Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
മൈദ അപകടകാരിയാകുന്നത് എങ്ങനെ?
സ്വാദിഷ്ഠമായ ഭക്ഷണം തയ്യാറാക്കുവാന്‍ മിക്കവരും ചേര്‍ക്കുന്ന ഒന്നാണ് മൈദ. ഈ മൈദ കൊണ്ട് ഭക്ഷണത്തിന് രുചി കൂടും എന്നല്ലാതെ മറ്റെന്തെങ്കിലും ഗുണം നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ? ശരീരത്തിന് ഒരു തരത്തിലുമുള്ള ഗുണം മൈദ നല്‍കുന്നില്ലെന്ന് നിങ്ങള്‍ക്ക് അറിയാമോ? മൈദ നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
പാചകം ചെയ്യുമ്പോള്‍ മൈദ ഉപയോഗിക്കുന്ന നിങ്ങളുടെ ശീലം ഒഴിവാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. മൈദ വെറും ഭസ്മം മാത്രമാണ്, ഗോതമ്പിന്റെ പൊടി. വെള്ള നിറത്തിലാണ് പൊതുവെ ഇത് കണ്ടുവരുന്നത്. ഇതില്‍ ഫൈബറിന്റെ ഒരു അംശം പോലും ഇല്ല. പ്രമേഹം, പൊണ്ണത്തടി, ക്യാന്‍സര്‍ തുടങ്ങി മാരക രോഗങ്ങള്‍ ഉണ്ടാക്കുന്നതാണ് മൈദ.
പല വസ്തുക്കളും മൃദുവാക്കാന്‍ മാത്രം ഉപയോഗിക്കുന്ന ഒരു പാഴ്വസ്തുവാണിത്. ഇതില്‍ ധാരാളം കെമിക്കല്‍സ് അടങ്ങിയിട്ടുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ മൈദ ശരീരത്തില്‍ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിഞ്ഞിരിക്കൂ...

അലോക്സന്
അലോക്സന് എന്ന കെമിക്കല്‍ മൈദയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വിഷപദാര്‍ത്ഥമാണ് അലോക്സന്. ഇത് രണ്ട് തരത്തിലുടെ പ്രമേഹവും ഉണ്ടാക്കുന്നതാണ്. ഇന്‍സുലിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

ബെന്‍സോയില്‍ പെറോക്സൈഡ്
ബെന്‍സോയില്‍ പെറോക്സൈഡ് എന്ന വിഷവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് വെളുത്ത നിറം കാണുന്നതിന്റെ പ്രധാന കാരണമാണിത്. ഈ കെമിക്കല്‍ ഹെയര്‍ ഡൈയിലും പല്ലിന് വെളുപ്പ് നിറം നല്കുന്ന പ്രവര്‍ത്തനത്തിലും ഉപയോഗിച്ചുവരുന്നതാണ്. ഒരുതരം വെടിമരുന്നിന്റെ ഫലമാണ് പുറപ്പെടുവിക്കുന്നത്.

ചര്‍മത്തിന്
കത്താന്‍ ശേഷിയുള്ള കെമിക്കല്‍ അടങ്ങിയ മൈദ ശരീരത്തില്‍ എത്തുന്നതുവഴി നിങ്ങളുടെ ചര്‍മത്തിന് പല അസ്വസ്ഥതകളും ഉണ്ടാകാം.

മിനറല്‍ ഓയില്‍
വൈറ്റ് ബ്രെഡ്, പാസ്ത, കേക്ക്, പിസ, ബര്‍ഗര്‍ എന്നിവയിലൊക്കെ മൈദ അടങ്ങിയിട്ടുണ്ട്. ഇതുണ്ടാക്കുമ്പോള്‍ കേടുവരാതിരിക്കാന്‍ ഇതില്‍ മിനറല്‍ ഓയിലും ചേര്‍ക്കുന്നു. ഒരുതരം പെട്രോളിയം, ഡീസല്‍, കരോസീന് വകഭേദമാണ് മിനറല്‍ ഓയില്‍. ബാക്ടീരിയകളെ പോലും മിനറല്‍ ഓയില്‍ നിലനിര്‍ത്തില്ല. ഇത് കുറേ ദിവസം കേടുവരാതെ സൂക്ഷിക്കുന്നു. അത്രയും രൂക്ഷ ഫലമാണ് മൈദ പുറപ്പെടുവിക്കുന്നത്.

അജിനോമോട്ടോ
ഇത്തരം വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മൈദയോടൊപ്പം അജിനോമോട്ടോയും ചേര്‍ക്കുന്നുണ്ട്. കിഡ്നിയെ കേടുവരുത്തുന്ന ഇത് ഗവണ്മെന്റ് പോലും നിരോധിച്ചതാണ്. ഇതില്‍ മോണോസോഡിയം ഗ്ലുട്ടാമേറ്റ് അടങ്ങിയിരിക്കുന്നു.

മൈദയിലെ മറ്റ് കെമിക്കല്‍സ്
അപകടസാധ്യതയുള്ള പലതരം കെമിക്കലും ഇതില്‍ അടങ്ങിയിട്ടുണ്ട്. സോഡിയം മെറ്റാ ബിയള്ഫേറ്റ് എന്ന വിഷമയവും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബെന്‍സോയിക് ആസിഡ്
മൈദയില്‍ ബെന്‍സോയിക് എന്ന കെമിക്കലും അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൂടുതല്‍ ദോഷം ചെയ്യും.

പ്രമേഹവും മൈദയും
പ്രമേഹവും മൈദയും തമ്മില്‍ എന്താണ് ബന്ധം. ഇതിലടങ്ങിയിരിക്കുന്ന അലേക്സന് പ്രമേഹം ഉണ്ടാക്കുന്നു. മൈദയില്‍ ധാരാളം ഗ്ലൈസെമിക് അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് ഭക്ഷണം ദഹിപ്പിക്കുന്നു. ഇതുമൂലം രക്തക്കുഴലുകളിലേക്ക് പഞ്ചസാര പുറപ്പെടുവിക്കുന്നു. ഇത് കൊഴുപ്പു കൂട്ടാന്‍ കാരണമാകുകയും തുടര്‍ന്ന് പ്രമേഹം ഉണ്ടാകുകയും ചെയ്യുന്നു.

എരിച്ചല്‍
മൈദ കൊണ്ടുള്ള വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നതുവഴി ശരീരം കത്തുകയാണ് ചെയ്യുന്നത്. എരിച്ചലുള്ള അവസ്ഥ ഉണ്ടാകുന്നു.

മെറ്റബോളിസം
അമിതമായി മൈദ ശരീരത്തില്‍ എത്തുന്നതുവഴി മെറ്റബോളിസം തടസ്സപ്പെടുന്നു.

ക്യാന്‍സര്‍
മൈദ ക്യാന്‍സര്‍ സാധ്യത ഉണ്ടാക്കും.

അല്‍ഷിമേഴ്സ്
വിഷമയമുള്ള മൈദ ശരീരത്തില്‍ എത്തുന്നതുവഴി ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇത് നിങ്ങളെ അല്‍ഷിമേഴ്സ് രോഗിയാക്കാം.

കൊഴുപ്പ്
മൈദ ശരീരത്തില്‍ കൂടുതല്‍ എത്തുന്നത് കൊഴുപ്പ് അടിയാന് കാരണമാകുന്നു. ഇത് പൊണ്ണത്തടി ഉണ്ടാക്കുന്നു.



Click it and Unblock the Notifications