Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
വണ്ണം കുറയ്ക്കും ചില പച്ചക്കറികള്‍

കറികളിലും മറ്റും ഉപയോഗിക്കുന്ന കുമ്പളങ്ങ വണ്ണം കുറയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം പച്ചക്കറിയാണ്. വണ്ണം കുറയ്ക്കാന്‍ കുമ്പളങ്ങാ ജ്യൂസ് കുടിയ്ക്കുന്ന രീതിയും പതിവുള്ളതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വിശപ്പ് എളുപ്പത്തില്‍ മാറ്റാനും കുമ്പളങ്ങ സഹായിക്കും. ഔഷധഗുണമുള്ള ഇവയുടെ കുരുക്കളും തൊലിയും മൂത്രാശയ രോഗങ്ങള്‍ക്കുള്ള ചികിത്സക്കും ഉപയോഗിക്കാറുണ്ട്.
സാമ്പാറിലും മറ്റും ഉപയോഗിക്കുന്ന മത്തങ്ങളും വണ്ണം കുറയ്കക്ാന്‍ സഹായിക്കുന്ന ഒരു ഭക്ഷണസാധനം തന്നെയാണ്. ഇതിലെ ബീറ്റാകരോട്ടിന്‍ വൈറ്റമിനായി രൂപാന്തരപ്പെട്ട് ശരീരത്തിന് ആവശ്യമായ പോഷണം നല്‍കുന്നുണ്ട്. വയറിന്റെ അസുഖങ്ങള്‍ മാറ്റാനും മത്തങ്ങ നല്ലതാണ്. ഇവ കറിയിലിട്ടോ സാലഡായോ സൂപ്പായോ കഴിയ്ക്കാം. ഏതു കാലാവസ്ഥയിലും കിട്ടുന്ന പച്ചക്കറി എന്ന ഗുണവും ഇതിനുണ്ട്.
ചുരയ്ക്കയും വണ്ണം കുറയാന്‍ സഹായിക്കുന്ന പച്ചക്കറിയാണ്. ചുരയ്ക്ക ജ്യൂസായി രാവിലെ കുടിക്കുന്നതാണ് ഏറ്റവും ഉത്തരം. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജ്യൂസാക്കി മാറ്റുമ്പോള്‍ അരിക്കാതെ വേണം ഇത് ഉപയോഗിക്കുവാന്‍.
കുക്കുമ്പര്‍ അഥവാ ചെറുവെള്ളരിയില്‍ 90 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇതിന്റെ തൊലി കളഞ്ഞാണ് പലരും ഉപയോഗിക്കാറ്. എന്നാല്‍ കുക്കുമ്പറിന്റെ തൊലിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് തൊലി കളയാതെ ഇത് ഉപയോഗിക്കുന്നതാണ് നല്ലത്. കുക്കുമ്പര്‍ പച്ചയ്ക്കോ സാലഡായോ കഴിയ്ക്കാം.
കയ്പുണ്ടെങ്കിലും പാവയ്ക്ക് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ്. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ പാവയ്ക്ക സഹായിക്കും. പാവയ്ക്ക ജ്യൂസ് പ്രമേഹം കുറയ്ക്കാനും വളരെ നല്ലതാണ്. രാവിലെ വെറുവയറ്റില്‍ പാവയ്്ക്ക ജ്യൂസ് കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.
ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതിലല്ലാ, വണ്ണം കൂട്ടാതിരിക്കാനും കുറയ്ക്കാനുമുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുകയാണ് വേണ്ടത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
