Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വണ്ണം കുറയ്ക്കുവാന്‍ ഇന്ത്യന്‍ ഡയറ്റും

ഇന്ത്യന്‍ ഭക്ഷണം പൊതുവെ മസാലകളും എണ്ണയും നിറഞ്ഞതാണെന്ന് പറയും. ഇതില്‍ കാര്യമുണ്ടെങ്കിലും ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്. വിദേശികള്‍ക്ക് അവരുടെ രാജ്യത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് ഡയറ്റ്. എന്നാല്‍ ഈ ഭക്ഷണക്രമം ഇന്ത്യയിലെ കാലാവസ്ഥയ്ക്കും ജീവിതരീതിയ്ക്കും ചേര്ന്നതാകണമെന്നില്ല. നമ്മുടെ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും കൂടുതല്‍ വേണം.
വിദേശികള്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റാണ് നല്ലതെന്ന് പറയും. ഇതിന് കാരണമുണ്ട്. ഇവര്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ കേക്ക്, പാസ്ത, വെളുത്ത ബ്രെഡ് തുടങ്ങിയവ പ്രധാനമാണ്. ഇവയിലെ കാര്‍ബോഹൈഡ്രേറ്റ് നല്ലതല്ല.
എന്നാല്‍ ഇന്ത്യന്‍ ഭക്ഷണരീതിയില്‍ നാം കൂടുതലും നാരടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളാണ് കഴിയ്ക്കുന്നത്. ചപ്പാത്തി, ബാര്‍ലി, ഓട്സ് എന്നിവയില്‍ നല്ല കാര്‍ബോഹൈഡ്രേറ്റുകളാണ് കൂടുതലും. ഇത് ശരീരത്തിന് ദോഷം ചെയ്യുന്നുമില്ല. മാത്രമല്ല പ്രമേഹം നിയന്ത്രിക്കുവാനും വണ്ണം കുറയുവാനും ഇത് നല്ലതുമാണ്.
പരിപ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവയെ ഇന്ത്യന്‍ പ്രോട്ടീന്‍ എന്നു തന്നെ പറയാം. ഇവയിലെ പ്രോട്ടീനുകള്‍ ശരീരഭാരം കൂട്ടുകയല്ലാ, ഊര്‍ജം നല്‍കുകയാണ് ചെയ്യുന്നത്.
ഇലക്കറികളടങ്ങിയ ഇന്ത്യന്‍ ഭക്ഷണം വണ്ണം കുറയ്ക്കുവാന്‍ നല്ലതാണ്. ഇലക്കറികളിലും പച്ചക്കറികളിലും ധാതുക്കളും വൈറ്റമിനുകളും ധാരാളമുണ്ട്. ഇവ ഇന്ത്യന്‍ ഡയറ്റിന്റെ ഭാഗമാണ്.
പഴവര്‍ഗങ്ങള്‍ പുറംരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ലഭിക്കുന്ന മാങ്ങ പോലുള്ള ഫലവര്‍ഗങ്ങള്‍ നല്ലതാണ്. ഇവയ്ക്ക് മധുരമുണ്ടെങ്കിലും ഇത് ശരീരത്തിന് ദോഷം വരുത്തുന്നില്ല. സിട്രസ് അടങ്ങിയ ഓറഞ്ച് പോലുള്ള ഫലവര്‍ഗങ്ങളും ഇന്ത്യന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഇന്ത്യന്‍ ഭക്ഷണത്തിന്റെ ദോഷവശമെന്ന് പറയപ്പെടുന്ന മസാലകളും എണ്ണയും കഴിവതും കുറച്ചുപയോഗിക്കുന്നതു തന്നെയാണ് നല്ലത്.
മധുരവും മധുരപലഹാരങ്ങളും കുറയ്ക്കുന്നതും ഇന്ത്യന്‍ ഡയറ്റിന്റെ ഭാഗമാക്കണം. ചോക്കലേറ്റുകളും ഐസ്ക്രീമുകളുമെല്ലാം വണ്ണം കൂട്ടുന്നതവ തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
