Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Amoebic Meningitis: തുടക്കലക്ഷണം പനിയും തലവേദനയും: തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കും
സംസ്ഥാനത്ത് അത്യപൂര്‍വ്വ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഭീതിയിലാണ് എല്ലാവരും. മലപ്പുറം സ്വദേശിയായ കുട്ടിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്ന് വീണ്ടും രോഗബാധ ഒരു കുട്ടിയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന രോഗാവസ്ഥയാണ് സ്ഥിരീകരിച്ചത്. രോഗാവസ്ഥയെ തുടര്‍ന്ന് കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പതിനായിരത്തില്‍ ഒരാളെയാണ് രോഗം ബാധിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ രോഗം ബാധിച്ച് പതിനഞ്ച് വയസ്സുകാരന് മരിച്ചിരുന്നു. ബ്രെയിന്‍ ഈറ്റര്‍ എന്നറിയപ്പെടുന്ന നെഗ്ലേറിയ ഫൗലറി എന്ന വിഭാഗത്തില്‍ ഉള്ള അമീബ തലച്ചോറില്‍ എത്തുന്നത് വഴിയാണ് മസ്തിഷ്ക ജ്വരം സംഭവിക്കുന്നത്. ഇതാണ് മരത്തിലേക്ക് നയിക്കുന്നത്. ഗുരുതരമായ അവസ്ഥയില്‍ പലപ്പോഴും മരണത്തിലേക്ക് എത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്. അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ നടപടികള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

അമീബ എപ്രകാരം ശരീരത്തിലെത്തുന്നു?
രോഗകാരിയായ അമീബ എപ്രകാരം ശരീരത്തില്‍ എത്തുന്നു എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. വളരെ വിരളമായാണ് രോഗം ബാധിക്കുന്നത്. മുകളില്‍ പറഞ്ഞത് പോലെ പതിനായിരത്തില്‍ ഒരാള്‍ക്കാണ് രോഗം ബാദിക്കുന്നത് തന്നെ. തലച്ചോറിനെ ഗുരുതരാവസ്ഥയില്‍ ആക്കുന്ന ബാക്ടീരിയ ആയതിനാല്‍ അത് വളരെയധികം അപകടകാരിയാണ് എന്നതില്‍ സംശയ വേണ്ട. ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല. രോഗാണു തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയില്‍ മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
രോഗം എപ്രകാരം സംഭവിക്കുന്നു?
കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം അമീബയെ കാണപ്പെടുന്നത്. ഇത് മൂക്കിലെ നേര്‍ത്ത ചര്‍മ്മത്തിലൂടെയാണ് മനുഷ്യശരീരത്തില്‍ എത്തുന്നത്. .അത് വഴി തലച്ചോറിനെ ബാധിക്കുകയും കടുത്ത മസ്തിഷ്ക ജ്വരത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. പൊതുവേ ഒഴുകാത്ത വെള്ളത്തിലാണ് അമീബ കാണപ്പെടുന്നത്. ഈ ജലത്തില്‍ കുളിക്കുന്നത് വഴിയാണ് രോഗാവസ്ഥ നിങ്ങളിലേക്ക് എത്തുന്നത്. ഇത് തലച്ചോറില്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കുകയും എന്‍സെഫലൈറ്റിസ് പോലുള്ള അവസ്ഥകളിലേക്ക് എത്തുകയും ചെയ്യുന്നു.
ചര്‍മ്മത്തിലെ മുറിവ് ശ്രദ്ധിക്കണം
എന്നാല്‍ മൂക്കിലൂടെയല്ലാതേയും അമീബ ശരീരത്തില്‍ പ്രവേശിക്കാം. പ്രത്യേകിച്ച് മുറിവുകളും മറ്റും ഉണ്ടെങ്കില്‍ ഇത് അമീബ പകരുന്നതിനുള്ള ഒരു കാരണമാരുന്നു. ത്വക്കിലൂടെ ശരീരത്തില്‍ എത്തുന്ന അമീബ പലപ്പോഴും ശ്വാസകോശത്തിലോ മറ്റ് അവയവങ്ങളിലേക്കോ ആണ് പോവുന്നത്. എന്നാല്‍ മൂക്കിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുന്നതെങ്കില്‍ അത് നേരിട്ട്തലച്ചോറില് പ്രവേശിക്കുന്നു. നല്ല ഒഴുക്കുള്ള വെള്ളത്തില്‍ അമീബയുടെ സാന്നിധ്യം ഉണ്ടായിരിക്കുകയില്ല.
രോഗാവസ്ഥ പ്രകടമാവുന്നത്
രോഗാവസ്ഥ എപ്രകാരമാണ് പ്രകടമാവുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബയെങ്കില് രോഗ ലക്ഷണങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പ്രകടമാവുന്നു. പനിയും, കടുത്ത തലവേദനയും, ബോധക്ഷയവും തുടങ്ങിയ ലക്ഷണങ്ങളോടയാണ് പലപ്പോഴും രോഗാവസ്ഥ പ്രകടമാവുന്നത്. ചിലരില്‍ മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗാവസ്ഥ ഗുരുതരമാവുമ്പോള്‍ പലപ്പോഴും അപസ്മാരം, ബോധക്ഷയം, ഓര്‍മ്മക്കുറവ് പോലുള്ള അവസ്ഥകളുണ്ടാവാം. എങ്കിലും തുടര്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാവൂ. അതിനായി നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് വേണം രോഗനിര്‍ണയം നടത്തേണ്ടത്.
മറ്റ് രോഗലക്ഷണങ്ങള്‍
രോഗാവസ്ഥയുടെ അടിസ്ഥാനത്തില്‍ രോഗലക്ഷണങ്ങള്‍ നിര്‍ണയിക്കപ്പെടേണ്ടത് അനിവാര്യമാണ്. തൊണ്ട വേദന, ആശയക്കുഴപ്പം, ഓക്കാനം, ഛര്‍ദ്ദി, വിട്ടുമാറാത്ത പനി, കഴുത്ത് വേദന കൂടി വരുന്നത്, രുചിയും മണവും ഉണ്ടാവുന്ന വ്യത്യസ്തതകള്‍ എല്ലാം രോഗാവസ്ഥ നിങ്ങളില്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രായക്കാരേയും രോഗം ബാധിക്കാവുന്നതാണ്. എങ്കിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ചെറുപ്പക്കാരും കുട്ടികളും ആയിരിക്കും ഏറ്റവും കൂടുതല്‍. അതുകൊണ്ടാണ് ഇവരെ രോഗം ബാധിക്കുന്നതിനുള്ള സാധ്യത കൂടുന്നത്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
പ്രതിരോധം ഇപ്രകാരം
രോഗാവസ്ഥയിലേക്ക് എത്താതെ നോക്കുക എന്നത് തന്നെയാണ് പ്രതിരോധത്തിനായി ആദ്യം സ്വീകരിക്കേണ്ട നടപടികള്‍. അതിന് വേണ്ടി കെട്ടിക്കിടക്കുന്നതോ അല്ലെങ്കില്‍ വൃത്തിയില്ലാത്തതോ മലിനമായതോ ആയ ജലവുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കുക. അമീബ ശരീരത്തിലെത്തുന്നത് ഇത്തരം ജലത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുന്നു. രോഗലക്ഷണങ്ങള്‍ സംശയിച്ചാല്‍ ഉടനെ തന്നെ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ശരിയായ രീതിയില്‍ ജലം ക്ലോറിനേറ്റ് ചെയ്യുന്നതിനും ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
