Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മൈക്രോവേവില് ഭക്ഷണം അടച്ചു ചൂടാക്കണം

മിക്കവാറും പച്ചക്കറികള് കൂടുതല് ചൂടില് വേവിച്ചാല് അതിലെ പോഷകഗുണം നഷ്ടപ്പെടും. അതുകൊണ്ട് പച്ചക്കറികള് എപ്പോഴും കുറഞ്ഞ ചൂടിലേ വേവിക്കാവൂ. ഇവ വേവിക്കുമ്പോല് തീ കുറച്ചു വയ്ക്കണം.
ഇറച്ചികള് സാധാരണ നല്ലപോലെ വേവിക്കണം. ഇവയില് രോഗാണുക്കളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവ 325 ഡിഗ്രി ഫാരെന്ഹീറ്റ് വരെ വേവിക്കണമെന്നു പറയും. ഗ്രില് ചെയ്യുവാനും ബേക്ക് ചെയ്യുവാനും കൂടുതല് സമയം ഉപയോഗിക്കുകയും വേണം. ഇവ ഉള്ളില് നിന്നു വേവാനും സമയം പിടിക്കും. എന്നാല് മത്സ്യങ്ങളാകട്ടെ, അധിക സമയവും കൂടുതല് ചൂടിലും വേവിച്ചാല് അവയിലെ പോഷകവും രുചിയും നഷ്ടപ്പെടും. ചെമ്മീനും മറ്റ് കടല്വിഭവങ്ങളും കുറഞ്ഞ തീയിലേ വേവിക്കാവൂ.
ചൂടുള്ള ഭക്ഷണങ്ങള് ചൂടാറിയ ശേഷം മാത്രമെ ഫ്രിഡ്ജില് വയ്ക്കാവൂ. അല്ലെങ്കില് ഫ്രിഡ്ജില് വച്ചാലും ഇവയില് ബാക്ടീരിയ വരാന് സാധ്യത കൂടുതലാണ്. ഫ്രിഡ്ജിലേയും ഫ്രീസറിലേയും താപനിലയില് വ്യത്യാസമുളളതു കൊണ്ട് ഇവ രണ്ടിലും സൂക്ഷിക്കേണ്ട സാധനങ്ങളും വ്യത്യസ്തമാണ്. ഫ്രീസറില് പാകം ചെയ്യാത്ത സാധനങ്ങാണ് വയ്ക്കേണ്ടത്. ഇവ കൂടുതല് സമയം കേടുകൂടാതെയിരിക്കും.
മൈക്രോവേവില് വച്ച് സാധനങ്ങള് ചൂടാക്കുമ്പോള് അവ അടച്ചുവച്ച് ചൂടാക്കുന്നതാണ് നല്ലത്. ചൂട് ഒരുപോലെ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
