Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വണ്ണം കുറയുന്നില്ലേ, ഇതൊന്നു വായിക്കൂ

ശരിയായ രീതിയിലുള്ള ഭക്ഷണക്രമം വണ്ണം കുറയാന് വളരെ അത്യാവശ്യമാണ്. ആവശ്യമായ ഭക്ഷണത്തിന്റെ അളവ് പലരിലും പലതരത്തിലാണ്. നിങ്ങളുടെ ദിനചര്യയും ചെയ്യുന്ന ജോലിയും പ്രവൃത്തികളും അനുസരിച്ചാണ് ഏതു തരം ഭക്ഷണമാണ് നിങ്ങള് കഴിക്കേണ്ടതെന്ന് തീരുമാനിക്കാന്. ജിമ്മില് പോയി വ്യായാമം ചെയ്യുന്ന ഒരാള് ബാക്കി സമയം മുഴുവന് വെറുതേയിരിക്കുകയും സാധാരണ രീതിയില് ഭക്ഷണം കഴിക്കുകയും ചെയ്യുകയാണെങ്കില് അയാളുടെ വണ്ണം കുറയില്ല. നിങ്ങള്ക്കാവശ്യമായ ഭക്ഷണം
ഏതൊക്കെയെന്ന് മനസിലാക്കാന് ഒരു ഡയറ്റീഷ്യന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.
ഭക്ഷണക്രമത്തോടും വ്യായാമത്തോടും പലരുടേയും ശരീരം പല തരത്തിലായിരിക്കും പ്രതികരിക്കുക. വ്യായാമം തുടങ്ങി ഉടനെത്തന്നെ തടി കുറയണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. ചിലരില് നാലുദിവസം കൊണ്ട് വ്യത്യാസം കാണാം. ചിലര് രണ്ടാഴ്ച കഴിഞ്ഞാലും അല്പം പോലും കുറഞ്ഞില്ലെന്നും വരാം. അതുകൊണ്ട് നമ്മുടെ ശരീരം വ്യായാമത്തോട് പ്രതികരികരിക്കുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.
ഒരേ രിതിയിലുള്ള വ്യായാമം പതിവായി ചെയ്താല് ശരീരം അതുമായി ഇഴുകിച്ചേരും. അപ്പോള് വ്യായാമം കൊണ്ട് വിചാരിച്ച പ്രയോജനം കിട്ടിയെന്ന് വരില്ല. വ്യത്യസ്തരീതികളിലുള്ള വ്യായാമം മാറിമാറി ചെയ്യണം. പതിയെപ്പതിയെ കൂടുതല് കഠിനമായ വ്യായാമരീതികള് അവലംബിക്കണം.
വ്യായാമം ചെയ്യുമ്പോള് കാര്ഡിയോ, വെയിറ്റ് വ്യായാമങ്ങള് കൂടിക്കലര്ത്തി വേണം ചെയ്യാന്. വണ്ണം കുറയുകയാണ് പ്രധാന ഉദ്ദേശ്യമെങ്കില് ട്രെഡ്മില്, വാക്കര്,സ്റ്റെപ്പുകള് കയറിയിറങ്ങുക, സൈക്കിള് ചവിട്ടുക, ജോഗിങ്ങ് തുടങ്ങിയവ വണ്ണം കുറയാന് സഹായിക്കുന്ന പ്രധാന വ്യായാമങ്ങളാണ്. ഭാരമുയര്ത്തി ചെയ്യുന്ന വ്യായാമങ്ങള് പ്രധാനമായും മസിലുകള് ബലപ്പെടുത്താന് വേണ്ടിയാണ്.
ഹോര്മോണ് വ്യതിയാനവും വണ്ണം കുറയാതിരിക്കാനുള്ള ഒരു പ്രധാന കാരണമാണ്. തൈറോയ്ഡ് പ്രശ്നങ്ങളുളളവര് പൊതുവേ വണ്ണം വയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരക്കാന് വ്യായാമം ചെയ്താലും കാര്യമായ വ്യത്യാസങ്ങളുണ്ടാകാറില്ല. ഡോക്ടറുടെ ഉപദേശം തേടുകയാണ് ഇതിനുള്ള പ്രതിവിധി.
വണ്ണം കുറയാത്തതിന്റെ കാരണം മനസിലാക്കിയാല് പരിഹാരവും എളുപ്പമാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
