Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശീതീകരിച്ച ഭക്ഷണം ആരോഗ്യകരമോ?

എല്ലാ തരം വെള്ളവും ശുദ്ധമല്ലെന്ന് പറയുന്നതു പോലെ തന്നെയാണ് ശീതീകരിച്ച ഭക്ഷണസാധനങ്ങളുടേയും കാര്യം. ചില ഭക്ഷണസാധനങ്ങള്‍ ശീതീകരിച്ച രൂപത്തില്‍ നല്ലതാണ്. ചിലവയാകട്ടെ പോഷമമൂല്യം ഇല്ലാത്തവയും. ഇക്കാര്യം വിലയിരുത്തണെങ്കില് നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കണം.
ശീതകരിച്ച ഭക്ഷണസാധനങ്ങള്‍ ഏതാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇവയുടെ പോഷകവും. ഉദാഹരണമായി ഐസ്ക്രീം തണുപ്പിച്ചേ കഴുക്കാനാവൂ. അതുപോലെ ഫലവര്‍ഗങ്ങള്‍ ശീതീകരിച്ചാലും അവയുടെ പോഷകമൂല്യം നഷ്ടപ്പെടുന്നില്ല. ആപ്പിള്‍ ശീതീകരിച്ചത് വാങ്ങിയാലും അവ തണുപ്പുമാറ്റി കഴിക്കാം. അവയുടെ പോഷകം നഷ്ടപ്പെടുന്നില്ല.
മാംസം, മത്സ്യം, കടല്‍ വിഭവങ്ങള്‍ എന്നിവ ശീതീകരിച്ച രൂപത്തില്‍ വാങ്ങിയാല്‍ അവയുടെ പോഷകമൂല്യം പുതുതായി വാങ്ങുന്നവയെ അപേക്ഷിച്ച് കുറവായിരിക്കും. മാത്രമല്ലാ, ഇത്തരം ഭക്ഷണസാധനങ്ങള്‍ ശീതികരിക്കുന്നത് പ്രധാനമായും സോഡിയത്തിന്റെ സഹായത്തോടെയായിരിക്കും. ഹൈപ്പര്‍ടെന്‍ഷനുള്ളവര്‍ക്കും കിഡ്നി പ്രശ്നങ്ങളുള്ളവര്‍ക്കും ഇത്തരം ഭക്ഷണം നല്ലതല്ല. ശീതീകരിച്ച മാംസത്തിന് ചെറിയ റോസ് നിറമുള്ളത് സോഡിയം നൈട്രൈറ്റ് എന്ന രാസവസ്തു ചേര്‍ക്കുന്നതു കൊണ്ടാണ്. ഇത് ആരോഗ്യത്തിന് നന്നല്ല.
ശരിയായ താപനിലയിലല്ലാ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതെങ്കില്‍ ഇവ ഉള്ളില്‍ നിന്ന് ചീഞ്ഞുതുടങ്ങും.
ശീതീകരിച്ച ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ തീയതി നോക്കി വാങ്ങണം. വാങ്ങിയ ശേഷം കഴിവതും പെട്ടെന്ന് ഉപയോഗിച്ചു തീര്‍ക്കുകയും വേണം. തീയതി കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കരുത്.
കടയില്‍ നിന്നു വാങ്ങിയാല്‍ തണുപ്പു മാറുന്നതിന് മുന്‍പ് ശീതീകരിച്ച ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. മത്സ്യ, മാംസപദാര്‍ത്ഥങ്ങള്‍ ഫ്രീസറിലും പച്ചക്കറികള്‍ ്ഫ്രിഡ്ജിലുമാണ് സൂക്ഷിക്കേണ്ടത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
