Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രമേഹരോഗികള്‍ക്ക് ജിഐ ഡയറ്റ്

ജിഐ ഡയറ്റ് പ്രകാരം ഭക്ഷണം മൂന്നു രീതിയില്‍ തരം തിരിച്ചിട്ടുണ്ട്. ഹൈ ജിഐ, ലോ ജിഐ, മീഡിയം ജിഐ എന്നിവയാണവ. പെട്ടെന്ന് ദഹിയ്ക്കുന്നവയും പതുക്കെ ദഹിയ്ക്കുന്നവയും. പെട്ടെന്ന് ഭക്ഷണം ദഹിച്ചാല്‍ ശരീരത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്ന് ഉയരും. അപ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ ഉയര്‍ന്ന ജിഐ ഉള്ളവയില്‍ പെടും. പതുക്കെ ദഹിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഗ്ലൂക്കോസ് തോത് പതുക്കെ ഉയര്‍ത്തുന്നതു കൊണ്ടു തന്നെ കുറഞ്ഞ ജിഐ ഉള്ളവയായിരിക്കും. ഇവ രണ്ടിനും ഇടയിലുള്ളതാണ് മീഡിയം ജിഐ.
വെള്ള അരി, പഞ്ചസാര തുടങ്ങിയവ ഹൈ ജിഐ ഉള്ള ഭക്ഷണത്തില്‍ പെടും. ഓട്സ്, ബ്രൊക്കോളി, ഗോതമ്പ് തുടങ്ങിയവ കുറഞ്ഞ ജിഐ ഉള്ള ഭക്ഷണത്തില പെടുന്നവയാണ്.
മൂന്നു സ്റ്റെപ്പുകളായാണ് ജിഐ ഡയറ്റനുസരിച്ച് ഭക്ഷണം കഴിയ്ക്കേണ്ടത്. ആദ്യത്തെ ഘട്ടത്തില്‍ കുറഞ്ഞ ജിഐ ഉള്ള ഭക്ഷണം മാത്രം കഴിയ്ക്കുക. ഇത് മൂന്നു മുതല്‍ ആറുമാസം വരെ നീളും. ഈ ഘട്ടത്തില്‍ ശരീരഭാരം കുറയുകയും ശരീരം കുറഞ്ഞ ഗ്ലൂക്കോസ് തോതുമായി സമരസപ്പെടുകയും ചെയ്യുന്നു.
രണ്ടാം ഘട്ടത്തില്‍ മീഡിയം ജിഐ അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. അതോടെ ആവശ്യമുള്ള ഭാരത്തിലേക്ക് ശരീരം തിരിച്ചെത്തും. മൂന്നാം ഘട്ടത്തില്‍ ആവശ്യമുള്ള ഭാരം മാത്രം നിലനിര്‍ത്തി ഭക്ഷണം ക്രമീകരിക്കാം. ഹൈ ജിഐ ഉള്ള ഭക്ഷണം ഈ ഘട്ടത്തില്‍ കഴിയ്ക്കാം. പക്ഷേ ശരീരഭാരം നിയന്ത്രിച്ചു വേണം കഴിയ്ക്കാന്‍. ഇത് കുറച്ചു നാള് പിന്തുടര്ന്നാല് നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണമേതെന്നും അതിന്റെ അളവും തിരിച്ചറിയാം.
രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുന്നതു കൊണ്ട് പ്രമേഹരോഗികള്‍ക്ക് യോജിച്ച ഡയറ്റാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
