Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
പ്രൊഫഷണല്‍ സ്ട്രെസ് കുറയ്ക്കാം

വ്യായാമത്തോടെ ഒരു ദിവസമാരംഭിക്കുക. സമയമില്ലെന്ന ന്യായം ഇക്കാര്യത്തില്‍ പറയാതിരിക്കുക. വ്യായാമം ചെയ്താല്‍ ക്ഷീണം തോന്നുമെന്നു ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍ വ്യായാമം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ അളവ് കൂട്ടുകയും ദിവസം മുഴുവനുമുള്ള ഊര്‍ദം നല്‍കുകയുമാണ് ചെയ്യുന്നത്.
നേരത്തെ കിടക്കുന്നതും ഉണര്ന്നെഴുന്നേല്ക്കുന്നതും ശീലമാക്കുക. നേരത്തെ ഉണരാന്‍ മടി തോന്നുമെങ്കിലും ഈ ശീലം കൂടുതല്‍ ഉന്മേഷം നല്കുന്ന ഒന്നാണ്. അല്പം നേരത്തെ ഉണര്‍ന്നാല്‍ തിരക്കു പിടിക്കാതെ ദിനചര്യകളും ജോലികളും ചെയ്യുകയുമാവാം.
ശ്വസനവ്യായാമങ്ങള്‍ സ്ട്രെസ് കുറയ്ക്കാന്‍ ചെയ്യുന്ന ഗുണം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ജോലി ചെയ്യുന്നതിനിടയിലും ഇവ ചെയ്യാമെന്നുള്ളതാണ് ഗുണം. ദീര്‍ഘശ്വാസം വലിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നത് ഏറ്റവും ലളിതമായ ഒരു ശ്വസനവ്യായാമമാണ്. ഇത് എവിടെ ഇരുന്നു വേണമെങ്കിലും ചെയ്യാവുന്നതേയുള്ളൂ.
പാട്ടു കേള്‍ക്കുന്നത് ടെന്‍ഷനും സ്ട്രെസും ഒഴിവാക്കാന്‍ വളറെ നല്ലൊരു മാര്‍ഗമാണ്. യാത്ര ചെയ്യുമ്പോഴും അമിതശ്രദ്ധ വേണ്ടാത്ത ജോലികള്‍ ചെയ്യുമ്പോഴും പാട്ടു കേള്‍ക്കാം.
തനിയെ പാചകം ചെയ്ത് കഴിയ്ക്കുന്നത് സ്ട്രെസ് കുറയ്ക്കാനുള്ള ഒരു മാര്‍ഗമാണ്. ഇഷ്ടത്തോടെ പാചകം ചെയ്യുകയും സന്തോഷത്തോടെ കഴിയ്ക്കുകയും ചെയ്യുക.
മറ്റുള്ളവരെ സ്നേഹിക്കാന്‍ പഠിക്കുക. അത് സുഹൃത്തുക്കളായാലും ബന്ധുക്കളായാലും. നല്ല ചിന്തകളും നല്ല മനസും സന്തോഷം നല്‍കും. ദേഷ്യവും വിരോധവും നമ്മുടെ തന്നെ ടെന്‍ഷന്‍ കൂട്ടുകയും മനസു ചീത്തയാക്കുകയുമാണ് ചെയ്യുക. വീട്ടിലുള്ളവരോട് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും മനസു തുറന്ന് സംസംരിക്കുകയും ചെയ്യുക. ഇത് ജോലിസ്ട്രെസ് അകറ്റാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
