Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
രാത്രിയില്‍ നെഞ്ചെരിച്ചില്‍ ബുദ്ധിമുട്ടിക്കുന്നോ, വിട്ടുമാറാത്ത അസ്വസ്ഥത ഇല്ലാതാക്കാന്‍
നെഞ്ചെരിച്ചില്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. ആമാശയത്തില്‍ ആസിഡ് റിഫ്‌ളക്‌സ് സംഭവിക്കുന്നതിന്റെ ഫലമായി പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് രാത്രിയില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളുടെ ഉറക്കം നശിപ്പിക്കുന്നു. ഇതിനെയാണ് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം അല്ലെങ്കില്‍ (GERD) എന്ന് പറയുന്നത്. ഇത് പലരിലും വിട്ടുമാറാത്ത ബുദ്ധിമുട്ടുകള്‍ രാത്രിയില്‍ ഉണ്ടാക്കും.
നിങ്ങള്‍ കഴിച്ച ഭക്ഷണമോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന എന്തെങ്കിലും ശീലങ്ങളോ ആയിരിക്കും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് അതികഠിനമായ വേദനയും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി നെഞ്ചില്‍ കത്തുന്ന തരത്തിലുള്ള സംവേദനം ഉണ്ടാവുന്നു. ഇവരില്‍ ഭക്ഷണം കഴിക്കുമ്പോള്‍ വരെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അതുകൊണ്ട് തന്നെ ഇിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

കാരണങ്ങള്‍
രാത്രിയില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവരില്‍ പലപ്പോഴും ഉറക്കത്തിന് ഭംഗം വരുത്തുന്ന തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. നമ്മള്‍ കിടക്കുന്ന രീതി വരെ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നു. നിങ്ങള്‍ മലര്‍ന്ന് കിടന്നാണ് ഉറങ്ങുന്നത് എന്നുണ്ടെങ്കില്‍ ഇവരില്‍ ആമാശയത്തിന് ആസിഡ് അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് ആസിഡ് റിഫ്‌ളക്‌സ് ലക്ഷണങ്ങളായ നെഞ്ചെരിച്ചില്‍, ഏമ്പക്കം എന്നിവയൈല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
രാത്രിയില്‍ ആസിഡ് ഉത്പാദനം
രാത്രിയില്‍ ആസിഡ് ഉത്പാദനം ശരീരത്തില്‍ സ്വാഭാവികമായും സംഭവിക്കുന്നു. ഇത് പലപ്പോഴും ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാവുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും മുകളില്‍ പറഞ്ഞത് പോലെ നിങ്ങള്‍ കിടക്കുമ്പോള്‍ ഉണ്ടാവുന്ന പൊസിഷന്‍ ശരിയല്ലെങ്കില്‍ പലപ്പോഴും ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
ഭക്ഷണത്തിലെ മാറ്റങ്ങള്‍
ഭക്ഷണത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നത് പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അമിതമായി എരിവുള്ള ഭക്ഷണങ്ങള്‍, സിട്രസ് പഴങ്ങള്‍, കഫീന്‍, മദ്യം, കൊഴുപ്പുള്ള ഭക്ഷണം എന്നിവ ആസിഡ് റിഫ്‌ലക്സ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ഇത് പലപ്പോഴും രോഗലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രതയേകിച്ച് ഉറങ്ങാന്‍ സമയത്തോട് അടുത്ത് കഴിക്കുമ്പോള്‍.
ലക്ഷണങ്ങള്‍ തിരിച്ചറിയാം
ആസിഡ് റിഫ്‌ളക്‌സ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നെഞ്ചില്‍ കത്തുന്നത് പോലെയുള്ള അവസ്ഥകളാണ് ഉണ്ടാവുന്നത്. ഇത് വായില്‍ പുളിച്ച് തികട്ടലിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. കൂടാതെ കയ്പുള്ള രുചിയും ചിലരില്‍ അനുഭവപ്പെടാം. മാത്രമല്ല ഇത്തരത്തിലുള്ള ആസിഡുകള്‍ അന്നനാളത്തിലേക്ക് തിരിച്ച് പോവുന്നത് പലപ്പോഴും നെഞ്ച് വേദനയും അസ്വസ്ഥതയും ഉണ്ടാക്കാം. ഇത് കൂടാതെ അന്നനാളത്തിലെ വീക്കത്തിനും ഇവ കാരണമാകാം.
ചുമ വര്‍ദ്ധിക്കുന്നു
രാത്രിയില്‍ നിങ്ങളിലുണ്ടാവുന്ന ആസിഡ് റിഫ്‌ളക്‌സ് പലപ്പോഴും ചുമ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതിന്റെ കാരണം നെഞ്ചെരിച്ചില്‍ മൂലമുണ്ടാവുന്ന ആസിഡ് നിങ്ങളുടെ തൊണ്ടയേയും ശ്വാസനാളത്തേയും പ്രകോപിപ്പിക്കുന്നതിന്റെ ഫലമായുണ്ടാവുന്ന അസ്വസ്ഥതകള്‍ കൊണ്ടാണ്. പലപ്പോഴും ആസിഡ് റിഫ്‌ളക്‌സ് മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ നിങ്ങളില്‍ തൊണ്ട വേദനയിലേക്കോ അല്ലെങ്കില്‍ ശബ്ദത്തിന്റെ മാറ്റത്തിലേക്കോ എത്തിക്കുന്നു. ചിലരില്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ഉറക്കത്തിന് തടസ്സം
പലപ്പോഴും രാത്രിയില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. അത് പലപ്പോഴും ഇടക്കിടെ ഉണരുന്നതിലേക്കും ഗുണനിലവാരമുള്ള ഉറക്കത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.ചിലരില്‍ ഇതിന്റെ ഫലമായി ഉമിനീര്‍ ഉത്പാദനവും വര്‍ദ്ധിച്ചേക്കാം. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്.
പരിഹാരം ഇപ്രകാരം
രാത്രിയില്‍ നെഞ്ചെരിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. ആദ്യമായി ഉറങ്ങുന്ന സ്ഥാനം ക്രമീകരിക്കുന്നതിന് ശ്രദ്ധിക്കണം. തല എപ്പോഴും ഉയര്‍ത്തി വെച്ച് കിടക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ആസിഡ് അന്നനാളത്തിലേക്ക് തിരിച്ച് ഒഴുകുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. കൂടാത അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ആമാശയത്തിന് ചുറ്റും മുറുക്കം ഇല്ലാത്ത രീതിയിലുള്ള വസ്ത്രം ധരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വയറ്റിലെ മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു.
വെള്ളം കുടിക്കുക
ആമാശയത്തിലെ ആസിഡ് നേര്‍പ്പിക്കാന്‍ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളില്‍ നിര്‍ജ്ജലീകരണം തടയുകയും അത് വഴി രാത്രികാല നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. എന്നാല്‍ ഉറങ്ങുന്നതിന് തൊട്ടു മുന്‍പായി അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. എന്നാല്‍ എന്തൊക്കെയാണ് ഈ സമയം കുടിക്കേണ്ടത എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ഹെര്‍ബല്‍ ടീ
ആരോഗ്യകരമായ ദഹനത്തിനും വെള്ളം അത്യാവശ്യമാണ്. ഇത് പലപ്പോഴും ഹെര്‍ബല്‍ ടീ ആണെങ്കില്‍ ഗുരുതരമായ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു. പലപ്പോഴും ആസിഡ് റിഫ്‌ലക്‌സ് ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുന്ന ഇത്തരം പാനീയങ്ങള്‍ ശീലമാക്കണം. ഇത് കൂടാതെ സിട്രസ് അടങ്ങാത്ത ജ്യൂസുകള്‍ കഴിക്കുന്നതും നല്ലതാണ്. ബദാം പാല്‍ സ്ഥിരമായി കുടിക്കുന്നവരില്‍ ഇത്തരം അവസ്ഥകള്‍ ഇല്ലാതാവുന്നു. സ്മൂത്തികളും മറ്റ് പാനീയങ്ങളും സ്ഥിരമായി കഴിക്കാവുന്നതാണ്.
പച്ചക്കറി ജ്യൂസ്
പച്ചക്കറി ജ്യൂസ് കൊണ്ട് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ വയറിന്റെ അസ്വസ്ഥതക്ക് ഉണ്ടാവുന്നു. ആമാശയത്തിലെ ആസിഡിനെ നിര്‍വ്വീര്യമാക്കുന്നതിന് വേണ്ടി നമുക്ക് പച്ചക്കറി ജ്യൂസ് കഴിക്കാം. ഇത് റിഫ്‌ളക്‌സ് സാധ്യത കുറക്കുന്നു. ഇത് കൂടാതെ കറ്റാര്‍ വാഴ ജ്യൂസ് കഴിക്കുന്നതും നല്ലതാണ്. ഇതിലൂടെ അന്നനാളത്തിലെ പ്രകോപനം കുറയുന്നു. കൂടാതെ തേങ്ങാവെള്ളവും കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. രാത്രികാല നെഞ്ചെരിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











