Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
പുഴുങ്ങിയ മുട്ട വണ്ണം കുറയ്ക്കും

മുട്ട പുഴുങ്ങിക്കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. പുഴുങ്ങിയ മുട്ടയില്‍ പ്രോട്ടീന്‍, മഗ്നീഷ്യം, സോഡിയം, കാല്‍സ്യം, അയേണ്‍, തയാമിന്‍, ഫോസ്ഫറസ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷിക്കും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുക. പുഴുങ്ങിയ മുട്ട കൊഴുപ്പു കുറയ്ക്കുകയും അങ്ങനെ വണ്ണം കുറയ്ക്കുയും ചെയ്യുന്നുണ്ട്.
സ്ക്രാമ്പിള്‍ ചെയ്ത മുട്ടയില്‍ പ്രോട്ടീന്‍, ഫോസ്ഫറസ്, സിങ്ക്, വൈറ്റമിന്‍ ഇ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. സ്പോട്സുകാരോട് സാധാരണ സ്ക്രാമ്പിള്‍ ചെയ്ത മുട്ട കഴിക്കാന്‍ പറയാറുണ്ട്. ഇത് വെജിറ്റബിള്‍ എണ്ണയില്‍ പാകം ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത്.
മുട്ട പോച്ച് ചെയ്യുക എന്നൊരു രീതിയുണ്ട്. തിളച്ച വെള്ളത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് അത് വെന്തുകഴിയുമ്പോള്‍ ഉപയോഗിക്കുന്ന രീതിയാണിത്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ നല്ലതാണ്. വണ്ണം കുറയാനും ഇത് സഹായിക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്.
മുട്ട കൊണ്ടുള്ള ഏറ്റവും നല്ല പാചകമെന്ന് വേണമെങ്കില്‍ മുട്ട ഓംലറ്റിനെ വിളിക്കാം. ഓംലറ്റുണ്ടാക്കുമ്പോള്‍ സവാളയ്ക്കൊപ്പം മല്ലിയില, ചിരയില തുടങ്ങിയവയും ചേര്‍ത്ത് പോഷകസമൃദ്ധമാക്കാം. ബ്രഡും ഓംലറ്റും ഒരു ഗ്ലാസ് പാലും പ്രാതലാക്കിയാല് ദിവസം മുഴുവനുമുള്ള ഊര്‍ജം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
