Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശീതളപാനീയങ്ങള്‍ വൃക്കയില്‍ കല്ലുണ്ടാക്കും

ഇത്തരം പാനീയങ്ങളില്‍ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളിലെ കാല്‍സ്യം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് മൂത്രത്തിലൂടെ പുറത്തു വിടുകയും ചെയ്യും. ഈ കാല്‍സ്യം കിഡ്നി സ്റ്റോണ്‍ ഉണ്ടാക്കുകയും കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും ചെയ്യുന്നും.
കോള പോലുള്ള പാനീയങ്ങള്‍ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇവയിലെ പഞ്ചസാരയും കഫീനുമാണ് പ്രധാനമായും ഡിഹൈഡ്രേഷന് ഉണ്ടാക്കുന്നത്. വൃക്കയുടെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം അത്യാവശ്യമാണ്. ജലാംശം നഷ്ടപ്പെടുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും.
സോഫ്റ്റ് ഡ്രിങ്കുകളിലെ ഫ്രക്ടോസ് ബിപി കൂട്ടുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അമിതവണ്ണത്തിനും ഇതിലുള്ള മധുരം കാരണമാകുന്നുണ്ട്.
ലിവര്‍ സിറോസിസ് ഉണ്ടാകാനും ഇത്തരം ദ്രാവകങ്ങള്‍ ഇടയാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നതാണ് ഇവയുണ്ടാക്കുന്ന മറ്റൊരു ദോഷം. കോള പല്ലിന്റെ ഇനാമല്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്.ശീതളപാനീയങ്ങളിലെ ആസിഡും പഞ്ചസാരയുമാണ് പല്ലിന് കേടുണ്ടാക്കുന്നത്.
ഇത്തരം കാര്യങ്ങള്‍ മുന്നില്‍ കണ്ട് കോള പോലുള്ള പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. വല്ലപ്പോഴും ഇവ കുടിക്കുന്നതു കൊണ്ട് കാര്യമായ ദോഷം വന്നെന്നിരിക്കില്ല. എന്നാല്‍ സ്ഥിരം ഉപയോഗം നിര്‍ബന്ധമായും കുറയ്ക്കണം. ഇവയ്ക്കു പകരം പഴച്ചാറോ അല്ലെങ്കില്‍ സാധാരണ വെള്ളം തന്നെയോ കുടിക്കാം. ഇത് ആരോഗ്യത്തിന് നല്ലതാണുതാനും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
