Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ജാതകം നന്നായാല്‍ ആരോഗ്യവും നന്നാവും

ജാതകവും ഒരാളുടെ പ്രതിരോധശേഷി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജാതകവശാലുള്ള ദശകള്‍ നന്നായാല്‍ രോഗങ്ങളും വരുന്നത് കുറയും. മോശം ദശയില്‍ പെട്ടെന്ന് രോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യും.
ഒരു ജാതകവും നൂറുശതമാനം നല്ല ഗുണങ്ങള്‍ മാത്രം തരുന്നതായിരിക്കില്ല. ചിലരുടെ ദശ മോശമാകുമ്പോള്‍ കൂടുതലും രോഗങ്ങളാകും വരിക. ചിലര്‍ക്ക് മറ്റു പ്രശ്നങ്ങളും. പൊതുവെ മോശമായ സമയമാണെങ്കില്‍ രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഇരട്ടിയാണ്.
ആരോഗ്യം നന്നായിരിക്കാന്‍ ജാതകവശാല്‍ ലഗ്നം നന്നായിരിക്കണം. ജാതകത്തില്‍ ഒന്നാം ഭാവം, നാലാംഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നിവയ്ക്കാണ് കൂടുതല്‍ ശക്തി. ഈ സ്ഥാനങ്ങളിലെ ലഗ്നത്തെയും ഗ്രഹങ്ങളെയും അടിസ്ഥാനമാക്കിയാണ് രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രവചിക്കുന്നത്.
ചന്ദ്രന്റെ സ്വാധീനം കുറവാണെങ്കിലും ആറ്, എട്ടാം ഭാവങ്ങളില്‍ ലഗ്നത്തിന് സ്വാധീനം കുറവാണെങ്കിലും ആരോഗ്യം നന്നായിരിക്കും.
എന്നാല്‍ എട്ടാംഭാവത്തില് ലഗ്നം വന്നാല്‍ അസുഖസാധ്യത ഏറെയാണ്. ഇത്തരം ആളുകള്‍ക്ക് എപ്പോഴും അസുഖങ്ങള്‍ മാറിമാറി വരാനുളള സാധ്യതയും കൂടുതല്‍ തന്നെ.
വരുവര്‍ഷത്തില്‍ ഒരോ മാസത്തിലും ആരോഗ്യം എങ്ങനെയായിരിക്കുമെന്ന് ജാതകം പരിശോധിച്ചാല്‍ പ്രഗത്ഭനായ ഒരു ജ്യോത്സ്യന് കണ്ടുപിടിക്കാന്‍ സാധിക്കും. പൂജകളും വഴിപാടുകളും വഴി ഇതിന് പ്രതിവിധിയും കണ്ടെത്താം.
ജ്യോത്സ്യനുമായി ഫോണിലോ സ്കൈപിലോ സംസാരിക്കാം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
