Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ജനറല്‍ മോട്ടേഴ്സ് ഡയറ്റും കൊള്ളാം

ആദ്യദിവസം ഫലവര്‍ഗങ്ങള്‍ മാത്രമെ കഴിക്കാവൂ. പഴം തൂക്കം വര്‍ദ്ധിപ്പിക്കുമെന്നത് കൊണ്ട് അതൊഴികെയുള്ള ഏതു പഴങ്ങളും എത്ര വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കഴിയ്ക്കാം. തണ്ണിമത്തന്റെ വര്‍ഗത്തില്‍ പെട്ടവ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് വിശപ്പു മാറാനും ജലാംശം നിലനിര്‍ത്താനും നല്ലതാണ്.
രണ്ടാം ദിവസം ഫലവര്ഗങ്ങളോടൊപ്പം പച്ചക്കറികളും ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണത്തില്‍ ഉരുളക്കിഴഞ്ഞ് ഉള്‍പ്പെടുത്തേണ്ടത് ജിഎം ഡയറ്റില്‍ പ്രധാനമാണ്. ഇത് കാര്‍ബോഹൈഡ്രേറ്റ് ഉണ്ടാവാന്‍ സഹായിക്കുകയും അങ്ങനെ ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യും. പഴം കഴിയ്ക്കരുത്.
മൂന്നാംദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിയ്ക്കാം. പക്ഷേ ഉരുളക്കിഴങ്ങ് കഴിയ്ക്കരുത്. ഇതുവഴി ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമാക്കി മാറ്റി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടും.
നാലാം ദിവസം പഴത്തിന്റെ ദിവസമാണ്. മൂന്നു ഗ്ലാസ് പാലും ആവശ്യമുള്ളത്ര പഴവും കഴിയ്ക്കാം. ശരീരത്തിന് ആവശ്യമുള്ളത്ര പോഷകങ്ങള്‍ ഇതില്‍ നിന്ന് ലഭിയ്ക്കും.
അഞ്ചാം ദിവസം കൊഴുപ്പില്ലാത്ത കോഴിയിറച്ചി കഴിയ്ക്കാം. തോല് നീക്കിയ കോഴിയിറച്ചിയാണ് ഉപയോഗിക്കേണ്ടത്. ആറു തക്കാളിയും അഞ്ചാം ദിവസം കഴിയ്ക്കണം. തക്കാളി പാകം ചെയ്തല്ലാ, പച്ചയ്ക്കു തന്നെയാണ് കഴിയ്ക്കേണ്ടത്. ഇതില്‍ നിന്നും ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകള്‍ ലഭിയ്ക്കും. ശരീരത്തിലെ വിഷാംശം അകറ്റുവാന്‍ ഇത് സഹായിക്കും.
ആറാം ദിവസവും ചിക്കന്‍ കഴിയ്ക്കാം. എന്നാല്‍ പച്ചക്കറികളുടെ കൂടെ വേണം ഉപയോഗിക്കാന്‍. മാത്രമല്ലാ, ഇത് പാചകം ചെയ്യാന്‍ ഒരല്പം ഒലീവ് ഓയില്‍ മാത്രമെ ഉപയോഗിക്കാവൂ.
ഏഴാം ദിവസം ചോറും ചിക്കനും കഴിയ്ക്കാം. ആവശ്യമുള്ള മറ്റു ഭക്ഷണങ്ങളും കുറേശെ കഴിയ്ക്കാം. തവിടു കളയാത്ത അരി കൊണ്ടുള്ള ചോറുണ്ണുന്നതാണ് നല്ലത്.
ഈ ഡയറ്റ് പിന്തുടര്‍ന്നവര്‍ക്ക് പെട്ടെന്ന് തന്നെ ഫലം ലഭിച്ചിട്ടുണ്ടെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
