Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മലബന്ധം ഒഴിവാക്കാന് പഴങ്ങള്

നാരുകളടങ്ങിയ ഭക്ഷണത്തിന്റെ പോരായ്മയാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. വെളളം കുടിയ്ക്കാത്തതും പ്രധാന കാരണം തന്നെ.
നാരുകളടങ്ങിയ പച്ചക്കറികളും പഴവര്ഗങ്ങളും ധാരാളം ലഭ്യമാണ്. ഇവ ഭക്ഷണത്തില് ഉള്പ്പെടുത്തണം. സെലറി, ബീന്സ്, കോളിഫഌവര്, ക്യാബേജ്, ലെറ്റൂസ്, ആസ്പരാഗസ്, ബ്രൊക്കോളി, ഉള്ളി, തക്കാളി, കാരറ്റ് എന്നിവയില് നാരുകള് അടങ്ങിയിട്ടുണ്ട്. ഇവ എളുപ്പം ദഹിക്കുകയും ചെയ്യും.
ഗോതമ്പ്, തവിട് കളയാത്ത അരി, ഓട്സ്, ബാര്ലി തുടങ്ങിയ ധാന്യങ്ങള് ദഹനം എളുപ്പമാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും.
മലബന്ധം മാറ്റുന്നതിനുള്ള ഒന്നാന്തരം മാര്ഗമാണ് പഴങ്ങള്. ആപ്പിള്, പപ്പായ, ബെറി, തണ്ണിമത്തന്, നാരങ്ങ, മാങ്ങ, മുന്തിരി തുടങ്ങിയ ഏതു പഴങ്ങളും ഗുണം ചെയ്യും.
ആപ്രിക്കോട്ട്, ബദാം, ഈന്തപ്പഴം, ഉണക്കമുന്തിരി, ഫിഗ് തുടങ്ങിയവ മലബന്ധം കുറയ്ക്കുവാന് സഹായിക്കുന്ന ഭക്ഷണപദാര്ത്ഥങ്ങളാണ്.
മലബന്ധം മാറാനുളള ഏറ്റവും നല്ല മാര്ഗം വെള്ളം കുടിയ്ക്കുകയാണ്. ദിവസവും എട്ടു പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. സൂപ്പുകള്, പഴച്ചാറ് എന്നിവയും മലബന്ധത്തിനുള്ള പരിഹാരമാര്ഗങ്ങളാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
