Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പാര്ട്ടിക്ക് വിളമ്പാം നല്ല ഭക്ഷണം

പച്ചക്കറികള് എങ്ങിനെ കഴിച്ചാലും പോഷകസമൃദ്ധമാണ്. ശതാവരി (ആസ്പരാഗസ്), കാരററ് , ബീന്സ്, മുളപ്പിച്ച ധാന്യങ്ങള് എന്നിവ പാര്ട്ടികളില് ഉപയോഗിക്കാവുന്ന പച്ചക്കറികളാണ്. ഇവയില് പലതും പച്ചയ്ക്കു തന്നെ കഴിക്കാന് സാധിക്കും. പാചകം ചെയ്യുകയാണെങ്കില് കഴിവതും കുറവ് എണ്ണയുപയോഗിച്ച് പാചകം ചെയ്യുക.
ക്രീമുകളും മയോണീസും പാര്ട്ടികളില് നിന്ന് ഒഴിവാക്കുക. കൊഴുപ്പു കുറഞ്ഞ തൈരോ സാല്സയോ പാര്ട്ടികളില് ഉപയോഗിക്കാം.
മിക്കവാറും പാര്ട്ടികളില് ഒഴിവാക്കാനാവാത്ത വിഭവമാണ് ഉരുളക്കിഴഞ്ഞ് വറുത്തത്. ഇതിനു പകരം ബേബി കോണ് മസാല ഉപയോഗിക്കാം. ഇത് പോഷകസമൃദ്ധവുമാണ്. വറുക്കുന്നതിന് പകരം ഉരുളക്കിഴങ്ങ് ബേക്ക് ചെയ്യാം. ഇവയുടെ കൂടെ ഗ്രാമ്പൂ കൂടി ചേര്ത്താല് നല്ല ഭക്ഷണമാകും.
വറുത്ത ബദാം, പിസ്ത എന്നിവ പാര്ട്ടികള്ക്കുപയോഗിക്കാവുന്ന പോഷകസമൃദ്ധമായ ഭക്ഷണസാധനങ്ങളാണ്.
മദ്യം പാര്ട്ടികള്ക്ക് കൊഴുപ്പേകുമെങ്കിലും ആരോഗ്യത്തിന് നന്നല്ല. ഇവ നിര്ബന്ധമാണെങ്കില് റെഡ് വൈന്, വോഡ്ക തുടങ്ങിയ വലിയ ദോഷഫലങ്ങളില്ലാത്തവയിലേക്ക് മാറുക. പഴ, പച്ചക്കറി ജ്യൂസുകളും പാര്ട്ടികളില് വിളമ്പാം. കോക്ടെയില്, മോക്ടെയില് എന്നിവ കഴിവതും ഒഴിവാക്കുക.
വീട്ടിലുണ്ടാക്കിയ പുഡിംഗ് മധുരത്തിനു പകരം വിളമ്പാം. ഇവയില് ഫലവര്ഗങ്ങള് മുറിച്ചിട്ടാല് കൂടുതല് പോഷകസമൃദ്ധമാകും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
