Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
വണ്ണവും വയറും കുറയ്ക്കാം; നാളികേരവെള്ളത്തില്‍ ഇത് കുതിര്‍ത്ത് കഴിച്ചാല്‍ മതി
അമിതവണ്ണം! ഇന്ന് ഏറ്റവുമധികം ആളുകള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. തെറ്റായ ജീവിത രീതികളും, ആഹാരശൈലിയും, മാനസിക സമ്മര്‍ദ്ദം, മാനസിക പിരിമുറുക്കം എന്നിവയെല്ലാം ഒരു വ്യക്തിയെ അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു. വണ്ണം കൂടുന്നതിനനുസരിച്ച് വയര്‍ ചാടുന്നതും മറ്റൊരു പ്രശ്നമാണ്. ശരീരം മെലിഞ്ഞിരുന്നിട്ടും കുടവയര്‍ ഉള്ളവരും ധാരാളമാണ്. ഇതിന്റെയെല്ലാം പിന്നിലെ കാരണങ്ങളും പലതാകാം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനും ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഉരുക്കി കളയാനും സഹായിക്കുന്ന ഒരു ഭക്ഷണത്തിന്റെ റെസിപ്പി പരിചയപ്പെടാം. ഇതിന്റെ ഗുണങ്ങളും, ഏത് രീതിയില്‍ കഴിക്കണം എന്നും നോക്കാം.

ചേരുവകള്‍
അര ഗ്ലാസ്സ്- നാളികേരവെള്ളം
1 ടീസ്പൂണ്‍- ചിയ സീഡ്സ്
1/4 ടീസ്പൂണ്‍- മത്തന്റെ കുരു
തയ്യാറാക്കേണ്ട വിധം
രാത്രിയില്‍ നാളികേര വെള്ളത്തില്‍ ചിയ സീഡ്സ്, മത്തന്റെ കുരു എന്നിവ ചേര്‍ത്ത് ഫ്രിഡ്ജില്‍ വെയ്ക്കുക. പിറ്റേ ദിവസം രാവിലെ വെറും വയറ്റില്‍ ഈ ആഹാരം കഴിക്കണം. വേണമെങ്കില്‍ ചെറിയ രീതിയില്‍ നട്സ് ചേര്‍ക്കാവുന്നതാണ്. നാളികേരവെള്ളത്തിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് സ്കിംഡ് മില്‍ക്ക് ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഏത് ഉല്പന്നം ചേര്‍ത്താലും അര ഗ്ലാസ്സ് അളവ് ആകുന്ന വിധത്തില്‍ വേണം കഴിക്കാന്‍. എന്നും രാവിലെ ഈ ആഹാരം കഴിക്കുന്നവരില്‍ ശരീരഭാരം കുറയുന്നതാണ്.
ഗുണങ്ങള്‍
ഇതില്‍ ചേര്‍ത്തിരിക്കുന്ന ചിയ സീഡ്സ്, നാളികേരവെള്ളം, മത്തന്റെ കുരു എന്നിവ ആരോഗ്യകരമാണ്. ശരീരത്തില്‍ നിന്നും കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഈ ചേരുവകള്‍ സഹായിക്കുന്നു. പ്രോട്ടീന്‍, അയേണ്‍, കാല്‍സ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ചിയ സീഡ്സ്. അതിനാല്‍, കുറച്ച് കഴിക്കുമ്പോള്‍ തന്നെ വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നതാണ്. ചിയ സീഡ്സില്‍ ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കല്‍സില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്.
ചിയ സീഡ്സ് പോലെ തന്നെ നാളികേരവെള്ളവും ആരോഗ്യത്തിന് ഗുണകരമാണ്. ശരീരഭാരം കുറയ്ക്കാനും നാളികേരവെള്ളം സഹായിക്കുന്നു. പ്രകൃതിദത്തമായ മധുരം അടങ്ങിയിരിക്കുന്ന ദ്രാവകമാണ് നാളികേര വെള്ളം. ഈ വെള്ളത്തില്‍ കാലറി കുറവാണ്. കൂടാതെ, ബയോ ആക്ടീവ് എന്‍സൈംസ് അടങ്ങിയിരിക്കുന്നു. ഈ ബയോ ആക്ടീവ് എന്‍സൈംസ് ദഹനം കൃത്യമാകാനും ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. നാളികേരവെള്ളത്തില്‍ കാര്ബോഹാഡ്രേറ്റും വളരെ കുറവാണ്. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ അത്യുത്തമമാണ് നാളികേരവെള്ളം.
മത്തന്റെ കുരുവിലും ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ ഈ മൂന്ന് ചേരുവകളും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ആഹാരം എന്നും പതിവായി രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ വിശപ്പ് കുറയും. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാനും സാധിക്കും.
ശ്രദ്ധിക്കേണ്ട വസ്തുതകള്‍
ഈ ആഹാരം ഒരു നേരം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം. ചിലരില്‍ അലര്‍ജി ഉണ്ടാക്കാനും സാധ്യത. ഈ ആഹാരത്തിന്റെ കൂടെ പോഷക സമൃദ്ധമായ മറ്റു ആഹാരങ്ങള്‍ ഇടവേളകളില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ പോഷകക്കുറവ് ഉണ്ടാകാന്‍ സാധ്യത.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
