Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വണ്ണം കുറയ്ക്കാന്‍ സൗത്ത് ബീച്ച് ഡയറ്റ്

സൗത്ത് ബീച്ച് ഭക്ഷണക്രമം പ്രകാരം മൂന്നു സമയം പ്രധാന ഭക്ഷണവും രണ്ട് നേരം ലഘുഭക്ഷണവും കഴിയ്ക്കാം. മൂന്നു ഘട്ടങ്ങളായി ഈ ഡയറ്റിന്റെ വേര്‍തിരിച്ചിട്ടുണ്ട്. ആദ്യഘട്ടം മറ്റുള്ളവയെ അപേക്ഷിച്ച് അല്പം ബുദ്ധിമുട്ടേറിയതാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഈ ഘട്ടത്തില്‍ ഉപേക്ഷിക്കുന്നു. പഴവര്‍ഗങ്ങളും പാലുല്‍പ്പന്നങ്ങളും ചോറ്, ബ്രെഡ്, പാസ്ത തുടങ്ങിയ ഭക്ഷണങ്ങളും ആദ്യഘട്ടത്തില്‍ കഴിയ്ക്കരുത്. പുതിയ കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് ശാരീരിക പ്രവര്ത്തനങ്ങള്ക്കുപയോഗിക്കപ്പെടുകയും അങ്ങിനെ പെട്ടെന്ന് വണ്ണം കുറയുകയും ചെയ്യുന്നു.
ഡയറ്റിന്റെ രണ്ടാംഘട്ടത്തില്‍ നല്ല കാര്‍ബോഹൈഡ്രേറ്റുകള്‍ കലര്‍ന്ന ഭക്ഷണം കഴിയ്ക്കാം. പഴവര്‍ഗങ്ങളും പച്ചക്കറികളും ചില പാലുല്‍പ്പന്നങ്ങളും ചെറിയ അളവില്‍ കഴിച്ചു തുടങ്ങാം. പുതുതായി കാര്‍ബോഹൈഡ്രേറ്റുകള്‍ ലഭിച്ചു തുടങ്ങുമ്പോള്‍ കുറച്ച് തൂക്കം വര്‍ദ്ധിക്കും. എത്ര ഭക്ഷണം കഴിച്ചാല്‍ എത്ര ഭാരം കൂടുമെന്ന് ഏകദേശ ധാരണ ഈ ഘട്ടത്തില്‍ ലഭിക്കും.
മൂന്നാം ഘട്ടത്തില്‍ ഭാരം കൂടിയതു കൊണ്ട് വീണ്ടും ഒന്നും രണ്ടും ഘട്ടങ്ങള്‍ ആവര്‍ത്തിക്കുകയാണ് വേണ്ടത്.
പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയുള്ളവര്‍ക്ക് ഏറ്റവും പറ്റിയ ഡയറ്റാണ് സൗത്ത് ബീച്ച് ഡയറ്റ്. ഹൃദ്രോഗികള്‍ക്കും ഈ ഡയറ്റ് പിന്തുടരാവുന്നതാണ്.
രക്തത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കുന്നതിന് സൗത്ത് ബീച്ച് ഡയറ്റ് സഹായിക്കും.
ഭക്ഷണം ഉപേക്ഷിക്കേണ്ടി വരാത്തതുകൊണ്ട് ഇത്തരം ഡയറ്റ് ക്ഷീണമുണ്ടാക്കുന്നില്ലെന്നാണ് മറ്റൊരു ഗുണം. മാത്രമല്ലാ, സാധാരണ കഴിയ്ക്കുന്ന ഭക്ഷണമല്ലാതെ മറ്റു ഭക്ഷണങ്ങള്‍ കഴിക്കേണ്ടി വരില്ലെന്ന ഗുണവും ഇതിനുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
