Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
പകുതി വെന്ത ഭക്ഷണം ഭക്ഷ്യവിഷബാധയുണ്ടാക്കും

പക്ഷേ മുഴുവനും വേവാത്ത ആഹാരസാധനങ്ങള്‍ പലവിധ പ്രശ്നങ്ങുണ്ടാക്കുന്നുണ്ട്. അത് പച്ചക്കറിയാണെങ്കിലും. ഇവ വേണമെങ്കില്‍ ആവശ്യത്തിന് വേവിച്ചു കഴിക്കാം. പച്ചക്കും കഴിക്കാം. എന്നാല്‍ വേവിക്കുകയാണെങ്കില്‍ പാകത്തിന് വെന്തില്ലെങ്കില്‍ പ്രശ്നമാണ്.
ഭക്ഷണം കഴിക്കുന്നത് പോഷകം ലഭിക്കാനും ആരോഗ്യമുണ്ടാകാനുമാണ്. എന്നാല്‍ പകുതി മാത്രം വെന്ത ചോറ്, ചിക്കന്‍, കാബേജ്, ബ്രൊക്കോളി എന്നിവ കാല്‍സ്യം, വൈറ്റമിന്‍ ഡി, അയേണ്‍, സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. ഫലത്തില്‍ ഇവ കഴിക്കുന്നുണ്ടാകും. എന്നാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളൊന്നും കിട്ടുകയുമില്ല എന്നതാകും ഫലം.
ശരിക്കു വേവിക്കാത്ത ഭക്ഷണം ഭക്ഷ്യവിഷബാധയുണ്ടാക്കും. ഇറച്ചി, മീന്‍ എന്നിവ നല്ലപോല വേവിച്ചേ കഴിക്കാവൂ. അല്ലെങ്കില്‍ ഇവയില്‍ നിന്നുള്ള ബാക്ടീരിയ രോഗങ്ങളുണ്ടാക്കും. ചീര, കാബേജ്, ധാന്യങ്ങള്‍ തുടങ്ങിയവയും നല്ലപോലെ വേവിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ ഇവ ദഹനപ്രശ്നങ്ങളുണ്ടാക്കും. ഹെപ്പറ്റൈറ്റിസ്, സാല്‍മൊനെല്ല തുടങ്ങിയ രോഗങ്ങള്‍ നല്ലപോലെ പാകം ചെയ്യാത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് കാരണം വരുന്നതാണ്. മരണത്തിലേക്കു പോലും വഴിവയ്ക്കാവുന്ന അസുഖങ്ങള്‍ നല്ലപോലെ പാചകം ചെയ്യാത്ത ഭക്ഷണങ്ങള്‍ കഴിച്ചാലുണ്ടാകും.
പകുതി വേവിച്ച ഭക്ഷണം ഊര്‍ജവും കലോറിയും കുറയ്ക്കും. മാത്രമല്ലാ, ഛര്‍ദി, വയറിളക്കം തുടങ്ങിയ അസുഖങ്ങളും ഇതുണ്ടാക്കും. ഇതെല്ലാം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യനിലയെ ബാധിക്കും.
അതുകൊണ്ട് ഇനി മുതല്‍ പാചകം ചെയ്യുമ്പോള്‍ ഭക്ഷണം പാകത്തിന് വേവിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ നേരം വേവിക്കുന്നതും ഭക്ഷണത്തിലെ പോഷകങ്ങള്‍ നശിപ്പിക്കുമെന്നും ഓര്‍ക്കുക.
ഭക്ഷണം, ആഹാരം, ആരോഗ്യം, പോഷകം, ഇറച്ചി, മീന്‍, പച്ചക്കറി, ചോറ്, ചിക്കന്‍, കാബേജ്, ബ്രൊക്കോളി, കാല്‍സ്യം, വൈറ്റമിന്‍ ഡി, അയേണ്‍, സിങ്ക്, പ്രോട്ടീന്‍, ഊര്‍ജം, ഹെപ്പറ്റൈറ്റിസ്, സാല്‍മൊനെല്ല
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
