Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മഴവില്‍ നിറങ്ങള്‍ ആരോഗ്യദായകം

ആയുര്‍വേദ പ്രകാരം ശരീരത്തില്‍ ഏഴ് ജീവചക്രങ്ങളാണുള്ളത്. തലച്ചോറു മുതല്‍ നാഡീവ്യവസ്ഥ വരെയാണ് ഇവ വ്യാപിച്ചു കിടക്കുന്നത്
നമ്മുടെ ശരീരത്തിലെ ഏറ്റവു മുകളിലുളള സഹസ്രചക്രയുടെ പ്രധാനഭാഗമാണ് വയലറ്റ് നിറം. വയലറ്റ് നിറമുള്ള മുന്തിരി, ഈ നിറമുളള കാബേജ് എന്നിവ അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ പ്രധാനമാണ്.
മഴവില്ലിലെ മറ്റൊരു നിറമായ ഇന്‍ഡിഗോ ആഗ്യചക്രയുമായി ബന്ധപ്പെടുന്നു. ശരീരത്തിലെ ശക്തിയും സംവേദനക്ഷമതയുമായി ആഗ്യചക്രക്ക് നിതാന്തബന്ധമാണുള്ളത്. ഇന്‍ഡിഗോ നിറത്തിലുള്ള ഒലീവ് പഴങ്ങളും ജാമൂനുകളും ഭക്ഷണക്രമത്തിലുള്പ്പെടുത്തണം.
നീലനിറം ത്രോട്ട് ചക്രയുടെ ഭാഗമാണ്. ദഹനവുമായി നീലനിറത്തിന് അഭേദ്യബന്ധമാണ് ഉള്ളത്. നീലനിറത്തിലുള്ള ബ്ലൂബെറി, കാന്‍സര്‍ തടയാന്‍ സഹായിക്കുന്ന പോളിഫിനോള്‍ കലര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഹൃദയചക്രയുമായി ബന്ധമുള്ളവയാണ് പച്ച നിറമുള്ള ഭക്ഷണം. പ്രധാനമായും ഇലവര്‍ഗങ്ങളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ശരീരത്തിന് ഇരുമ്പ് ധാരാളം നല്കുന്ന ഇത്തരം ഭക്ഷണം രക്തോല്പാദനത്തെ സഹായിക്കുന്നു. ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് രക്തപ്രവാഹം അത്യന്താപേക്ഷിതമാണ്.
മഞ്ഞ നിറം മണിപൂര്‍ ചക്രയുടെ ഭാഗമാണ്. നാഡികള്‍, തലച്ചോറ്, എല്ലുകള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് മഞ്ഞനിറമുള്ള ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. മഞ്ഞള്‍, പരിപ്പുകള്‍, ചോളം, പൈനാപ്പിള്‍, എന്നിവ ഓറഞ്ച് നിറത്തിലുളള ഭക്ഷണസാധനങ്ങളില്‍ പെടും.
സ്വാദിഷ്ഠാന ചക്രയെയാണ് ഓറഞ്ച് നിറം സൂചിപ്പിക്കുന്നത്. ശരീരത്തിലെ ജലാംശം നിയന്ത്രിക്കുന്ന ഈ നിറത്തിനു ചേര്‍ന്ന ഭക്ഷണസാധനങ്ങളാണ് മത്തങ്ങ, ഓറഞ്ച്, കാരറ്റ് തുടങ്ങിയവ. ശരീരത്തിലെ രക്തത്തിന്റെ അളവിനെ നിയന്ത്രിക്കുന്നതും ധാതുക്കള്‍ പ്രദാനം ചെയ്യുന്നതും ഈ നിറത്തില്പെട്ട ആഹാരസാധനങ്ങളാണ്.
വിശപ്പിനേയും ശാരീരികോര്ജത്തെയും സൂചിപ്പിക്കുന്ന ചുവപ്പുനിറം റൂട്ട് ചക്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. തക്കാളി, സ്ട്രോബറി, ആപ്പിള്‍, മാതളനാരങ്ങ എന്നിവ ചുവന്ന നിറമുളള ഭക്ഷണസാധനങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
