Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വെള്ളരി കഴിച്ച് ക്യാന്‍സര്‍ പ്രതിരോധിക്കാം
ക്യാന്‍സര്‍ എന്ന മാരകരോഗത്തെ പ്രതിരോധിക്കാന്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് സാധിക്കുമെന്ന് കണ്ടെത്തല്‍. ക്യാന്‍സര്‍ ചികിത്സാതീതമാണെന്നായിരുന്നു ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇന്ന് പല വഴികളിലൂടെയും ക്യാന്‍സറിനോട് പോരാടാന്‍ കഴിയും. വെള്ളരിക്കയ്ക്ക് ക്യാന്‍സറിനോട് പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.

വെള്ളരിയിലെ കുക്കുര്‍ബിറ്റന്‍സ് എന്ന ഘടകത്തിന് ക്യാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. വെള്ളരിക്ക പലര്‍ക്കും ഇഷ്ടപ്പെടാത്ത ഭക്ഷ്യവിഭവമാണ്. എന്നാല്‍ പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ വെള്ളരിക്കയ്ക്ക് ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെ ഇല്ലാതാക്കാനുള്ള ശേഷി ഉണ്ടെന്ന് അറിഞ്ഞോളൂ.
ദാമ്പത്യം ഉല്ലാസപ്രദമാക്കാന്‍ ഇവ കഴിക്കൂ
വെള്ളരിക്കയ്ക്ക് കയ്പ് നല്കുന്ന ഘടകമാണ് കുക്കുര്‍ബിറ്റന്‍സ്. കാട്ടുവെള്ളരിയിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. കാട്ടു വെള്ളരിയില്‍ കുക്കുര്‍ബിറ്റന്‍സ് ഉത്പാദിപ്പിക്കാന്‍ കാരണമായ ജീന്‍ ഏതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആയുര്‍വേദ പ്രകാരം വെള്ളരി വളരെയേറെ ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ്. ഇതില്‍ വിറ്റാമിന്‍ സി, ബി-1, ബി-2, പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍, ക്ലോറിന്‍, കാത്സ്യം , സോഡിയം എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
