Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കൂടുതലുള്ള ബിപി കുറയ്ക്കാം, ഹൃദയം സ്മാര്‍ട്ടാക്കാം: ഈ ചെറുവിത്ത് അമൃതിന് ഫലം നല്‍കും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ഓരോ തരത്തിലുള്ള പ്രതിസന്ധികളും പുതിയ രോഗങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും എന്താണ് എങ്ങനെയാണ് ചെയ്യേണ്ടത് എന്നറിയാതെ പലരും കഷ്ടപ്പെടുന്ന അവസ്ഥ നാം കാണാറുണ്ട്. അത്രയധികം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. കൂടാതെ ഹൃദയ സംബന്ധമായ രോഗാവസ്ഥകളും അതോടൊപ്പം തന്നെ ജീവിത ശൈലി രോഗങ്ങളും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ വലച്ച് കൊണ്ടിരിക്കുകയാണ്.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട കാലമായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ആയുര്‍വ്വേദ പ്രകാരം നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കുന്ന ചില വസ്തുക്കള്‍ ഉണ്ട്. അതില്‍ ഒന്നാണ് അയമോദകം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. എന്തൊക്കെയാണ് അയമോദകം ഉപയോഗിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. കൂടാതെ അത് എത്രത്തോളം ആരോഗ്യത്തിനായി ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

അയമോദകം ആരോഗ്യകരമോ?
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയമോദകം വളരെയധികം സഹായിക്കുന്നതാണ്. അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. കൂടാതെ ഇത് പോഷകസമൃദ്ധമാണ് എന്നത് പോലെ തന്നെ പല ആരോഗ്യ ഗുണങ്ങളും നല്കുന്നു. നിരവധി ഗുണങ്ങളാണ് നമുക്ക് ഇത് വഴി ലഭിക്കുന്നത്. മികച്ച ദഹനത്തിനും വയറ് വീര്‍ക്കുന്നതിന് പരിഹാരം കാണുന്നതിനും എല്ലാം അയമോദകം മികച്ചതാണ്. മാത്രമല്ല ഇതിലുള്ള ഗുണങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് അയമോദകം എന്ന കാര്യത്തില്‍ സംശയം വേണ്ട.കൂടാതെ ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങളെന്ന് നമുക്ക് നോക്കാം.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അതിന് സഹായിക്കുന്നത് അയമോദകത്തിലുള്ള തൈമോള്‍ ആണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എലിയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തൈമോള്‍ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു എന്ന് കണ്ടെത്തിയത്. മാത്രമല്ല ഇത് രക്തക്കുഴലുകളെ വിശ്രമിക്കുന്നതിനും സഹായിക്കുന്നു.
ആന്റി ഓക്സിഡന്റ് കലവറ
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. നിരവധി ഔഷധ ഗുണങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. പലപ്പോഴും ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതായി മാറുന്നത് ഇത് കൊണ്ട് കൂടിയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നത് വഴി ശരീരത്തിന്റെ ഓക്സിഡേറ്റിവ് സമ്മര്ദ്ദത്തിനെതിരേ പോരാടുന്നതിനും ഇത് സഹായിക്കുന്നു.
വീക്കം കുറയ്ക്കുന്നു
ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുന്നത് പലപ്പോഴും രക്താദിമര്‍ദ്ദത്തിന് കാരണമാകുന്നു. എന്നാല്ഡ അയമോദകത്തിലുള്ള തൈമോള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല ബാഹ്യവിരുദ്ധാവിഷ്കാരത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനെ തടയുകയും സാധാരണ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് അയമോദകം. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും അത് വഴി ഹൃദയ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ പെെട്ടന്നുണ്ടാവുന്ന വര്‍ദ്ധനവിനെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും മികച്ചതാണ് അയമോദകം എന്ന കാര്യത്തില്‍ സംശയം വേണ്ട.
സമ്മര്‍ദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാന്‍
സമ്മര്‍ദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ് അയമോദകം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നു. അതിന്റെ സെഡേറ്റീവ് ഗുണങ്ങളാണ് ഇവയെല്ലാം തന്നെ. അതിന് കാരണം ഇതില്‍ തൈമോള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. അത് വഴി പലപ്പോഴും നാഡീവ്യവസ്ഥയെ ശാന്തമാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ഇതാണ് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നത്.
എപ്രകാരം ഉള്‍പ്പെടുത്തണം?
നിങ്ങളുടെ ഭക്ഷണത്തില്‍ എപ്രകാരം അയമോദകം ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച് ലര്‍ക്കും അറിയില്ല. അതിനായി ഇത് വറുത്ത് വെള്ളത്തില്‍ കലര്‍ത്തി രാവിലേയും വൈകിട്ടും കഴിക്കാവുന്നതാണ്. കൂടാതെ കറികളിലും പച്ചക്കറികളിലും ചേര്‍ക്കാം. കൂടാതെ വിത്തുകള്‍ വെള്ളത്തില്‍ തിളപ്പിച്ച് അയമോദക ചായയായി ചൂടോടെ കുടിക്കാം.
പാര്‍ശ്വഫലങ്ങള്‍
ഹൃദയാരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ അയമോദകം വളരെയധികം സഹായിക്കുന്നുവെങ്കിലപം ഇത് അമിതമായി കഴിക്കുന്നത് ചില പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നു. ചിലരില്‍ അസിഡിറ്റ്, അല്ലെങ്കില്‍ വയറ്റില്‍ പ്രകോപനം എന്നിവയുണ്ടാക്കുന്നു. അത് മാത്രമല്ല ആസിഡ് റിഫ്ലക്സ് ഉള്ളവരില്‍ ആണെങ്കില്‍ ഇത് പെട്ടെന്ന് കൂടുതല്‍ അളവില്‍ കഴിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. ഗര്‍ഭകാലത്തും ഇത് കഴിക്കുന്നത് ഒഴിവാക്കണം. ഇനി നിങ്ങള്‍ എന്തെങ്കിലും മരുന്ന് കഴിക്കുന്ന വ്യക്തിയെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറോട് ചോദിച്ചതിന് ശേഷം ഇത്തരം കാര്യങ്ങള്‍ ചെയ്യുക. അതുകൊണ്ട് തന്നെ നിങ്ങളുടെ ഭക്ഷണത്തില്‍ ഇത് ചേര്‍ക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications