Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നാല്പ്പതിന് ശേഷം സ്ത്രീകള്‍ ഈ സ്പ്ലിമെന്റുകള്‍ എടുക്കണം, കാരണം ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് കടന്ന് പോവുന്നത്. അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നതാണ് അറിയേണ്ടത്. നാല്‍പ്പത് വയസ്സ് പിന്നിടുന്നതോടെ പലപ്പോഴും സ്ത്രീകളുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഹോര്‍മോണ്‍ വ്യതിയാനം, ആര്‍ത്തവ വിരാമം, ശരീരഭാരം വര്‍ദ്ധിക്കുന്നത്, എല്ലുകളുടെ അനാരോഗ്യം എന്നിവ ശ്രദ്ധിക്കണം. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്ന സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.
നാല്‍പ്പത് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില സപ്ലിമെന്റുകള്‍ ഉണ്ട്, ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് എല്ലാം ഈ സപ്ലിമെന്റുകള്‍ വഴി പരിഹാരം കാണാവുന്നതാണ്. ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങള്‍ക്കും ഇത് വഴി സ്ത്രീകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കാല്‍സ്യം
ആരോഗ്യ സംരക്ഷണത്തിന് കാല്‍സ്യം വളരെ അനിവാര്യമായ ഒന്നാണ്. ഇത് പലപ്പോഴും ആര്‍ത്തവ വിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നു. ഈ സമയം കാല്‍സ്യത്തിന്റെ കുറവിന് പലപ്പോഴും കാരണമാകുന്ന സമയമാണ്. പലപ്പോഴും ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗാവസ്ഥകള്‍ക്ക് പലപ്പോഴും കാരണമാകുന്നത് കാല്‍സ്യത്തിന്റെ അഭാവം തന്നെയാണ്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
വിറ്റാമിന്‍ ഡി
ആരോഗ്യ സംരക്ഷണത്തിന് വിറ്റാമിന്‍ ഡി വളരെയധികം സഹായിക്കുന്നു. പലപ്പോഴും നാല്‍പ്പത് വയസ്സില്‍ പല സ്ത്രീകളിലും വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവിക്കുന്നവരാണ്. എന്നാല്‍ ഇത് ചര്‍മ്മം മങ്ങുന്നത് മുതല്‍ ആരംഭമായി. പലപ്പോഴും നാല്‍പ്പത് വയസ്സോ അല്ലെങ്കില്‍ അതില്‍ കൂടുതലോ പ്രായമുള്ളവരെങ്കില്‍ വിറ്റാമിന്‍ ഡി ശരീരത്തില്‍ അനിവാര്യമാണ്. പലപ്പോഴും വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കേണ്ടതാണ്. അത് മാത്രമല്ല ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകള്‍ ഉപയോഗിക്കാവുന്നതാണ്.

മഗ്നീഷ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മഗ്നീഷ്യം വളരെയധികം സഹായിക്കുന്നു. സ്ത്രീകളുടെ ഭക്ഷണത്തില്‍ മഗ്നീഷ്യം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും. മഗ്നീഷ്യത്തിന്റെ കുറവ് പലപ്പോഴും മൈഗ്രേയ്ന് , പേശിവേദന പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
ഒമേഗ 3 ഫാറ്റി ആസിഡ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് വളരെയധികം സഹായിക്കുന്നു. അത് പ്രത്യേകിച്ച് 40ന് ശേഷം കഴിക്കേണ്ടതാണ്. ഈ പ്രായത്തില്‍ ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ക്ക് ഉള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യസമയത്ത് ഒമേഗ 3 ഫാറ്റി ആസിഡ് ഉള്‍പ്പെടുത്തണം. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡ് കഴിക്കാവുന്നതാണ്. മത്സ്യം പോലുള്ളവയെല്ലാം ധാരാളം കഴിക്കേണ്ടതാണ്.
വിറ്റാമിന്‍ ബി 12
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിറ്റാമിന്‍ ബി 12 വളരെയധികം അനിവാര്യമാണ്. പലപ്പോഴും ഇതിന്റെ കുറവ് മുടി കൊഴിച്ചില്‍ നാഡിവ്യവസ്ഥയുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയിലെല്ലാം പ്രശ്നത്തിലാക്കും. പല സ്ത്രീകളിലും ഭക്ഷണത്തിലെ മാറ്റം മൂലം വിറ്റാമിന്‍ ബി 12 കുറയുന്നത് തന്നെയാണ്. ഇത് ഊര്‍ജ്ജക്കുറവിനും ഓര്‍മ്മക്കുറവിനും കാരണമാകുന്നു. പലപ്പോഴും നാല്‍പ്പത് വയസ്സില്‍ വിറ്റാമിന്‍ ബി 12 കഴിക്കാന്‍ ആരംഭിക്കണം. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇവ കഴിക്കാന്‍ പാടുകയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
