Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
വ്യായാമം, ഭക്ഷണനിയന്ത്രണം വേണ്ട, വണ്ണവും കുറയും

വേണമെങ്കില്‍ നടക്കും. പണ്ടുകാലത്തെ ആളുകള്‍ ഇപ്പോഴും ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിച്ച് ആരോഗ്യമുള്ള, ആവശ്യത്തിന് മാത്രം വണ്ണമുള്ള ശരീരവും കൊണ്ട് നടക്കുന്ന കണ്ടിട്ടില്ലേ, മന്ത്രവാദവും മായാജാലവുമല്ല. ഇതിനു പിന്നില്‍ ഒറ്റക്കാര്യമേയുള്ളൂ, അവര്‍ മെയ്യനങ്ങി പണി ചെയ്യുമായിരുന്നു.
ഇതു തന്നെയാണ് വണ്ണം കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടത്. സ്വന്തം വീട്ടില്‍ വേലക്കാരിയെ വയ്ക്കുന്നതിന് പകരം ദിവസവും വീട് അടിച്ചുതുടച്ചു നോക്കൂ. വണ്ണം കുറയും.
കുനിയുകയും നിവരുകയും ചെയ്യുന്നത് വണ്ണം കുറയ്ക്കുവാന്‍ പറ്റിയ വ്യായാമമാണ്. കുനിഞ്ഞു നിന്ന് തുടയ്ക്കാം. അടിച്ചുവാരാം. പണ്ടത്തെ അടുക്കളയില്‍ കുനിയുകയും നിവരുകയും ചെയ്യാനുള്ള നിരവധി അവസരങ്ങളുണ്ടായിരുന്നു. സാധനങ്ങളെടുക്കണമെങ്കിലും വയ്ക്കണമെങ്കിലും കുനിയണം, നിവരണം. ഇപ്പോഴത്തെ മോഡുലാര്‍ അടുക്കളയില്‍ കയ്യെത്തും ദൂരത്ത് തന്നെ സാധനങ്ങളുണ്ടാകും. ഇത് കുനിയാനും നിവരാനും സാധ്യത കുറയ്ക്കുകയാണ്. അടുക്കള മോഡേണായിക്കോട്ടെ, മനസുവച്ചാല്‍ കുനിയുകയും നിവരുകയും ചെയ്യാനുള്ള അവസരങ്ങളുണ്ടാക്കാം.
ലിഫ്റ്റുകള്‍ ശരീരവ്യായാമത്തിനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതൊഴിവാക്കി സ്റ്റെപ്പുകള്‍ ഉപയോഗിച്ച് കയറുകയും ഇറങ്ങുകയും ചെയ്യാം. ഇത് ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ്.
സൈക്കിള്‍ ചവിട്ടുന്നത് ഭാരം കുറയ്ക്കുവാന്‍ പറ്റിയ നല്ലൊരു മാര്‍ഗമാണ്. കാറുകളും ബസുകളും ഉപയോഗിക്കാതെ അടുത്തുള്ള സ്ഥലങ്ങളിലോ കടകളിലോ സൈക്കില്‍ ചവിട്ടി പോകുക. കാര്യവും നടക്കും ഭാരവും കുറയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
