Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആഘോഷങ്ങള്‍ ഉറക്കം കളയാതെ ശ്രദ്ധിക്കൂ

ഇപ്പോഴത്തെ ആഘോഷങ്ങള്‍ മിക്കവാറും ചെന്നെത്തി നില്ക്കുക മദ്യത്തിലായിരിക്കും. മദ്യപാനം ആരോഗ്യത്തിന് ദോഷമാണെന്നു മാത്രമല്ലാ, ഉറക്കത്തിന് ഭംഗം വരുത്തുകയും ചെയ്യും. ആല്‍ക്കഹോള്‍ അഡ്രിനാലിന്റെ അളവ് കുറയ്ക്കുകയും അത് സുഖകരമായ ഉറക്കത്തെ ബാധിക്കുകയും ചെയ്യും. ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും മദ്യപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം അവസരങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങാത്ത പാനീയങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ബെഡ്റൂമില്‍ ടിവി വയ്ക്കുന്നത് സൗകര്യമാണെങ്കിലും സുഖകരമായ ഉറക്കത്തിന് ഭംഗം വരുത്തുന്ന ഒന്നാണ്. ടിവിയുടെ ഒച്ചയും വെളിച്ചവും ഉറക്കം കുറയ്ക്കും. അപൂര്‍വം ചിലര്‍ക്കെങ്കിലും ലൈറ്റ് ഓണാക്കി ഉറങ്ങിപ്പോകുന്ന ശീലമുണ്ട്. വെളിച്ചം വേണമെങ്കില്‍ അരണ്ട വെളിച്ചം മാത്രം ഉപയോഗിക്കുക. ആഘോഷങ്ങളിലെ അലങ്കാരലൈറ്റുകള്‍ ബെഡ്റൂമിലേക്ക് വെളിച്ചം കടത്തിവിടാതെ വേണം പിടിപ്പിക്കുവാന്‍.
രാത്രി അമിത ഭക്ഷണം കഴിച്ചാലും ഉറക്കം തടസപ്പെടും. ദഹനത്തെ പെട്ടെന്ന് സഹായിക്കുന്ന ലഘുവായ ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. ആഘോഷവേളകളില്‍ മധുരം കഴിയ്ക്കാം. എന്നാല്‍ അമിതമധുരവും ഉറക്കത്തെ തടസപ്പെടുത്തും. കിടക്കാന്‍ നേരം ഒരു ഗ്ലാസ് ചെറുചൂടുള്ള പാല് കുടിച്ചാല്‍ വേഗം ഉറക്കം വരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
