ പ്രശ്നങ്ങള്‍?
ഉത്കണ്ഠമൂലം ചര്‍മ്മത്തിലുണ്ടാവുന്ന പ്രതിപ്രവര്‍ത്തനമാണ് ഇത്തരം പ്രതിസന്ധികളിലേക്ക് നയിക്കുന്നത്. കഴുത്ത്, നെഞ്ച്, കൈകള്‍, മുഖം എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. അതികഠിനമായ ചൊറിച്ചില്‍, ചുവന്ന നിറം, പാടുകള്‍ എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങള്‍. അതികഠിനമായ സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ കാണപ്പെടുന്നു. എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നോക്കാം
തേനീച്ച കൂടുകള്‍ പോലെ പാടുകള്‍
ചര്‍മ്മത്തില്‍ എവിടെയെങ്കിലും ഇത്തരത്തില്‍ തേനീച്ച കൂടുകള്‍ പോലെ പാടുകള്‍ കാണപ്പെടുകയോ അല്ലെങ്കില്‍ വലിപ്പ വ്യത്യാസത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുമ്പോള്‍ ആണ് ഇത്തരം അവസ്ഥകള്‍ പ്രകടമാവുന്നത്. ഉത്കണ്ഠയുടുടെ ആധിക്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
മങ്ങിയ ചര്‍മ്മവും വേദനയും
പലപ്പോഴും ചര്‍മ്മം മങ്ങിയത് പോലെ കാണപ്പെടുകയോ അല്ലെങ്കില്‍ വേദനയും കത്തുന്നത് പോലുള്ള സംവേദനമോ ഉണ്ടാവുകയാണെങ്കില്‍ അത് പലപ്പോഴും വെല്ലുവിളികള്‍ ആരംഭിച്ചു എന്നതാണ് അര്‍ത്ഥമാക്കുന്നത്. ചിലര്‍ക്ക് ഇത്തരം ചൊറിച്ചിലിനോടൊപ്പം പലപ്പോഴും അതികഠിനമായ വേദനയും ഇക്കിളിപ്പെടുത്തുന്നത് പോലെയുള്ള സംവേദനവും അനുഭവപ്പെടാം. ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.
കാരണങ്ങള്‍
ഉത്കണ്ഠ മൂലം ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളുടെ കാരണങ്ങള്‍ എന്താണ് എന്ന് ആദ്യം മനസ്സിലാക്കണം. പലപ്പോഴും ഇത്തരം ചുണങ്ങുകള്‍ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളാണ് കാരണം ഉത്കണ്ഠ വര്‍ദ്ധിക്കുന്ന സമയം പലപ്പോഴും ശരീരത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകളായ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സ്ട്രെസ് ഹോര്‍മോണുകള്‍ പുറത്തുവിടുന്നു. ഈ ഹോര്‍മോണുകള്‍ ചര്‍മ്മത്തിലെ രക്തക്കുഴലുകളുടെ വികാസത്തിന് കാരണമാകുകയും ഇത് തിണര്‍പ്പ് ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകൡലേക്ക് എത്തിക്കുകയും ചെയ്യുന്നു.

രക്തപ്രവാഹം വര്‍ദ്ധിക്കുന്നത്
പലപ്പോഴും വര്‍ദ്ധിക്കുന്ന സമ്മര്‍ദ്ദം മൂലം നിങ്ങളുടെ രക്തക്കുഴലുകള്‍ ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യും.ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ ചുവപ്പ് അല്ലെങ്കില്‍ വീക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കും. ഇതിനെല്ലാം അടിസ്ഥാനം പലപ്പോഴും കൂടിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദം തന്നെയാണ്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയാന്‍ പലപ്പോഴും വര്‍ദ്ധിച്ച് വരുന്ന സമ്മര്‍ദ്ദം കാരണമാകുന്നു. അത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കും സെന്‍സിറ്റീവ് അവസ്ഥയിലേക്കും എത്തിക്കും. ഇത് തിണര്‍പ്പ് പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കുന്നു. അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് വേഗത്തിലുള്ള ശ്വസനം. പലപ്പോഴും ഉത്കണ്ഠ കൂടുന്നത് നിങ്ങളുടെ ശ്വസന വേഗം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഓക്സിജന്റെ അളവില്‍ മാറ്റം വരുത്തുന്നു. അത് വഴി ചര്‍മ്മത്തേയും ഇത് ബാധിക്കുന്നു.
പരിഹാരം ഇപ്രകാരം
ഉത്കണ്ഠയും സമ്മര്‍ദ്ദവുമാണ് ഇതിന് പിന്നിലെ കാരണം എന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടിയുള്ള പരിഹാരം തേടേണ്ടതാണ്. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, യോഗ, ധ്യാനം തുടങ്ങിയ പരിശീലനങ്ങള്‍ സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നു. കൂടാതെ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കാണുകയും കൃത്യമായ ചികിത്സാ രീതികള്‍ പിന്തുടരുകയും ചെയ്യുക. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും ആവശ്യത്തിന് ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications