Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വയസ്സ് 41, കണ്ടാല്‍ ചുള്ളന് പയ്യന്; അല്ലു അര്ജുന് എന്ന താരത്തെ ഫിറ്റാക്കുന്നത് ഈ ശീലങ്ങള്‍
ഏത് സ്റ്റെപ്പും വളരെ അനായാസം ചുവടുവെയ്ക്കുന്ന ഒരു താരം, അതാണ് അല്ലു അര്ജുന്. പാട്ടിന്റെ താളത്തിനൊത്ത് നല്ല ഊര്‍ജത്തോടെ ചുവടുവെയ്ക്കുന്ന അല്ലു അര്ജുന് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചിട്ടും വര്‍ഷങ്ങളായി. വയസ്സ് 41 തികഞ്ഞിട്ടും ഇന്നും ആ ഊര്‍ജത്തിനും, ബോഡി ഫിറ്റ്നസ്സിലും യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. സാധാരണ പ്രായം കൂടുമ്പോള്‍ സൗന്ദര്യം കുറയും എന്നാണ് പലരുടെയും വാദം. എന്നാല്‍, ഇതിനെയെല്ലാം തച്ചുടയ്ക്കുന്ന ഫിറ്റ്നസ്സ് ഫ്രീക്കനാണ് അല്ലു അര്ജുന്. അല്ലു അര്‍ജുന്റെ ഫിറ്റ്നസ്സ് രഹസ്യം ഇത്.

ജോഗിംഗ്
എന്നും രാവിലെ കുറച്ച് നേരം ജോഗിംഗ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് ജോഗിംഗ്. വ്യായാമം ആരംഭിക്കുന്നതിന് മുന്‍പ് ജോഗിം നിര്‍ബന്ധമാണ്. കുറഞ്ഞത് 45 മിനിറ്റെങ്കിലും ജോഗിംഗ് ചെയ്യുന്നതാണ്.
സൈക്ലിംഗ്
ദിവസേന സൈക്ലിംഗ് ചെയ്യുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക. ഹൃദയത്തിന്റെ ആരോഗ്യം നിലനനിര്ത്താനും, പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും സൈക്ലിംഗ് സഹായിക്കുന്നു. മാനസികാരോഗ്യം നിലനിര്‍ത്താന്‍ സൈക്ലിംഗ് സഹായിക്കുന്നതാണ്. പ്രത്യേകിച്ച്, സ്ട്രെസ്സ് കുറയ്ക്കാന്‍ സൈക്ലിംഗ് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും, ശരീരത്തിന്റെ മെയ് വഴക്കം നിലനിര്‍ത്താനും സൈക്ലിംഗ് സഹായിക്കുന്നുണ്ട്.
ദിവസേന സൈക്ലിംഗ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അല്ലു അര്ജുന്. കാലുകളുടെ ആരോഗ്യം നിലനിര്‍ത്താനും, ശരീരത്തിന്റെ ഷേയ്പ്പ് നിലനിര്‍ത്താനും സൈക്ലിംഗ് സഹായിക്കുന്നുണ്ട്. അതിനാല്‍, സൈക്ലിംഗ് വ്യായാമത്തിന്റെ ഭാഗമാക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്.
ജിം വര്‍ക്കൗട്ട്
സൈക്ലിംഗ്, ജോഗിംഗ് എന്നിവയ്ക്കൊപ്പം ജിമ്മില്‍ പോയി ഫുള്‍ ബോഡി വര്‍ക്കൗട്ട് ചെയ്യാനും താരം മറക്കാറില്ല. ഫുള്‍ ബോഡി വര്‍ക്കൗട്ട് ചെയ്യുന്നത് വഴി ശരീരത്തിലെ പേശികള്‍ ബലപ്പെടാന്‍ സഹായിക്കും. ഇത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. ജിമ്മില്‍ പുഷ് അപ്പ്, പുള്‍ അപ്പ്, സ്ക്വാട്സ്, ഡിപ്സ്, ക്രഞ്ചസ്സ് എന്നിവയെല്ലാം വര്‍ക്കൗട്ടിന്റെ ഭാഗമാണ്.
ആഹാരം
നല്ല സ്വാദുള്ളതും, എന്നാല്‍ ആരോഗ്യകരവുമായ ആഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അല്ലു അര്ജുന്. ഹെല്‍ത്തി സീഡ്സ്, നാളികേര വെള്ളം എന്നിവയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്. അതുപോലെ, ശരീരം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. രാവിലെ ആഹാരത്തില്‍ പഴങ്ങളും, നാളികേര വെള്ളവും ഉള്‍പ്പെടുത്താന്‍ താരം ശ്രദ്ധിക്കാറുണ്ട്. ഉച്ചയ്ക്ക് ആഹാരം തിരഞ്ഞെടുക്കുമ്പോഴും എല്ലാ പോഷകങ്ങളും അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അല്ലു അര്ജുന്. ചോറ്, പച്ചക്കറികള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. രാത്രിയില്‍ സാലഡ്, വേവിച്ച പച്ചക്കറികള്‍ എന്നിവയാണ് ആഹാരത്തില്‍ ഉള്‍പ്പെടുത്താറുള്ളത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
