Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
വയറുനിറയെ മാതളനാരങ്ങ കഴിച്ചാല്‍..
മാതളനാരങ്ങയുടെ പോഷകഗുണങ്ങളെപ്പറ്റി കുറച്ചൊക്കെ നിങ്ങള്‍ക്ക് അറിയാമായിരിക്കാം. എന്നിട്ടും നിങ്ങള്‍ ഈ പഴം കഴിക്കുന്നുണ്ടോ? വിപണിയില്‍ നല്ല വില കൊടുത്തുവാങ്ങേണ്ടി വരുന്നതുകൊണ്ടാണ് മിക്കവരും മാതളനാരങ്ങ വാങ്ങാന്‍ മടിക്കുന്നത്.
എന്നാല്‍ സമ്പൂര്‍ണഫലം നല്കാന് കഴിവുള്ള ഈ പഴം എത്ര പണം ചിലവാക്കി വാങ്ങിച്ചാലും നിങ്ങള്‍ക്ക് നഷ്ടം വരാന്‍ പോകുന്നില്ല. വയറുനിറയെ മാതളപ്പഴം കഴിക്കണമെന്നാണ് പറയുന്നത്. വിറ്റാമിനുകളും മിനറല്‍സും കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന ഇവ ആന്റിയോക്സിഡന്റുകളുടെയും കലവറയാണ്.
അടുക്കിവച്ചിരിക്കുന്ന ഈ ചുവന്ന കുരുക്കള്‍ രക്തം കൂട്ടാന്‍ സഹായിക്കുന്നതാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കാം. മറ്റ് എന്തൊക്കെ ഗുണങ്ങളാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് നോക്കാം...

രക്തസമ്മര്‍ദ്ദം
വിറ്റാമിനുകളും മിനറല്‍സും കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന ഈ പഴം രക്തസമ്മര്‍ദ്ദം കുറയ്ക്കും.

ഉദരരോഗങ്ങള്‍
ആന്റിയോക്സിഡന്റുകളുടെ കലവറയായ മാതളനാരങ്ങ കഴിക്കുന്നതിലൂടെ ഉദരരോഗങ്ങള്‍ ഇല്ലാതാക്കാം.

ഫ്ളൂ
പലതരം പകര്‍ച്ചപനികളും ഭേദമാക്കാനുള്ള കഴിവുണ്ട്.

ഹൃദയരോഗങ്ങള്‍
ഔഷധഗുണങ്ങളുള്ള മാതളനാരങ്ങ എന്നും കഴിക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിച്ചു നിര്‍ത്താം.

പല്ലിന്
പല്ലിന്റെ ആരോഗ്യത്തിനും സഹായകമാകും

രക്തക്കുഴലുകള്‍ക്ക്
രക്തക്കുഴലുകളെ ആരോഗ്യത്തോടെ നിലനിര്‍ത്തും.

വയറിളക്കം
മാതളപ്പഴത്തിന്റെ കുരുവിനെ പൊതിഞ്ഞിരിക്കുന്ന വെളുത്ത കനം കുറഞ്ഞ തൊലി വയറിളക്കം, വായ്പ്പുണ്ണ്, അള്‍സര്‍ എന്നിവയെ ശമിപ്പിക്കും.

തലച്ചോറ്
ബുദ്ധിശക്തി കൂട്ടാനും സഹായകമാകും. രക്തത്തെ ശുദ്ധീകരിക്കുകയും കുടലില്‍ നിന്ന് വിരകളെ പുറത്താക്കുകയും ചെയ്യും.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വിളര്‍ച്ച, ക്ഷീണം
രക്തചംക്രമണം സുഗമമാക്കുന്നതിനാല്‍ വിളര്‍ച്ച, ക്ഷീണം, മുടികൊഴിച്ചല്‍ എന്നിവ തടയും.



Click it and Unblock the Notifications
