Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
വയറ്റിലെ അള്‍സറിന് വീട്ടിലുണ്ടോ പരിഹാരം?
ഇന്ന് മിക്കവര്‍ക്കും ഉണ്ടാകുന്ന ഒരു രോഗമാണ് അള്‍സറും നെഞ്ചെരിച്ചലും. അള്‍സര്‍ സഹിക്കാന്‍ പറ്റാത്ത വയറു വേദനയുണ്ടാക്കുകയും നെഞ്ചെരിച്ചല്‍ മാനസികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. തലകറക്കവും, ഛര്‍ദ്ദിയുമാണ് മറ്റു ചില ലക്ഷണങ്ങള്‍. ഹെലികോബാക്ടര്‍ പൈലോറി എന്ന ഒരു ബാക്ടീരിയാണ് അള്‍സറിന് കാരണമാകുന്നത്. പുകവലി,മാനസിക പിരിമുറുക്കം, ഭക്ഷണക്രമം തുടങ്ങിയവയിലൂടെയാണ് ഇത്തരം രോഗങ്ങള്‍ സാധാരണ ഉണ്ടാകുന്നത്.
നിങ്ങളുടെ ജീവിതരീതികള്‍, മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവ മാറ്റേണ്ടിയിരിക്കുന്നു. ഭക്ഷണം കഴിക്കാത്തതും ശരിയായ രീതിയില്‍ കഴിക്കാത്തതും വയറ്റിലെ അള്‍സറിന് കാരണമാകുന്നു. ഈ നെഞ്ചെരിച്ചലിനെയും അള്‍സറിനെയും തടയാന്‍ വീട്ടില്‍ നിന്നു തന്നെ മാര്‍ഗങ്ങള്‍ കണ്ടെത്താം. എന്തൊക്കെ പരിഹാരമാര്‍ഗങ്ങളാണ് നിങ്ങളുടെ വീട്ടില്‍ ഉള്ളത്...

എന്സൈമ്
എങ്ങനെ നെഞ്ചെരിച്ചല്‍ മാറ്റാം? നിങ്ങളുടെ വീട്ടിലുള്ള ചില പ്രോട്ടീന്‍ എന്‍സൈമുകള്‍ നെഞ്ചെരിച്ചലിനും അള്‍സറിനും നല്ലതാണ്. എന്സൈമം ഗുളികകളില്‍ ധാരാളം ഹൈഡ്രോക്ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനത്തിനും വയറിലെ പ്രശ്നങ്ങള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ആഹാരത്തിനൊപ്പം ഇത്തരം എന്‍സൈമുകള്‍ കഴിക്കാം..

പ്രോബയോട്ടിക്സ്
നല്ല ഭക്ഷണക്രമമാണ് മറ്റൊരു പരിഹാര മാര്‍ഗം. വയറിലെ പ്രവര്‍ത്തനത്തെ ഒരു പരിധിവരെ സുഗമമാക്കുന്നത് ബാക്ടീരിയകളാണ്. ഇവയുടെ അപര്യാപ്തത പ്രോബയോട്ടിക്കുകളിലൂടെ പരിഹരിക്കാം. പാല് ഉല്പന്നങ്ങളും തൈരും കഴിക്കുന്നത് നല്ലതാണ്.

കറ്റാര്‍വാഴ ജ്യൂസ്
കറ്റാര്‍ വാഴയുടെ ജ്യൂസ് കഴിച്ച് അള്സറിനോട് പോരാടാം. ഭക്ഷണം കഴിച്ച് മുപ്പത് മിനിട്ടിനുശേഷം ഇത് കുടിക്കുന്നത് നെഞ്ചെരിച്ചലിന് നല്ലതാണ്. ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഒന്നാണ് ഇത്. വയറിനുള്ളില്‍ ഇവ കടന്ന് ചെന്ന് പ്രശ്നങ്ങളെ അകറ്റുന്നു. പാലിലോ ചായയിലോ ഇത് ചേര്‍ത്ത് കുടിക്കാം.

ആപ്പിള്‍ വിനാഗിരി
ആപ്പിള്‍ വിനാഗിരി നെഞ്ചെരിച്ചലിനുള്ള മികച്ച പരിഹാരമാര്‍ഗമാണ്. വെള്ളത്തില്‍ ഒന്നോ രണ്ടോ സ്പൂണ്‍ ആപ്പിള്‍ വിനാഗിരി ഒഴിച്ചു ഭക്ഷണത്തിനുശേഷം കുടിക്കുന്നത് നല്ലതാണ്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയാണ് മറ്റൊരു പ്രിതിവിധി. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കുടിക്കാം. വയറിലെ എല്ലാം പ്രശ്നങ്ങളും നീക്കം ചെയ്യും.

ടോണിക്ക്
പോഷകമൂല്യങ്ങള്‍ അടങ്ങിയ മരുന്നുകള്‍ വീട്ടില്‍ നിന്നു തന്നെ ഉണ്ടാക്കിയെടുക്കാം. കൈതച്ചക്കയും, പപ്പായയും, ആപ്പിളും, തൈരും, വെള്ളവും, ഐസും ചേര്‍ത്ത് നല്ലൊരു ഷെയ്ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളെയും മാറ്റും. ഈ ജ്യൂസ് നിങ്ങളുടെ അസിഡിറ്റിയെയും അള്‍സറിനെയും നീക്കം ചെയ്യയും.

നല്ല ഡയറ്റ്
കാപ്പിക്കുരു അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളും ചോക്ലേറ്റുകളും ചായയും ഒഴിവാക്കാം. ഇത് നിങ്ങളുടെ വയറില്‍ പ്രശ്നങ്ങള്‍ കൂട്ടുന്നവയാണ്. കൂടാതെ തക്കാളി, എരിവുള്ള ഭക്ഷണം, ഉള്ളി, സിട്രസ് പഴങ്ങള്‍, മദ്യം, പുകയില, പൊരിച്ച മീനുകള്‍ എന്നിവയും ഒഴിവാക്കാം. ഇത് നിങ്ങളുടെ ദഹനം തടസ്സപ്പെടുത്തും. വയറിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.

പാല് ഒഴിവാക്കാം
എല്ലാവരും നെഞ്ചെരിച്ചല്‍ ഒഴിവാക്കാന്‍ പാല് കുടിക്കും. എന്നാല്‍ നല്ലതല്ല എന്ന് അറിയുക. വലിയൊരു അത്താഴത്തിനുശേഷം പാല് കുടിച്ചു കിടക്കരുത്. ഇത് നിങ്ങളുടെ ഉറക്കത്തെയും നശിപ്പിക്കും. കൊഴുപ്പു കൂടുതല്‍ ശരീരത്തില്‍ ഉണ്ടാക്കാന്‍ കാരണമാകും.

വെള്ളം
വെള്ളം നന്നായി കുടിക്കുക. വെള്ളത്തിന്റെ അളവിലുണ്ടാകുന്ന കുറവാണ് നെഞ്ചെരിച്ചലിന് പ്രധാന കാരണം. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കരുത്, ഭക്ഷണശേഷം നന്നായി വെള്ളം കുടിക്കുക.

സിങ്ക് കാര്നോസൈന്
സിങ്ക് കാര്നോസൈന് എന്ന ഗുളിക കഴിക്കുന്നത് നിങ്ങളുടെ വയറ്റിലെ പ്രശ്നത്തെ ഒരു പരിധി വരെ തടയും. എട്ടാഴ്ച കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. 75 എംജി ഡോസുള്ള ഗുളിക ദിവസവും കഴിക്കാം.

ഗ്ലുട്ടാമിന്
പ്രോട്ടീന്‍ അടങ്ങിയ ഗ്ലുട്ടാമിന് ഗുളികകള്‍ കഴിക്കാം. അള്‍സറിന് കാരണമാകുന്ന ഹെലികോബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയെ നശിപ്പിക്കാന്‍ സഹായിക്കും.

ഇരട്ടി മധുരം
ഇരട്ടി മധുരം നല്കുന്ന പൗണ്ടറുകള്‍ അള്‍സറിന് നല്ലതാണ്. വയറിലെ വേദനയെ ശമിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. വെള്ളത്തില്‍ ഇട്ട് കുടിക്കാം.

കാബേജ് ജ്യൂസ്
അള്‍സറിനുള്ള മറ്റൊരു പരിഹാരമാണ് കാബേജ് ജ്യൂസ്. എന്നും ഒരു ഗ്ലാസ് കാബേജ് ജ്യൂസ് കുടിക്കാം.

മിതമായ ഭക്ഷണം
ഭക്ഷണം കഴിക്കുന്നതിന് അളവ് എന്നും കൃത്യമായിരിക്കട്ടെ. വയറ് വിശന്ന് ഇരിക്കാന്‍ ഇടവരുത്തരുത്. കൃത്യ സമയത്തും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണം കൂടുതല്‍ വയറ്റില്‍ എത്താതെയും സൂക്ഷിക്കുക.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കാം. ആപ്പില്‍, ശതാവരി, ബെറീസ്, ബ്രൊക്കോളി, കാബേജ്, ഓറഞ്ച്, തണ്ണിമത്തങ്ങ, കോളിഫഌവര്‍ എന്നിവ കഴിക്കാം.



Click it and Unblock the Notifications