Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
എള്ളിനുണ്ട് ഗുണം..
ചില വിത്തുകള് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും. എള്ളിന്റെ ഔഷധഗുണങ്ങളാണ് ഇന്നിവിടെ ചര്ച്ചചെയ്യുന്നത്. എള്ള് പലതരത്തിലുണ്ട്, കറുത്തത്, വെളുത്തത്, ചുവന്നത്, ഇളം ചുവപ്പുള്ളത്. എള്ളില് ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവര്ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാന് പറ്റിയ ഒന്നാണ് എള്ളെണ്ണ.
നെഞ്ചെരിച്ചിലില് നീറുന്നുണ്ടോ നിങ്ങള് ?
എള്ളില് അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങള്ക്കും എള്ള് ഉത്തമമാണ്. ക്യാന്സറിനെ ചെറുക്കാന് സഹായിക്കുന്ന ലിഗ്നിന് എന്ന ധാതുവും ഇതില് ധാരാളമുണ്ട്.

എള്ളിന്റെ ഔഷധഗുണങ്ങള്
എള്ളരച്ച് പഞ്ചസാരയും ചേര്ത്ത് പാലില് കലക്കി കുടിക്കുന്നത് വളരെ നല്ലതാണ്.

എള്ളിന്റെ ഔഷധഗുണങ്ങള്
രാവിലെ വെറും വയറ്റിലും രാത്രിയില് ഭക്ഷണശേഷവും രണ്ടു സ്പൂണ് നല്ലെണ്ണ കഴിച്ചാല് മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും.

വാതരോഗം
വാതസംബന്ധമായ അസുഖമുള്ളവര്ക്കും നല്ലെണ്ണ ഉത്തമമാണ്.

അള്സര്
നല്ലെണ്ണ ദിവസവും ചോറില് ഒഴിച്ച് കഴിക്കുന്നത് അള്സറിന് നല്ലതാണ്.

ആര്ത്തവം
സ്ത്രീകള് ആര്ത്തവത്തിനു ഒരാഴ്ച മുന്പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ് കഴിച്ചാല് വയറുവേദന ഇല്ലാതാകും.

ചര്മ്മത്തിന്
മുഖകാന്തി വര്ദ്ധിപ്പിക്കാന് എള്ള് നെല്ലിക്ക ചേര്ത്ത് പൊടിച്ച് തേനില് ചാലിച്ച് മുഖത്തു പുരട്ടുക.

ഗുണങ്ങള്
എള്ള് കഴിക്കുന്നത് ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും സഹായിക്കും.

കുട്ടികള്ക്ക്
എള്ള് ഭക്ഷണവിഭവങ്ങളില് ചേര്ത്ത് കുട്ടികള്ക്ക് നല്കുന്നത് നല്ലതാമ്. ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.

ഗുണങ്ങള്
ഞരമ്പിനെ പുഷ്ടിപ്പെടുത്താനും, വ്രണങ്ങള് ഇല്ലാതാക്കാനും സഹായിക്കും.

പ്രമേഹം
പ്രമേഹമുള്ളവര്ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാന് പറ്റിയ ഒന്നാണ് എള്ളെണ്ണ.

ക്യാന്സര്
ക്യാന്സറിനെ ചെറുക്കാന് സഹായിക്കുന്ന ലിഗ്നിന് എന്ന ധാതുവും എള്ളില് ധാരാളമുണ്ട്.

ശബ്ദം
ദിവസേന എള്ള് കഴിച്ചാല് സ്വരമാധുര്യം ഉണ്ടാകും.

മുടിക്ക്
എള്ള് കഴിക്കുന്നത് മുടിക്ക് മിനുസവും കറുപ്പും നല്കും.

തൊണ്ടവേദന
വായയുടെയും തൊണ്ടയുടെയും രോഗങ്ങള്ക്ക് എള്ള് പ്രതിവിധിയാണ്.

ഗര്ഭാശയ സങ്കോചം
എള്ള് പൊടിച്ചത് ദിവസവും മൂന്നോ നാലോ തവണ കഴിക്കുന്നത് ഗര്ഭാശയം സങ്കോചിക്കുന്നതു നല്ലതാണ്.

ആരോഗ്യത്തിന്
എള്ള് കല്ക്കണ്ടമോ, ശര്ക്കരയോ ചേര്ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

മലബന്ധം
എള്ള് പാല്ക്കഷായമാക്കി കുടിക്കുന്നത് ഇത്തരം പ്രശ്നങ്ങള് മാറ്റിതരും.

രക്തത്തിന്
എള്ളരച്ച് വെണ്ണയും ചേര്ത്ത് വെറും വയറ്റില് കഴിക്കുന്നത് രക്തത്തിന് ഗുണം ചെയ്യും.



Click it and Unblock the Notifications
