Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ബ്രേക്ക് ഫാസ്റ്റ് ആരോഗ്യകരമാക്കാം

ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ദിവസവും ഒരേ സമയത്തു തന്നെ ബ്രേക് ഫാസ്റ്റ് കഴിയ്ക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്.
വിശപ്പു മാറുകയും ആരോഗ്യം ലഭിക്കുകയും എന്നാല്‍ വണ്ണം അല്പം പോലും കൂടുകയും ചെയ്യരുതെങ്കില് നിങ്ങള്‍ക്ക് ഓട്സ് തെരഞ്ഞെടുക്കാം. ഓട്സ് പോറിഡ്ജാക്കിയോ ഉപ്പുമാവായോ കഴിക്കാം. ഇതില്‍ പച്ചക്കറികളും പഴങ്ങളും ചേര്‍ത്താന്‍ സ്വാദും കൂടും, പോഷകവും വര്‍ദ്ധിക്കും.
ഏത്തപ്പഴമോ ചെറുപഴങ്ങളോ റോബസ്റ്റ പോലുള്ള പഴങ്ങളോ ഉള്‍പ്പെടുത്തി പ്രഭാതഭക്ഷണം കഴിയ്ക്കാം. വണ്ണം കുറയ്ക്കാനായി ബനാനാ ഡയറ്റ് എന്നൊരു പ്രത്യേക ഡയറ്റ് തന്നെയുണ്ട്. വിശപ്പു മാറാനും നല്ലൊരു ഭക്ഷണമാണിത്. പഴത്തിന്റെ കൂടെ കൊഴുപ്പില്ലാത്ത പാലോ ഫ്രൂട്ട് ജ്യൂസോ കഴിയ്ക്കാം.
ബ്രേക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു വിഭവമാണ് മുട്ട. ബ്രഡു മുട്ടയും ഒരു ഗ്ലാസ് പാലും ആരോഗ്യകരമായ ബ്രേക്ഫാസ്റ്റായി എല്ലായിടത്തും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. മുട്ട പുഴുങ്ങിയോ ബുള്‍സൈ ആയോ ഓംലറ്റായോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
കോണ്‍ഫ്ളെക്സ് ആരോഗ്യദായകമായ മറ്റൊരു ഭക്ഷണമാണ്. ഫലവര്‍ഗങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ കോണ്ഫേഌക്സ് കൂടുതല്‍ പോഷകഗുണമുള്ളതാകും.
പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള ബ്രേക് ഫാസ്റ്റ് ഐഡിയയാണ് സാന്റ്വിച്ച്. ബ്രൗണ്‍ ബ്രെഡ് കൊണ്ടുണ്ടാക്കിയ സാന്റ്വിച്ചാണ് കൂടുതല്‍ നല്ലത്.
പ്രഭാതഭക്ഷണം ആരോഗ്യകരമായവ തെരഞ്ഞെടുത്താല്‍ ആരോഗ്യം നന്നാവുകയും ചെയ്യും, വണ്ണം കൂടുകയുമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
