Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയാന്‍ ജ്യൂസ് ഡയറ്റ് പരീക്ഷിക്കൂ

നാല്, അഞ്ച് ആഴ്ചകളില്‍ ജ്യൂസ് ഡയറ്റ് എടുത്താല്‍ 20 മുതല്‍ 24 പൗണ്ട് വരെ ഭാരം കുറയുന്നതായി തെളിഞ്ഞിട്ടുണ്ട്. ജ്യൂസ് ഡയറ്റിന് വണ്ണം കുറയ്ക്കുന്നത് മാത്രമല്ലാ ഗുണം. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് ചര്‍മത്തിന് തിളക്കം നല്‍കുന്നതിനും ഇത് നല്ലതാണ്. കരുത്തുള്ള മുടിക്കും ജ്യൂസ് ഡയറ്റ് ഗുണം ചെയ്യും.
കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ശരീരദുര്‍ഗന്ധം അകറ്റുന്നതിനും നഖങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ജ്യൂസ് ഡയറ്റ് നല്ലതാണ്. ജ്യൂസ് ഡയറ്റില്‍ ജ്യൂസല്ലാതെ ഫലവര്‍ഗങ്ങളും കഴിയ്ക്കാം.
ജ്യൂസ് ഡയറ്റില്‍ ഫ്രഷ് ജ്യൂസും വെജിറ്റബിള്‍ ജ്യൂസും ഉള്‍പ്പെടുത്താം. പായ്ക്കറ്റിലെ ജ്യൂസുകളില്‍ കൃത്രിമ മധുരവും നിറങ്ങളും അടങ്ങിയിട്ടുള്ളതു കൊണ്ട് ജ്യൂസ് ഡയറ്റില്‍ ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല. സിട്രസ് അടങ്ങിയിട്ടുള്ള ജ്യൂസുകള്‍ ശരീരത്തിലെ കൊഴുപ്പ് വളരെപ്പെട്ടെന്ന് അകറ്റും. ബെറി ജ്യൂസ്, ലൈംജ്യൂസ്, ഓറഞ്ച് ജ്യൂസ്, ഗ്രേപ് ഫ്രൂട്ട് ജ്യൂസ് എന്നിവ കൊഴുപ്പകറ്റാന്‍ സഹായിക്കുന്ന ചില ജ്യൂസുകളാണ്.
പച്ചക്കറി ജ്യൂസുകള്‍ തടി കുറയ്ക്കാനും ചര്‍മസൗന്ദര്യത്തിനും വളരെ നല്ലതാണ്. സാധാരണ ഡയറ്റെടുക്കുന്നവരില്‍ ചര്‍മത്തിന്റെ തിളക്കം കുറയുന്നതായി കാണാറുണ്ട്. പച്ചക്കറി ജ്യൂസുകള്‍ ഇൗ പ്രശ്നം പരിഹരിക്കാനുള്ള നല്ലൊരു വഴിയാണ്. പാവയ്ക്കാ ജ്യൂസ്, ക്യാരറ്റ് ജ്യൂസ്, മത്തങ്ങാ ജ്യൂസ് എന്നിവ ഡയറ്റ് ജ്യൂസുകളില്‍ ഉള്‍പ്പെടുത്താം.
ജ്യൂസ് ഡയറ്റെടുക്കുന്നവര്‍ക്ക് പച്ചക്കറി അരിഞ്ഞതു പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ജ്യൂസ് മാത്രം കുടിച്ചാല്‍ ക്ഷീണം അനുഭവപ്പെടുന്നവരുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ് പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. പച്ചക്കറികള്‍ വേവിച്ചോ പച്ചയ്ക്കോ ഉപയോഗിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
