Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
പച്ചക്കറികള്‍ രാസവിമുക്തമാക്കി ഉപയോഗിക്കൂ

ഏതെല്ലാം പച്ചക്കറികളിലാണ് രാസവസ്തുക്കളും കീടനാശിനികളും അടങ്ങിയിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ അല്പം ബുദ്ധിമുട്ടു തന്നെയാണ്. പച്ചക്കറികളും ഫലവര്‍ഗങ്ങളും തെരഞ്ഞെടുക്കുമ്പോള്‍ മണം കൊണ്ട് ഒരുപരിധി വരെ രാസവളത്തിന്റെ സാന്നിധ്യം മനസിലാക്കാം. പ്രത്യേകിച്ചും ഓറഞ്ച് പോലുള്ളവ ഫലങ്ങളില്‍ മരുന്നുപയോഗിച്ചിട്ടുണ്ടെങ്കില് ഒരു പ്രത്യേക മണം ഉണ്ടാകും. ഫലവര്‍ഗങ്ങള്‍ പഴുപ്പിക്കാനാണ് മിക്കവാറും രാസവളങ്ങളുപയോഗിക്കുന്നത്.
ജെവവളങ്ങളുപയോഗിച്ച് കൃഷി ചെയ്ത പച്ചക്കറികള്‍ സുരക്ഷിതമായിരിക്കുമെന്നാണ് ആളുകളുടെ കണക്കുകൂട്ടല്‍. എന്നാല്‍ . കാര്‍ഷിക വകുപ്പിന്റെ സാക്ഷ്യപ്പെടുത്തല്‍ ഉളളതു കൊണ്ടുമാത്രം പച്ചക്കറികളില്‍ രാസവളം ഉപയോഗിച്ചിട്ടില്ലെന്ന് കരുതാനാവില്ല.
ജൈവരീതിയില്‍ കൃഷി ചെയ്യാനുപയോഗിച്ച മണ്ണില്‍ ജെവവളങ്ങള്‍ മാത്രമാണ് മൂന്നുനാലു വര്‍ഷം മുന്‍പേ ഉപയോഗിച്ചുവരുന്നതെന്ന് ഉറപ്പുവരുത്തണം. ജൈവരീതിയാണ് പച്ചക്കറികൃഷിക്ക് ഉപയോഗിക്കുന്നതെങ്കിലും മുന്‍പെപ്പോഴെങ്കിലും ഈ മണ്ണില്‍ രാസവളങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവയുടെ ചെറിയ അംശമെങ്കിലും ഇപ്പോഴും ബാക്കി നില്ക്കുവാന് സാധ്യതയുണ്ട്. അത് ഒഴിവാക്കാന്‍ ഏതു പച്ചക്കറിയാണെങ്കിലും ഉപയോഗിക്കുന്നതിന് മുന്‍പ് നന്നായി കഴുകുക മാത്രമാണ് വഴി.
ഇളംചൂടുള്ള വെള്ളത്തിലോ ഉപ്പിട്ട തണുത്ത വെളളത്തിലോ പച്ചക്കറികള്‍ അല്പനേരം ഇറക്കിവയ്ക്കുക. മഞ്ഞള്‍പ്പൊടിയും വെള്ളത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. വിനാഗിരി ചേര്‍ത്ത വെളളവും നല്ലതാണ്. രാസവളങ്ങളുടെ അംശം കുറേയെല്ലാം ഒഴിവാക്കാം. വെള്ളത്തില്‍ നിന്നും എടുത്തുമാറ്റി പിന്നീട് ശുദ്ധവെളളത്തില്‍ ഒന്നുകൂടി കഴുകി വേണം പച്ചക്കറികള്‍ ഉപയോഗിക്കാന്‍. മുറിച്ച ശേഷം പച്ചക്കറികള്‍ വെള്ളത്തിലിടുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്താന്‍ പോഷകം കുറയുമെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാടെങ്കിലും രാസപദാര്‍ത്ഥങ്ങള്‍ ഉള്ളിലെത്തുന്നതിനേക്കാള് നല്ലതാണ്.
ജെവവളങ്ങള്‍ ഉപയോഗിച്ചിട്ടില്ലാത്ത പച്ചക്കറികളാണെങ്കിലും കൈമാറി കൈമാറി അതു നമ്മുടെ കയ്യിലെത്തുമ്പോള്‍ നിരവധി രോഗാണുക്കളും ബാക്ടീരിയകളുമുണ്ടായിരിക്കും. അതുകൊണ്ടുകൂടിയാണ് പച്ചക്കറികള്‍ കഴുകേണ്ടത് ആവശ്യമാണെന്നു പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
