Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ശരീര നാറ്റത്തിന് കാരണമാക്കും ഭക്ഷണം
നിങ്ങളുടെ ശരീരത്തില്‍ നിന്നും വൃത്തിക്കെട്ട മണം ഉണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. വൃത്തിക്കെട്ട പെര്‍ഫ്യൂമുകള്‍, നിങ്ങളുടെ കഠിനമായ ജോലി, നിങ്ങള്‍ കഴിക്കുന്ന ആഹാരം എന്നിവയൊക്കെ ശരീരത്തിന്റെ ദുര്‍ഗന്ധത്തിന് കാരണമാകുന്നുണ്ട്. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ തകര്‍ത്തു കളയുന്നില്ലേ?
ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് ഇത്തരം പ്രശ്നത്തില്‍ നിന്നും മോചനം നേടാം. ചില ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധത്തിന് കാരണമാക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആത്മവിശ്വാസത്തോടെ പുറത്ത് മറ്റുള്ളവര്‍ക്കിടയില്‍ ഇറങ്ങി ചെല്ലാനല്ലേ നിങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് നിങ്ങളുടെ ശരീര ഗന്ധം ഒരു തടസ്സമാകരുത്. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക...

സ്പൈസി ഫുഡ്
സ്പൈസി ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ സള്‍ഫര്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇത് തൊലിയുടെ ശ്വസനത്തെ ഇല്ലാതാക്കും. വെളുത്തുള്ളി കൂടുതല്‍ ഇട്ട വിഭവങ്ങള്‍, ഉള്ളി കൂടുതല്‍ ചേര്‍ത്ത വിഭവങ്ങള്‍, എരിവും പുളിയും കൂടുതലുള്ള കറികള്‍ എന്നിവ കഴിക്കുന്നതും ശരീരത്തില്‍ ദുര്‍ഗന്ധത്തിന് കാരണമാക്കും.

ചുവന്ന ഇറച്ചി
ചുവന്ന ഇറച്ചികള്‍ കഴിക്കുന്നത് ശരീരത്തിന്റെ ദഹനപ്രക്രിയയ്ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കാരണമാകുന്നു. പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. ഇത് ശരീരത്തില്‍ നിന്നും ചീഞ്ഞ മണം പുറപ്പെടുവിക്കുന്നു.

ഉലുവ
ഉലുവയും ശരീര ദുര്‍ഗന്ധത്തിന് കാരണമാക്കുമെന്നാണ് പറയുന്നത്.

കൃത്രിമ മധുര പലഹാരങ്ങള്‍
പുറത്തുനിന്ന് വാങ്ങിക്കുന്ന കൃത്രിമ മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കും.

ലഹരി പദാര്‍ത്ഥങ്ങള്‍
ചോക്ലേറ്റ്,സോഡ, ചായ, കാപ്പി, മദ്യം എന്നിവയും ശരീര ഗന്ധത്തിന് കാരണമാക്കും. എല്ലാം അമിതമായാല്‍ ആപത്താണ്.

ജങ്ക് ഫുഡ്
ജങ്ക് ഫുഡിനോടാണ് എല്ലാവര്ക്കും പ്രിയം. അമിതമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതും നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തിന് കാരണമാക്കും. ഇത്തരം ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും അനാവശ്യ ശ്വസനത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങളില്‍ കൂടിയ അളവില്‍ ഓയിലും, പഞ്ചസാരയും,ഉപ്പും അടങ്ങിയിട്ടുണ്ട്.

കാര്‍ബണ്‍ കുറഞ്ഞ
നിങ്ങളുടെ ഡയറ്റില്‍ കാര്‍ബണ്‍ കുറയുകയാണെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ നേരിടാം. ഇത് വിയര്‍പ്പ് കൂടാന്‍ കാരണമാകുന്നു. ഈ അവസരത്തില്‍ രക്തത്തില്‍ കീറ്റോണ്‍ എന്ന കെമിക്കല്‍ ഉണ്ടാകാന്‍ കാരണമാകുകയും വൃത്തിക്കെട്ട മണം ശരീരത്തിനുണ്ടാകുകയും ചെയ്യുന്നു.

പാല് ഉല്‍പ്പന്നങ്ങള്‍
പ്രോട്ടീന്‍ ധാരാളം അടങ്ങിയതാണ് പാല് ഉല്‍പ്പന്നങ്ങള്‍. പക്ഷെ ഇത്തരം വിഭവങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു. ഇത് ഹൈഡ്രജന്‍ സള്‍ഫൈഡും മീഥൈയ്ലും പുറം തള്ളുന്നു. ഇതും ദുര്‍ഗന്ധത്തിന് കാരണമാകുന്നു.

പുകയില
പുകവലിക്കുന്നതും പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നതും ശരീരത്തില്‍ നിന്നും ചീത്ത മണം വരാന്‍ കാരണമാക്കും.



Click it and Unblock the Notifications
