Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വയര് കുറയ്ക്കാന് ഭക്ഷണനിയന്ത്രണവും വ്യായാമവും

ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും വയര് കുറയ്ക്കാന് സാധിക്കും. പുറത്തു നിന്നുള്ള ഭക്ഷണം വയര് ചാടുന്ന കാര്യത്തില് ഒരു പ്രധാന വില്ലനാണ്. പ്രത്യേകിച്ചും ഹോട്ടലുകളിലും മറ്റും പല തവണ ആവര്ത്തിച്ച് ഒരേ എണ്ണ തന്നെ പാചകത്തിന് ഉപയോഗിക്കുന്നു. ഇത് ശരീരത്തിന് ദോഷകരമായ ട്രാന്സ്ഫാറ്റ് ഉണ്ടാക്കുന്നുണ്ട്. ഇവ വയറ്റില് കൊഴുപ്പടിഞ്ഞു കൂടാനും അതുവഴി വയര് ചാടാനും ഇട വരുത്തുന്നു. പുറത്തു നിന്നുളള ഭക്ഷണം കഴിക്കുകയാണെങ്കിലും വറുത്തവ ഒഴിവാക്കിയാല് ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും.
കോള പോലുള്ള പാനീയങ്ങളും സോഡയും വയര് ചാടാന് ഇട വരുത്തും. ഇവ കഴിവതും ഒഴിവാക്കി ആരോഗ്യദായകമായ ജ്യൂസുകള് കുടിയ്ക്കാം. വീട്ടില് തന്നെ തയ്യാറാക്കിയ ജ്യൂസാണെങ്കില് കൂടുതല് നല്ലത്. വെള്ളം ധാരാളം കുടിയ്ക്കുന്നതും ആന്റി ഓക്സിഡന്റുകള് അടങ്ങിയ ഭക്ഷണസാധനങ്ങള് കഴിയ്ക്കുന്നതും വയറ്റില് കൊഴുപ്പടിഞ്ഞ് കൂടാതിരിക്കാന് സഹായിക്കും.
ചില പ്രത്യേക തരം വ്യായാമങ്ങളും വയര് കുറയ്ക്കാന് സഹായിക്കും. ക്രഞ്ചസ് എന്ന വ്യായാമം വയര് കുറയ്ക്കാന് ഉദ്ദേശിച്ചുള്ളതാണ്. തറയില് മലര്ന്നു കിടന്ന് വയറും വാരിയെല്ലുകളും ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നത് ഗുണം ചെയ്യും. കാലുയര്ത്തി അതില് ഒരു ബോള് വച്ചു പിടിച്ചും ശ്വാസം ഉള്ളിലേക്കു വലിച്ചും ഇത് ചെയ്യാം. ഇത്തരം വ്യായാമങ്ങള് ദിവസവും ചെയ്യുന്നത് വയര് കുറയ്ക്കാന് സഹായിക്കും.
ട്രങ്ക് റൊട്ടേഷന് എന്ന വ്യായാമവും വയര് കുറയ്ക്കാന് സഹായിക്കും. നേരെ നിന്ന് ശ്വാസം നിയന്ത്രിച്ച് വയറിലെ മസിലുകള് ഉള്ളിലേക്ക് വലിച്ചുപിടിച്ച് വയറുള്പ്പെടെയുള്ള ശരീരത്തിന്റെ മുകള്ഭാഗം ഇരുവശത്തേക്കും തിരിയ്ക്കുന്നത് വയര് കുറയ്ക്കും.
സൈക്കില് ചവിട്ടുന്നതും നിലത്ത് മലര്ന്ന് കിടന്ന് കൈകാലുകള് മുകളിലേക്ക് ഉയര്ത്തിപ്പിടിക്കുന്നതും വയര് കുറയ്ക്കാന് സഹായിക്കുന്ന വ്യായാമങ്ങളാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
