Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മള്ട്ടി വൈറ്റമിന് ഗുളിക ഹൃദയാഘാതമുണ്ടാക്കും

വൈറ്റമിന് ഗുളികകള് വയറിളക്കത്തിന് കാരണമാകുന്നുണ്ട്. വൈറ്റമിന് ഗുളികകള് കഴിയ്ക്കുമ്പോള് മഗ്നീഷ്യം അധികമാകുന്നതു കൊണ്ടാണിത്. ഇത് ക്ഷീണം, പ്രതിരോധ ശേഷി നഷ്ടപ്പെടുത്തുക, ശരീരത്തിലെ അപചയപ്രവര്ത്തനങ്ങള് സാവധാനമാക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.
മള്ട്ടി വൈറ്റമിന് ഗുളികകളുടെ മറ്റൊരു പാര്ശ്വഫലമാണ് കിഡ്നി സ്റ്റോണ്. വൈറ്റമിന് ഗുളികകളിലെ കാല്സ്യമാണ് ഇവിടുത്തെ വില്ലന്. മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്ക്കും വൈറ്റമിന് ഗുളികകള് കാരണമാകുന്നുണ്ട്.
വൈറ്റമിന് ഗുളികകളിലെ സിങ്ക് ഹൃദയാഘാതം വരെ ഉണ്ടാക്കുന്നുണ്ട്. ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയാണ് സിങ്ക് ചെയ്യുന്നത്. ഇത് ഹാര്ട്ട് അറ്റാക്കിന് വഴി വയ്ക്കുന്നു. വൈറ്റമിന് ഇ, എ, ബീറ്റാ കരോട്ടിന് എന്നിവ ആയുസു തന്നെ കുറയ്ക്കുമെന്നും ചില പഠനങ്ങള് തെളിയിച്ചിട്ടുണ്ട്.
കാല്സ്യം, അയേണ് എന്നിവയുടെ അളവ് കൂടുന്നത് ധാതുക്കള് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവു കുറയ്ക്കുകയാണ് ചെയ്യുന്നത്.
ഗ്യാസ്, അസിഡിറ്റി എന്നിവയും പല്ലിന്റെ നിറം മാറുന്നതും മസിലുകള് ദുര്ബലമാകുന്നതും വൈറ്റമിന് ഗുളികകളുടെ മറ്റ് പ്രശ്നങ്ങളാണ്.
മള്ട്ടി വൈറ്റിമിന് ഗുളികകള് ഉപയോഗിക്കുന്ന ചിലരില് ചര്മം പൊളിഞ്ഞു പോവുക, മുടി പൊഴിയുക, വിശപ്പില്ലാതാവുക തുടങ്ങിയ പാര്ശ്വഫലങ്ങളും കണ്ടുവരാറുണ്ട്.
വൈറ്റമിന് ഗുളികകള് കഴിയ്ക്കുമ്പോള് ഇത്തരം കാര്യങ്ങള് ഓര്ക്കുന്നത് നല്ലതാണ്. ഡോക്ടറുടെ നിര്ദേശപ്രകാരമല്ലാതെ ഇത്തരം ഗുളികകള് കഴിയ്ക്കാതിരിക്കുകയാണ് നല്ലത്. പോഷകങ്ങള് ലഭിക്കാനുള്ള ഏറ്റവും നല്ല മാര്ഗം നല്ല ഭക്ഷണങ്ങള് കഴിയ്ക്കുക എന്നതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
