Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
സ്ത്രീകള്‍ക്കു വേണം ചില ഭക്ഷണക്രമങ്ങള്‍

പ്രായം കൂടുമ്പോള്‍ ഓസ്റ്റിയോപെറോസിസ് അടക്കമുള്ള എല്ലുകളെ ബാധിക്കുന്ന രോഗങ്ങള്‍ സ്ത്രീകള്‍ക്കു വരാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭാവസ്ഥയില്‍ ഫോളിക് ആസിഡിന്റെ ആവശ്യവും കൂടുതലാണ്. ഇതിന് ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചീര, ആസ്പരാഗസ്, പയര്‍ വര്‍ഗങ്ങള്‍, ഉലുവയില തുടങ്ങിയവ വൈറ്റമിന്‍ സി, ഫോളിക് ആസിഡ് എന്നിവ നല്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്. ഇവയ്ക്കു പുറമെ കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, അയേണ്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
തവിടു കളയാത്ത ധാന്യങ്ങള്‍ സ്ത്രീകളുടെ ഭക്ഷണക്രമത്തില്‍ ഉണ്ടായിരിക്കണം. ഇവയില്‍ നിന്ന് 96 ശതമാനം ഫൈബര്‍ ലഭിക്കും. ചുവന്ന അരി, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ ശരീരവണ്ണം കൂട്ടാതെ തന്നെ ആവശ്യമായ പോഷകങ്ങള്‍ നല്കുന്നവയാണ്.
നട്സ് ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടത് പ്രധാനമാണ്. മഗ്നീഷ്യം ബി, ഇ, വൈറ്റമിനുകള്‍ എന്നിവ നട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്. ബദാം, വാള്‍നട്ട്, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ ഉപയോഗിക്കാം. ഇവയില്‍ കൊഴുപ്പുണ്ടെങ്കിലും ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
കൊഴുപ്പില്ലാത്ത തൈരും സ്ത്രീകളിലെ കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കും. ഒരാഴ്ചയില്‍ മൂന്നോ നാലോ കപ്പ് തൈര് കഴിയ്ക്കുന്നത് നല്ലതാണ്. ഇവയില്‍ പഴങ്ങളും പച്ചക്കറികളും മുറിച്ചിട്ടും കഴിയ്ക്കാം. എന്നാല്‍ പഞ്ചസാര, ഉപ്പ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
ബെറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തിനു മാത്രമല്ലാ, ചര്‍മത്തിനും നല്ലതാണ്. ഓര്‍മശക്തി കാത്തുസൂക്ഷിക്കുന്നതിനും ബെറികള്‍ നല്ലതാണ്. വിശപ്പു പെട്ടെന്നു മാറാനും വണ്ണം കൂടാതിരിക്കാനും പറ്റിയ നല്ലൊന്നാന്തരം ഭക്ഷണമാണിവ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
