Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുളക് കഴിച്ചാല്‍ തടി കുറയും

മുളക് വണ്ണം കുറയ്ക്കാന്‍ നല്ലതാണെന്നാണ് പുതിയ കണ്ടുപിടിത്തം. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുവാനും അതുവഴി ശരീരം മെലിയാനും മുളക് സഹായിക്കുന്നുണ്ട്.
എരിവും മുളകുമുള്ള ഭക്ഷണം കഴിയ്ക്കുമ്പോള്‍ ആളുകള്‍ വിയര്‍ക്കാറുണ്ട്. ഇത് ക്യാപ്സെയ്സിന് എന്ന മുളകിലെ ഒരു പദാര്‍ത്ഥം കാരണമാണ്. ഇത് ഭക്ഷണത്തെ ചൂടും വിയര്പ്പുമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കുന്നു.
മുളക് സാധാരണയായി വിശപ്പു കുറയ്ക്കുകയും അങ്ങനെ അമിത ഭക്ഷണം കഴിയ്ക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താവാനും ദഹനം എളുപ്പമാക്കാനും മുളക് സഹായിക്കുന്നുണ്ട്.
എരിവ് പെട്ടെന്ന് വയറു നിറഞ്ഞതായുള്ള പ്രതീതിയുണ്ടാക്കുന്നു. ഇത് അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
സാധാരണ എരിവ് ഇഷ്ടപ്പെടുന്നവര്‍ക്ക് മധുരത്തോട് താല്പര്യം കുറവായിരിക്കും. മധുരം കുറച്ചു കഴിയ്ക്കുന്നത് കൊഴുപ്പും തടിയും കുറയ്്ക്കാന്‍ സഹായിക്കുന്നു. എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം കൂടുതല്‍ കഴിയ്ക്കുന്നതില്‍ നിന്ന് എരിവ് തടയുകയാണ് ചെയ്യുന്നത്.
മുളകും എരിവും അമിതമായി കഴിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ദോഷമകരമാണെന്നുള്ളത് മറ്റൊരു സത്യമാണ്. അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ഉണ്ടാക്കുമെന്നതിനാല്‍ മുളകു കഴിച്ച് തടി കുറയ്ക്കാന്‍ നോക്കുമ്പോള്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
