Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
വെറും വയറ്റില്‍ മാതള നാരങ്ങ ജ്യൂസ്: തടി കുറയ്ക്കുന്നതോടൊപ്പം ആയുസ്സിനും അത്യുത്തമം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് രാവിലെയുള്ള ശീലങ്ങള്‍. അത് മികച്ചതാക്കിയാല്‍ മാത്രമേ മുന്നോട്ടുള്ള ഓരോ നിമിഷവും ആരോഗ്യകരമാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ മാതള നാരങ്ങ ജ്യൂസ് ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്ന ഒരു കാര്യമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പോഷകങ്ങളുടെ കലവറയാണ് മാതള നാരങ്ങ ജ്യൂസ്.
ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് കുടിച്ച് നോക്കൂ, അതിന്റെ മാറ്റം നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഗുണകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മനസ്സിലാക്കാം. രോഗപ്രതിരോധം മുതല്‍ അമിതവണ്ണത്തെ വരെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് മാതള നാരങ്ങ ജ്യൂസ്. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുമെങ്കിലും അവ എന്തൊക്കെയെന്നതിനെക്കുറിച്ച് കൃത്യമായി അറിയണം എന്നില്ല. സ്ഥിരമായി മാതല നാരങ്ങ ജ്യൂസ് കഴിക്കുന്നതിന്റെ ഫലമായി ഏഴ് ഗുണങ്ങളാണ് സംഭവിക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധം
രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് മാതള നാരങ്ങ. കാരണം ഇതില്‍ ധാരാളം വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ പതിവായി കഴിക്കുന്നത് ശരീരത്തിലുണ്ടാവുന്ന അണുബാധകള്‍ക്കും മറ്റും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന രോഗാവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ദിവസവും രാവിലെ വെറും വയറ്റില്‍ അല്‍പം മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഹൃദയ സംബന്ധമായ പ്രതിസന്ധികള്‍. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നിങ്ങള്‍ക്ക് അല്‍പം മാതള നാരങ്ങ ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. അത് മാത്രമല്ല ആരോഗ്യകരമായ രക്തചംക്രമണത്തിനും സഹായിക്കുന്നു. ഇത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടും എന്നതാണ് സത്യം.
മികച്ച ദഹനത്തിന്
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മാതള നാരങ്ങ ജ്യൂസ്. ഇത് ദഹനാരോഗ്യം മികച്ചതാക്കുകയും അത് വഴി ശരീരത്തിലെ ദഹന സംബന്ധമായ പ്രതിസന്ധികളെ പ്രതിരോധിക്കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ മാതള നാരങ്ങയില്‍ ഉണ്ട്, അതുകൊണ്ട് തന്നെ അതിരാവിലെ ഇത് സ്ഥിരമാക്കാവുന്നതാണ്.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി സഹായിക്കുന്നതാണ് മാതള നാരങ്ങ. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും, തിളക്കമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത് ശീലമാക്കുന്നു.
തടി കുറയ്ക്കാന്‍ അത്യുത്തമം
അമിതവണ്ണം എന്നത് വളരെയധികം ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി മാതള നാരങ്ങ ജ്യൂസ് കഴിക്കാവുന്നതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് മികച്ചതാണ്. മെറ്റബോളിസം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി നിങ്ങള്‍ക്ക് ഇത് വെറും വയറ്റില്‍ കഴിക്കാവുന്നതാണ്.
എല്ലുകളും സന്ധികളും ശക്തിപ്പെടുത്തുന്നു
സ്ഥിരമായി മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് എല്ലുകളും സന്ധികളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. സന്ധി വീക്കം കുറയ്ക്കുന്നതിനും അ്ത് വഴി എല്ലുകളുടേയും പേശികളുടേയും ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മാതള നാരങ്ങ ജ്യൂസ് മികച്ചതാണ്. ഇത് സന്ധി വേദനക്ക് പൂര്‍ണ പരിഹാരം നല്‍കുന്നു.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാനസികാരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. അ്ത് മാത്രമല്ല പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുന്നത് പോലെ തന്നെ തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഓര്‍മ്മശക്തിയും ഏകാഗ്രതയും എല്ലാം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെ മികച്ച ഫലങ്ങളാണ് അതിരാവിലെ കുടിക്കുന്നത് വഴി നല്‍കുന്നത്. പഞ്ചസാര ചേര്‍ക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാന കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











